For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുഞ്ഞുണ്ടാകാൻ ‍ഞാൻ ഒരു തിയ്യതി നേരത്തെ തീരുമാനിച്ചിട്ടുണ്ട്, ചായിക്കും അത് സമ്മതാണ്'; സാമന്ത അന്ന് പറഞ്ഞത്!

  |

  വിവാഹമോചനത്തിന് ശേഷം മയോസൈറ്റിസ് എന്ന രോഗവുമായുള്ള പോരാട്ടത്തിലാണ് സാമന്ത. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്.

  കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള മസിലുകളെയെല്ലാം ഇത് ബാധിക്കും. നിരന്തരമായി വേദനയും ക്ഷീണവും അനുഭവപ്പെടുന്നതും ഈ രോഗത്തിന്റെ ലക്ഷണമാണ്.

  Also Read: നിങ്ങളുടെ കാമുകൻ 'അനക്കോണ്ട'യോട് ചെയ്തത് തന്നെ ഞങ്ങൾ നിങ്ങളോടും ചെയ്യും; രശ്‌മികയ്ക്ക് കെആർകെയുടെ ഭീഷണി!

  ഇരിക്കാനും നിൽക്കാനുമുള്ള പ്രയാസം, തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ തുടങ്ങിയവയെല്ലാം മയോസൈറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

  ചികിത്സയുമായി ബന്ധപ്പെട്ട തിരക്കുകളിലായതിനാൽ കുറച്ച് കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് സാമന്ത കഴിഞ്ഞ ദിവസം പൊതുവേദിയിലെത്തിയത്. തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് വേണ്ടിയാണ് നടി സാമന്ത വീണ്ടും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്.

  സമീപകാലത്ത് ജീവിതത്തിൽ വലിയ പ്രതിസന്ധി നേരിടുമ്പോഴും സിനിമയോടുള്ള ഇഷ്ടത്തിന് യാതൊരു കുറവുമില്ലെന്ന് സാമന്ത പറഞ്ഞത് ആരാധകരും ഏറ്റെടുത്തിരുന്നു. 'ഞാൻ ജീവിതത്തിൽ എത്ര ബുദ്ധിമുട്ടുകൾ നേരിട്ടാലും ഒരു കാര്യം മാറില്ല.'

  'അത് സിനിമയോടുള്ള സ്നേഹമാണ്. അത്രമാത്രം ഞാൻ സിനിമയെ സ്നേഹിക്കുന്നു. സിനിമ എന്നെ തിരികെ സ്നേഹിക്കുന്നു. ശാകുന്തളത്തോടെ ഈ സ്നേഹം പലമടങ്ങ് വളരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു ഇന്ത്യൻ സാഹിത്യ ചരിത്രത്തിൽ ശകുന്തളയുടെ കഥ അവിസ്മരണീയമായ ഒന്നാണ്.'

  'ഗുണശേഖർ സാർ എന്നെ ഈ കഥാപാത്രത്തിനായി എന്നെ തിരഞ്ഞെടുത്തത് ഭാഗ്യമായി കരുതുന്നു. ഇത് ശരിക്കും വലിയ പദവിയാണ്' എന്നാണ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സാമന്ത പറഞ്ഞത്.

  സാമന്ത രോ​ഗത്തെ കുറിച്ച് വെളിപ്പെടുത്തിയ ശേഷം വിവാഹമോചനം പോലും ഈ അസുഖം നേരത്തെ തിരിച്ചറിഞ്ഞതിനാലാണോയെന്ന് പോലും ആരാധകർക്കിടയിൽ ചർച്ച നടന്നിരുന്നു. ഏഴ് വർഷത്തോളം പ്രണയിച്ച ശേഷമാണ് സാമന്തയും നാ​ഗചൈതന്യയും ഒന്നായത്.

  Also Read: 14ാം വയസ്സിൽ അമ്മയായി, ഭർത്താവ് ഉപേക്ഷിച്ചു; മകന്റെ മരണത്തിൽ ദുരൂഹതയുണ്ട്; ജീവിതം പറഞ്ഞ് അമ്പിളി

  നാല് വർഷത്തോളം ഹാപ്പിയായി ജീവിച്ച ഇരുവരും വേർപിരിഞ്ഞിട്ട് ഒരു വർഷമാകുന്നു. ഇരുവരുടേയും പേരിൽ നിരവധി ഫാൻസ് പേജുകളും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു. മറ്റ് സെലിബ്രിറ്റി കപ്പിൾസിനെ പോലെ തന്നെ സാമന്തയും നാ​ഗചൈതന്യയും വിവാഹം കഴിഞ്ഞ സമയത്ത് തങ്ങളുടെ ഫാമിലി പ്ലാനിങ്ങിനെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

  'എനിക്ക് കുഞ്ഞിനെ എപ്പോൾ വേണമെന്ന് ഞാൻ തീയതി നിശ്ചയിച്ചിട്ടുണ്ട്. ഞങ്ങൾ നിശ്ചയിച്ച തീയതിക്ക് അനുസൃതമായി അത് സംഭവിക്കും. നിശ്ചയിച്ച തീയതിയിൽ അത് സംഭവിക്കുമെന്ന് ചായിക്കും ഉറപ്പുണ്ടെന്ന് തോന്നുന്നു' എന്നാണ് സാമന്ത ഒരു അഭിമുഖത്തിൽ പറഞ്ഞത്.

  സമാന്ത വിവാഹ ശേഷവും ഗ്ലാമറായി വേഷം ധരിച്ചതും സിനിമയിൽ യാതൊരു പരിതിയും ഇല്ലാതെ അഭിനയിച്ചതുമാണ് നാ​ഗചൈതന്യയുമായുള്ള വിവാഹ ബന്ധം രണ്ടായി പിരിയാൻ കാരണമായതെന്ന് ഗോസിപ്പുകൾ പ്രചരിച്ചിരുന്നു.

  സമാന്തയുടെ വസ്ത്രധാരണ രീതിയെ കുറിച്ച് നാഗ ചൈതന്യയുടെ കുടുംബം മുന്നറിയിപ്പ് നൽകിയെങ്കിലും നടി തന്റെ രീതികൾ മാറ്റാൻ കൂട്ടാക്കിയില്ല. തന്റേതായ രീതിയിൽ മുന്നോട്ട് പോകുക തന്നെയായിരുന്നു.

  ഫോട്ടോ ഷൂട്ടിലും സമാന്ത ഗ്ലാമർ ഒട്ടും കുറച്ചില്ല. ദി ഫാമിലി മാൻ 2 എന്ന വെബ്‌സീരീസിലെ വേഷവും നാഗ ചൈതന്യയ്ക്ക് യോജിക്കാൻ കഴിഞ്ഞില്ലത്രെ.

  കൊവിഡ് കാലത്ത് നാഗ ചൈതന്യയും സമാന്തയും തമ്മിൽ വലിയ തർക്കമുണ്ടായി അത്രെ. സിനിമാ ഇന്റസ്ട്രിയിൽ എല്ലാവർക്കും കരിറിൽ രണ്ട് വർഷത്തോളം നീണ്ട ഗ്യാപ്പികൾ ഉണ്ടായിരുന്നു. ഈ സമയത്ത് എന്ത് കൊണ്ട് ഒരു കുട്ടിയെ കുറിച്ച് ചിന്തിച്ചു കൂടാ എന്ന് കുടുംബം ചോദിച്ചപ്പോൾ സമാന്ത തയ്യാറായില്ല.

  നാഗ ചൈതന്യയ്ക്കും ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹമുണ്ടായിരുന്നുവത്രെ. എന്നാൽ സമാന്ത തന്റെ തിരക്കുകൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. ഇതും വിവാഹ മോചനത്തിന് കാരണമാണെന്ന് പറഞ്ഞ് കേട്ടിരുന്നു.

  Read more about: samantha
  English summary
  Samantha Once Opens Up She Had Fixed A Date To Have Baby With Naga Chaitanya Goes Viral Again-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X