100 ജന്മവും ഞാൻ നിന്നെ തെരഞ്ഞെടുക്കും, നീ നല്ലൊരു അച്ഛനായിരിക്കും...; ചെെതന്യയോട് സമാന്ത പറഞ്ഞത്

സമാന്തയും നാ​ഗ ചൈതന്യയും വേർപിരിഞ്ഞിട്ട് നാല് വർഷം പിന്നിട്ടെങ്കിലും ആരാധകർക്ക് ഈ താര ജോഡിയെ മറക്കാൻ സാധിച്ചിട്ടില്ല. ഓൺസ്ക്രീനിൽ നാ​ഗ ചൈതന്യയുടെ ഏറ്റവും മികച്ച നായികയായിരുന്നു സമാന്ത. ഇരുവരും ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. എന്നാൽ നാല് വർഷം മാത്രമേ ഈ വിവാഹ ജീവിതം മുന്നോട്ട് പോയുള്ളൂ. അസ്വാരസ്യങ്ങൾ ഉടലെടുത്തതോടെ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇന്ന് ശോഭിത ധുലിപാലയ്ക്കൊപ്പം വിവാഹ ജീവിതം നയിക്കുകയാണ് നാ​ഗ ചൈതന്യ. കഴിഞ്ഞ വർഷം ഡിസംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്.

എന്നാൽ ശോഭിതയേക്കാൾ സോഷ്യൽ മീഡിയയിൽ ചർച്ചയായത് സമാന്തയാണ്. സമാന്തയുടെ ആരാധകർ കടുത്ത സൈബർ ആക്രമണവും ശോഭിതയ്ക്ക് നേരെ നടത്തി. ഒരുമിച്ച് സിനിമ ചെയ്തപ്പോഴാണ് സമാന്തയും നാ​ഗ ചൈതന്യയും സൗഹൃദത്തിലാകുന്നത്. പിന്നീടിവർ പ്രണയത്തിലായി. വൈകാതെ വിവാഹവും നടന്നു. നാ​ഗ ചൈതന്യയോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് അക്കാലത്ത് അഭിമുഖങ്ങളിൽ സമാന്ത സംസാരിക്കാറുണ്ടായിരുന്നു.

Samantha  Naga Chaitanya

ഇവരുടെ വിവാഹ സമയത്തുള്ള ദൃശ്യങ്ങളാണിപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ക്രിസ്ത്യൻ വിവാഹ ചടങ്ങിനിടെ നാ​ഗ ചൈതന്യയെക്കുറിച്ച് സംസാരിക്കുകയായിരുന്നു സമാന്ത. ചെെതന്യയെ പുകഴ്ത്തിക്കൊണ്ടാണ് അന്ന് സമാന്ത സംസാരിച്ചത്. ഞാൻ കണ്ട ഏറ്റവും മഹാനായ ആൾ നീയാണ്. നമുക്കുണ്ടാകുന്ന കുഞ്ഞിന് നല്ല അച്ഛനായിരിക്കും നീ. ഏത് യഥാർത്ഥ്യത്തിലും 100 ജന്മത്തിലും 100 ലോകത്തിലും ഞാൻ നിന്നെ തെരഞ്ഞെടുക്കും എന്നാണ് സമാന്ത പറഞ്ഞത്.

അന്ന് നാ​ഗ ചൈതന്യയെ ഏറെ സ്നേഹിച്ചിരുന്ന സമാന്ത ഇന്നും ആരാധകർക്കിടയിൽ ചർച്ചയാകാറുണ്ട്. വിവാഹ ജീവിതം തകർന്നത് തന്നെ വേദനിപ്പിച്ചിരുന്നെന്ന് സമാന്ത അടുത്തിടെ പറഞ്ഞിട്ടുണ്ട്. ഇന്ന് നാ​ഗ ചൈതന്യ മറ്റൊരു വിവാഹ ജീവിതം നയിക്കുന്നു. വിവാഹമോചനം കഴിഞ്ഞ് അധികം വൈകാതെ നാ​ഗ ചെെതന്യ ശോഭിതയുമായി അടുത്തിട്ടുണ്ട്. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹവും നടന്നു.

Samantha  Naga Chaitanya

മറുവശത്ത് വേർപിരിയലിന് ശേഷം സമാന്തയെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചു. ഏറെ നാൾ ചികിത്സയിലായിരുന്നു നടി. പുതിയ അഭിമുഖത്തിൽ സമാന്തയുമായി പിരിഞ്ഞതിനെക്കുറിച്ച് ചെെതന്യ സംസാരിക്കുന്നുണ്ട്. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണിതെന്നും രണ്ട് പേരുടെയും നല്ലതിന് വേണ്ടിയായിരുന്നു ഇതെന്നും ചെെതന്യ പറഞ്ഞു. വേർപിരിയൽ ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല.

അങ്ങനെ സംഭവിച്ചതിൽ എനിക്ക് വിഷമമുണ്ട്. പക്ഷെ എല്ലാം സംഭവിക്കുന്നതിന് ഒരു കാരണമുണ്ടാകും. നിങ്ങൾ സ്വയം കെട്ടിപ്പടുക്കുകയും പുരോ​ഗമിക്കുകയും ശരിയായ പാതയിൽ പോകുകയും ചെയ്യുമെന്നും നാ​ഗ ചൈതന്യ വ്യക്തമാക്കി. . ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് മുമ്പ് 1000 തവണ ഞാൻ ആലോചിക്കും. കാരണം അതിന്റെ പ്രത്യാഘാതങ്ങൾ എനിക്കറിയാം. കാരണം തകർന്ന കുടുംബത്തിൽ വളർന്നയാളാണ് താനെന്നും നാ​ഗ ചൈതന്യ പറഞ്ഞു. നടന്റെ പിതാവ് നാ​ഗാർജുനയും അമ്മ ലക്ഷ്മി ദ​ഗുബതിയും വേർപിരിഞ്ഞതാണ്.

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X