സാമന്ത അഭിനയം നിര്‍ത്തുന്നു? ആത്മീയതയിലേക്ക് പോകാനുണ്ടായ കാരണത്തെ കുറിച്ചും നടി വെളിപ്പെടുത്തുന്നു

തെന്നിന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും ക്യൂട്ട് കപ്പിള്‍സായിരുന്നു സാമന്ത രുത്പ്രഭുവും നാഗ ചൈതന്യയും. നാല് വര്‍ഷത്തോളം ഭാര്യ ഭര്‍ത്താക്കാന്മാരായി ജീവിച്ചതിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. ആരാധകരെ പോലും ഏറെ നിരാശപ്പെടുത്തിയ വാര്‍ത്തയായിരുന്നു താരദമ്പതിമാരുടെ ഈ വേര്‍പിരിയല്‍.

എന്നാല്‍ ദാമ്പത്യ തകര്‍ച്ചയും ഇതിനിടയിലൂടെ വന്ന അസുഖങ്ങളും സാമന്തയെ വല്ലാതെ ബാധിച്ചിരുന്നു. മാനസിക സംഘര്‍ഷത്തില്‍ കുടുങ്ങിയ നടി അതില്‍ നിന്നും മുക്തയായി സ്വയം ശക്തിയാര്‍ജ്ജിച്ച് വരികയാണ്. ഇതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതിനെ കുറിച്ച് സാമന്ത തന്നെ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

samantha

അടുത്തിടെ ഹാര്‍പേഴ്‌സ് ബസാറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. സിനിമയില്‍ നിന്നും പിന്മാറുന്നുവെന്നും അഭിനയത്തില്‍ സാമന്ത ഇടവേള എടുക്കുന്നുവെന്ന വാര്‍ത്തയെ കുറിച്ചുമൊക്കെ അഭിമുഖത്തിനിടെ സാമന്ത വെളിപ്പെടുത്തിയിരിക്കുകയാണ്. ഒപ്പം ആത്മീയ ജീവിതത്തിലേക്ക് തിരിഞ്ഞതെങ്ങനെയാണെന്നും നടി പറഞ്ഞു.

'ജീവിതത്തില്‍ പരാജയങ്ങള്‍ വരുമ്പോള്‍ എല്ലാ കാര്യങ്ങളും ഞാന്‍ എന്റെ സുഹൃത്തിനോട് പറയുമായിരുന്നു. എല്ലാം പരാജയപ്പെടുമ്പോള്‍, അവിടെ നിന്നാണ് മറ്റ് പലതും ആരംഭിക്കുന്നതെന്ന് ചിന്തിക്കും.

മറ്റെല്ലാം പരാജയപ്പെട്ടതിന് ശേഷമാണ് ആത്മീയതയുമായുള്ള എന്റെ യാത്ര ആരംഭിച്ചത്. പ്രത്യേകിച്ച് മതവിശ്വാസമില്ലാത്ത അല്ലെങ്കില്‍ ഒരു നിമിഷം പോലും മെഡിറ്റേഷന്‍ ചെയ്യുന്നതിന് ഇരിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് അങ്ങനെയാവാന്‍ സാധിക്കുമോ. ശരിക്കും ഞാന്‍ ഒരുപാട് ദൂരം എത്തിയിരിക്കുന്നു', എന്നാണ് ഇതിന് മറുപടിയായി സാമന്ത പറഞ്ഞത്.

'പിന്നെ ഇതൊക്കെ പെട്ടെന്നുള്ള പരിഹാരമല്ല. ഒരു ഗുളിക കഴിച്ച് നമ്മുടെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നത് പോലെയല്ല, എന്നാല്‍ നിങ്ങള്‍ ഈ പാതയില്‍ ഇറങ്ങിയാല്‍ അത് വളരെയധികം ഗുണം ചെയ്യും. എനിക്ക് ഈ പാത ഇല്ലായിരുന്നുവെങ്കില്‍, ഞാന്‍ മിക്കവാറും ഇരുട്ടിലേക്ക് പോകുമായിരുന്നു, എനിക്ക് അതില്‍ നിന്ന് പിന്നീട് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല.

പക്ഷേ ഇന്ന് ഞാന്‍ ശക്തയാണ്. എപ്പോഴും ചിരിക്കാന്‍ കാരണങ്ങള്‍ കണ്ടെത്തുന്ന ജീവിതം എന്റേതല്ലെന്ന തിരിച്ചറിവ് എനിക്കുണ്ട്, അല്ലാത്തപക്ഷം, പ്രത്യേകിച്ച് ഒരു അഭിനേതാവെന്ന നിലയില്‍, അത് ബുദ്ധിമുട്ടാണ്. എന്നെക്കാള്‍ വലിയ ഒന്നുമായി ബന്ധപ്പെടാന്‍ ആത്മീയത എന്നെ സഹായിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നുവെന്നും', സാമന്ത പറയുന്നു.

അതേ സമയം സാമന്ത സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണെന്നും അഭിനയം താല്‍കാലികമായി അവസാനിപ്പിക്കുമെന്നും ചില വാര്‍ത്തകളുണ്ടായിരുന്നു. യഥാര്‍ഥത്തില്‍ അത് സ്വയം തീരുമാനിച്ചതാണോ എന്ന ചോദ്യത്തിന് നടി തന്നെ വ്യക്തമായ ഉത്തരം പറഞ്ഞിരിക്കുകയാണ്.

samantha

'കഴിഞ്ഞ വര്‍ഷം അസുഖം കാരണം താന്‍ തകര്‍ന്നത് പോലെയുള്ള അവസ്ഥയിലായിരുന്നു. ആ കാലത്ത് എനിക്ക് എന്റെ വീട്ടില്‍ നിന്ന് പോവാന്‍ കഴിഞ്ഞില്ല. എനിക്ക് സുഖം തോന്നിയാല്‍ ഞാനൊരു ഇടവേള എടുക്കുമെന്നും, ചിലപ്പോള്‍ ഞാന്‍ യാത്ര ചെയ്യുമെന്നും ഞാനായിട്ട് കുറച്ച് നാള്‍ ജീവിക്കും എന്നുമൊക്കെ ഞാന്‍ എന്നോട് തന്നെ സ്വയം വാഗ്ദാനം ചെയ്തിട്ടുള്ളതാണ്.

കാരണം, കഴിഞ്ഞ പതിമൂന്ന് വര്‍ഷമായി ഒരു ഇടവേള പോലും എടുക്കാതെ ആരാണ വിജയിക്കുന്നതെന്ന് ആര്‍ക്കും അറിയാത്ത ഒരു ഓട്ടം ഓടുകയാണ് ഞാന്‍. ശരിക്കും പറഞ്ഞാല്‍ കൃത്യമായി എന്താണ് വിജയിക്കുന്നത്. നിങ്ങള്‍ക്ക് ഒരു ബ്ലോക്ക്ബസ്റ്റര്‍ ലഭിച്ചാല്‍, നിങ്ങള്‍ക്ക് ഒരു വലിയ ബ്ലോക്ക്ബസ്റ്ററും മറ്റൊരു മികച്ച താരത്തിനുള്ള അവാര്‍ഡും വേണം. അത് ഒരിക്കലും അവസാനിക്കുന്നില്ല.

അതിനാല്‍ ഈ ഇടവേള എടുക്കുന്നത് ഞാന്‍ ബാഹ്യമൂല്യനിര്‍ണ്ണയം നോക്കാനല്ലെന്നും സ്വയം മനസിലാക്കുന്നതിന് വേണ്ടിയാണെന്നും ഞാന്‍ കരുതുന്നു. ഇങ്ങനൊരു മാറ്റം വരുത്തിയതില്‍ എനിക്ക് തന്നെ സന്തോഷമുണ്ട്. ഒപ്പം ജീവിതം അല്‍പ്പം അനുഭവിക്കാനും ഈ നിമിഷത്തില്‍ ജീവിക്കാനും ഞാന്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചെലവഴിക്കാനുമൊക്കെ ഞാന്‍ പ്രധാന്യം കൊടുക്കുകയാണെന്ന് സാമന്ത പറയുന്നു.

ഇങ്ങനൊരു ഇടവേള എടുത്തത് എന്നെ ഒരു മികച്ച താരമാക്കാന്‍ മാത്രമേ പോകുന്നുള്ളൂ എന്ന് എനിക്കറിയാം. അനുഭവങ്ങളാണ് മികച്ച അധ്യാപകര്‍, അവര്‍ നിങ്ങളുടെ പ്രകടനത്തില്‍ കാണിക്കുമെന്നും', നടി പറയുന്നു.

More from Filmibeat

Read more about: samantha സാമന്ത
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X