ഭൂതകാലമാണ് ആളുകളെ ശക്തരാക്കുന്നത്, സാമന്തയുടെ വാക്കുകൾ വൈറൽ ആകുന്നു, പിന്തുണയുമായി ആരാധകർ

2021 ൽ പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും. മാത്യക ദമ്പതികളെന്നാണ് ഇവരെ ‌ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇവർ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കുമായിരുന്നു. ഇതൊക്കെ സിനിമ കോളങ്ങളിൽ വൈറലുമായിരുന്നു. സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയായിരുന്നു ഇവർ തമ്മിലുള്ള പ്രശ്നം പുറത്ത് എത്തുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നാണ് നാഗചൈതന്യയുടെ കുടുംബപേര് നടി ഒഴിവാക്കിയത്.പേര് മാറ്റി മാസങ്ങൾ ശേഷം ഇരുവരും വേപിരിയുന്നതിനെ കുറിച്ച് ഓദ്യോഗികമായി വെളിപ്പെടുത്തുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങൾ വെളിപ്പെടുത്തിയത്. ഇരുവരും ഒരു കോമൺ കുറിപ്പായിരുന്നു പങ്കുവെച്ചത്.."ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നായിരുന്നു വിവാഹമോചനത്തിനെ കുറിച്ച് താരങ്ങൾ അന്ന് വെളിപ്പെടുത്തിയത്. ഇത് ഏറെ സങ്കടത്തോടെയാണ് ആരാധകർ കേട്ടത്. വിവാഹമോചനത്തിന ശേഷവും ഇരുവരോടും ഒന്നാവാൻ പ്രേക്ഷകർ പറയുന്നുണ്ട്.

സൈബർ ആക്രമണം

വിവാഹമോചനത്തിന് ശേഷം സാമന്തയ്ക്ക് നേരെ രൂക്ഷമായ സൈബർ ആക്രമണം ഉയർന്നിരുന്നു. വേർപിരിയലിന് കാരണം നടിയാണെന്ന് തരത്തിലായിരുന്നു വിമർശനം. എന്നാൽ തുടക്കത്തിൽ ഇതിനെതിരെ പ്രതികരിക്കാൻ സാമന്ത തയ്യാറായിരുന്നില്ല. എന്നാൽ വിമർശനം അതിരു വിട്ടപ്പോൾ നടി പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. സൈബർ അറ്റാക്കിനെതിരെ നിയമപരമായി നീങ്ങുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.വിവാഹമോചനത്തിന് ശേഷം സാമന്തയും നാഗചൈതന്യയും തങ്ങളുടെ ജോലിയിൽ സജീവമായിട്ടുണ്ട്. നല്ല നിരവധി ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയിൽ ഒരുങ്ങുന്നത്

സോഷ്യൽ മീഡിയയിൽ സജീവം

വിവാഹമോചനത്തിന് ശേഷവും സാമന്ത സമൂഹമാധ്യമങ്ങളിൽ സജീവമാണ്. തന്റെ പുതിയ പ്രൊജക്ടുകൾ പങ്കുവെയ്ക്കുന്നതിനോടൊപ്പം ഇമോഷൻസുംതുറന്ന് എഴുതാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും വലിയ ചർച്ചയാവാറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത് സാമന്ത പങ്കുവെച്ച കുറിപ്പാണ്. ശക്തരായ ആളുകളുടെ ഭൂതകാലം കഠിമായിരിക്കുമെന്നാണ് നടി പറയുന്നത്. ' ഈസിയായ ഭൂതകാലമുള്ള ശക്തനായ ഒരാളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ലെന്നാണ് നടി പങ്കുവെച്ചിരുക്കുന്നത്. ,സാമിന്റെ വാക്കുകൾ സിനിമ കോളങ്ങളിൽ വൈറൽ ആയിട്ടുണ്ട്. ശക്തമായി മുന്നോട്ട് പോകാനാണ് ആരാധകർ പറയുന്നത്.

വേർപിരിയലിന്റെ കാരണം

ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാമന്ത പറഞ്ഞിരുന്നു. വേർപിരിയൽ തകർത്തു കളയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും സാം അഭിമുഖത്തിൽ പറഞ്ഞിരുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...'' ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

Recommended Video

മോശം കമന്റിട്ടയാളെ പറപ്പിച്ച് സാമന്ത | FilmiBeat Malayalam
ഭയപ്പെട്ടത്

നാ​ഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X