''ഫ്ലോപ്പ് നായിക'' പരാമർശത്തിൽ പൊട്ടിത്തെറിച്ച് സാമന്ത, നടന്മാരെ വിളിക്കുമോ?

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. വിവാഹ ശേഷവും സിനിമയിൽ സജീവമാണ് താരം. തെന്നിന്ത്യൻ സിനിമയിൽ കത്തി നിന്നിരുന്ന സമയത്തായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹം നടക്കുന്നത്. കുടുംബ ജീവിതത്തെ പോലെ കരിയറിനും പ്രാധാന്യം കൊടുക്കുന്ന സാമന്ത വിവാഹ ശേഷവും സിനിമയിൽ സജീവമായിരുന്നു.

samntha

ചെറിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ നടിയ്ക്ക് കഴിഞ്ഞിരുന്നു. നാഗ ചൈതന്യ, നാനി എന്നിവരുടെ ഭാഗ്യനായികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി സാമന്തയുടെ ചിത്രങ്ങളൊന്നും പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സാമന്ത ചിത്രമായിരുന്നു ജാനു. വിജയ് സേതുപതി തൃഷ എന്നിവർ തകർത്ത് അഭിനയിച്ച 96 ന്റെ തെലുങ്ക് റീമേക്കായിരുന്നു ജാനു. ചിത്രത്തിൽ തൃഷയുടെ റോളിലായിരുന്നു സാമന്ത എത്തിയത്. എന്നാൽ ആ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.

ചിത്രം ബോക്സോഫീസിൽ പരാജയമായപ്പോൾ ഫ്ലോപ്പ് നായിക എന്ന് ആരാധകർ വിളിച്ചിരുന്നു. ഇപ്പോഴിത ഫ്ലോപ്പ് നായിക പരാമർശത്തിന് മറുപടിയുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. മീഡിയുമായി സംസാരിക്കവെയായിരുന്നു നടിയുടെ പ്രതികരണം.

ഒരു സ്റ്റാർ ഹീറോ' സിനിമ 3 തവണ പരാജയപ്പെട്ടാൽ, സിനിമാ പ്രേമികൾ വീണ്ടും പോയി ആ നടന്റെ നാലാമത്തെ സിനിമ കാണും. അവരെ സംബന്ധിച്ചിടത്തോളം, അവരുടെ പ്രിയപ്പെട്ട നടൻ സ്‌ക്രീനിൽ വീണ്ടും എത്തുന്നു എന്നതാണ്. നിർഭാഗ്യവശാൽ, ഒരു നടിയുടെ ചിത്രമാണ് പരാജയപ്പെട്ടതെങ്കിൽ അതിന്റെ എല്ലാ കുറ്റവും ആ നടിയ്ക്ക് ആയിരിക്കും
" ഫ്ലോപ്പ് നായികയെന്ന് വിളിക്കുന്നതിൽ സാമന്ത അക്കിനേനി നിരാശ പ്രകടിപ്പിക്കുകയും ചെയ്തു. ഗൗതം വാസുദേവ മേനോന്റെ യെ മായ ചേസവെ എന്ന ചിത്രത്തിലൂടെയാണ് സാമന്ത ടോളിവുഡിൽ എത്തുന്നത്. നാഗ ചൈതന്യയായിരുന്നു സാമന്തയുടെ നായകനായി എത്തിയത്. ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

ടോളിവുഡ് പ്രേക്ഷകരുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് സാമന്ത. പ്രേക്ഷകരുമായി വളരെ മികച്ച ബന്ധമാണ് നടി കാത്ത് സൂക്ഷിക്കുന്നത് ഷൂട്ടിങ്ങ തിരക്കുകൾക്കിടയിലും ആരാധകരുമായി സംസാരിക്കാൻ താരം സമയം കണ്ടെത്താറുണ്ട് സെൽഫി എടുക്കാനും സംസാരിക്കാനുമായി തന്ഡറെ അടുത്ത് വരുന്ന ആരാധകരെ താരം നിരാശപ്പെടുത്താറില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X