ആറ് മണിക്ക് കഴിഞ്ഞാല്‍ ഷൂട്ടിന് നില്‍ക്കില്ല! വീട്ടിലെത്തിയാല്‍ കഥാപാത്രം ഗേറ്റിന് പുറത്ത്: സാമന്ത
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് സാമന്ത അക്കിനേനി. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായിട്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. നിരവധി ഹിറ്റ് ചിത്രങ്ങള്‍ സാമന്തയുടെ കരിയറില്‍ പുറത്തിറങ്ങിയിരുന്നു. നാഗചൈതന്യമായുളള വിവാഹ ശേഷവും സിനിമയില്‍ സജീവമാണ് താരം.

കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. 96ന്റെ തെലുങ്ക് പതിപ്പാണ് ഇനി സാമന്തയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ച് ഒരഭിമുഖത്തില്‍ സാമന്ത മനസുതുറന്നിരുന്നു. വൈകീട്ട് ആറ് മണിക്ക് ശേഷമുളള ഷൂട്ടിംഗ് ഒഴിവാക്കും. വീട്ടിലെത്തിയാല്‍ കഥാപാത്രത്തെ ഗേറ്റില്‍ ഉപേക്ഷിച്ചിട്ടേ അകത്തേക്ക് കയറൂ.
ഇല്ലെങ്കില്‍ ചൈതന്യ കൊന്നും കളയും എന്നാണ് ചിരിച്ചുകൊണ്ട് സാമന്ത പറഞ്ഞത്. രംഗസ്ഥലം എന്ന സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പ് സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ലെന്നും നടി വെളിപ്പെടുത്തി. 96 റീമേക്കിന് പുറമെ ഫാമിലി മാന്‍ വെബ് സീരിസിന്റെ രണ്ടാം ഭാഗത്തിലും നടി അഭിനയിക്കുന്നുണ്ട്. സെപ്റ്റംബറില്‍ ആമസോണ്‍ പ്രൈമിലാണ് വെബ് സീരിസ് റിലീസാവുക.


Click it and Unblock the Notifications