നാഗ ചൈതന്യക്ക് 49, എനിക്ക് 51 മാർക്ക്... ആ മനോഹരമായ നിമിഷത്തെ കുറിച്ച് സാമന്ത
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സാമന്ത. വിവാഹ ശേഷവും സിനിമയിൽ സജീവമായ താരം , തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരോടും വളരെ മാന്യമായിട്ടാണ് നടി പെരുമാറാറുള്ളത്. ഇതാണ് താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കുന്നത്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് സാമന്ത വിവാഹിതയാകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗ ചൈതന്യയും ഒന്നിച്ചത്.

കുടുംബം പോലെ തന്നെയാണ് തനിയ്ക്ക് കരിയറെന്നും പല ആവർത്തി താരം വ്യക്തമാക്കിയിട്ടുമുണ്ട്. ഇപ്പോഴിത സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കുമ്പോൾ കരിയറിലെ ഏറ്റവും മനോഹരമായ നിമിഷത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഇതിഹാസ താരം അക്കിനേനി നാഗേശ്വര റാവൂ സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ടായിരുന്നു തന്റെ കരിയറിലെ മനോഹരമായ മുഹൂർത്തത്തെ കുറിച്ച് നടി വെളിപ്പെടുത്തിയിരിക്കുന്നത്.
ഗൗതം വാസുദേവ മേനോന്റെ യെ മായ ചേസവെ എന്ന ചിത്രത്തിലൂടെയാണ് സാമന്ത ടോളിവുഡിൽ എത്തുന്നത്. നാഗ ചൈതന്യയായിരുന്നു സാമന്തയുടെ നായകനായി എത്തിയത്. ചിത്രത്തിലെ പ്രകടനത്തിന് സാമന്തയ്ക്ക് 51 ഉം നാഗചൈതന്യയ്ക്ക് 49 മാർക്കും നൽകുമെന്ന് അക്കിനേനി നാഗശ്വേര റാവു പറഞ്ഞ വീഡിയോയാണ് നടി പങ്കുവെച്ചിരിക്കുന്നത്. പത്ത് വർഷത്തെ സിനിമ ജീവിതത്തിലെ മനോഹരമായ നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് താരം പറയുന്നത്.


Click it and Unblock the Notifications