സാമന്ത അല്ല വിവാഹമോചനം മറച്ചുവെച്ചതിന് കാരണം നാഗചൈതന്യ, ഇടവേള എടുത്തത് ഇതുകൊണ്ടാണ്...

തെന്നിന്ത്യൻ സിനിമ ലോകം ഏറെ സങ്കടത്തോടെയാണ് താരങ്ങളായ സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനത്തെ കുറിച്ച് ശ്രവിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ താരങ്ങളൊ അവരുമായി ബന്ധപ്പെട്ടവരൊ വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാൻ തായ്യാറായിരുന്നില്ല. സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത ചർച്ചയാവാൻ തുടങ്ങിയത്. നാഗചൈതന്യയുടെ കുടുംബ പേരാണ് സാം പേരിൽ നിന്ന് ഒഴിവാക്കിയത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. വേർപിരിയലിനെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചപ്പോൾ കേവലം ഗോസിപ്പ് വാർത്തയായി മാത്രം ഒതുങ്ങണെ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. എന്നാൽ എല്ലാവരേയും ഞെട്ടിപ്പിച്ച് കൊണ്ട് താരങ്ങൾ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച കൊണ്ടാണ് സാമന്തയും നാഗചൈതന്യയും വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയത്.

വിവാഹമോചനം  മൂടി വയ്ക്കാൻ കാരണം

ജൂൺ- ജൂലൈ മാസം മുതൽ തന്നെ താരങ്ങളുടെ ബന്ധം വഷളാവുകയായിരുന്നു. എന്നാൽ ഓക്ടോബറോട് കൂടിയാണ് വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഈ കാലയളവിൽ താരങ്ങൾ വേർപിരിഞ്ഞു താമസിക്കുകയായിരുന്നു. വിവാഹമോചനത്തെ കുറിച്ചുള്ള വിവരം മറച്ച് വയ്ക്കാനുളള കാരണം നാഗചൈതന്യയാണെന്നാണ് ഇപ്പേൾ പുറത്ത് വരുന്ന റിപ്പോർട്ട്. നടന്റ സൂപ്പർ ഹിറ്റ് ചിത്രമായ ലവ് സ്റ്റോറിയുടെ റിലീസിന് വേണ്ടിയാണ് വിവാഹമോചനത്തെ കുറിച്ചുളള വാർത്ത മൂടി വെച്ചത്. സിനിമയുടെ റിലീസിന് തൊട്ട് പിന്നാലെ തന്നെ വിവാഹമോചനത്തെ താരങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു.

ലവ്  സ്റ്റോറി

നാഗചൈതന്യ - സായി പല്ലവി ഒന്നിച്ചെത്തിയ ചിത്രം സെപ്റ്റംബർ 24 ന് ആണ് പ്രദശനത്തിന് എത്തിയത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തിയത്.. വൻ വിജയമായിരുന്നു. മികച്ച പ്രേക്ഷ സ്വീകാര്യത നേടി ചിത്രം പ്രദർശനം തുടരുകയാണ്. സൂപ്പർ ഹിറ്റ് ചിത്രമായ ഫിദയുടെ സംവിധായകനാണ ലവ് സ്റ്റോറിയും ഒരുക്കിയിരിക്കുന്നത്. സിനിമയുടെ പ്രിവ്യുവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ആമീർ ഖാൻ എത്തിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ലവ് സ്റ്റോറിക്ക് ആശംസയുമായി സാമന്ത എത്തിയിരുന്നു. നാഗ ചൈതന്യ പങ്കുവെച്ച ചിത്രത്തിന്റ ട്രെയിലർ റീട്വീറ്റ് ചെയ്തു കൊണ്ടാണ് നടി ആശംസ നേർന്നത്. സാമന്തയ്ക്ക് നന്ദി അറിയിച്ചു കൊണ്ട് നാഗചൈതന്യയും എത്തിയിരുന്നു.നന്ദി സാം എന്നാണ് നടൻ കുറിച്ചത്.

സാമന്ത ചെയ്തത്

വിവാഹമോചനം കേവലം ഗോസിപ്പായി ഒതുങ്ങുമെന്ന് കരുതിയിരിക്കുമ്പോഴാണ് താരങ്ങൾ ഔദ്യോഗിക പ്രഖ്യാപനവുമായി എത്തുന്നത്. തങ്ങളെ സ്വകാര്യതയെ മാനിക്കണമെന്നും ഇരുവരും അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടാതെ നടി തന്റെ ഇൻസ്റ്റഗ്രാം കമന്റ് ബോക്സ് ഒഴിവാക്കിയിട്ടുണ്ട്. സാമന്തയുടെ പോസ്റ്റുകൾക്ക് താഴെ വിവാഹമോചനവുമായി ബന്ധപ്പെട്ടുള കമന്റുകളാണ് അധികവും വരുന്നത്. ഇത് ഒഴിവാക്കാൻ വേണ്ടിയിട്ടാണ് നടി കമന്റ് ബേക്സ് ഹൈഡ് ചെയ്തതെന്നാണ് സൂചന. ഇരുവരുടേയും തീരുമാനത്തെ ബഹുമാനിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ഏറെ വേദനിപ്പിക്കുന്നതാണെന്നും ഇവർ പറയുന്നുണ്ട്. ഇപ്പോൾ തെന്നിന്ത്യൻ സിനിമ കോളങ്ങളിലെ ചർച്ച വിഷയം താരങ്ങളുടെ വിവാഹിമോചനമാണ്.

Recommended Video

വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും
വിവാഹ മോചനം

ഒക്ടോബർ 6 നാണ് സാമന്തയുടേയും നാഗചൈതന്യയുടേയും നാലാം വിവാഹവാർഷികം. എല്ലാ തവണയും താരങ്ങൾ ഇത് വൻ ആഘോഷമാക്കാറുണ്ട്. വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയാണ് വേർപിരിയലിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. താരങ്ങളുടെ വാക്കുകൾ ഇങ്ങനെ... "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", താരങ്ങൾ കുറിക്കുന്നു...

Read more about: samantha naga chaitanya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X