നാഗചൈതന്യയോട് ജീവനാംശമായി സാമന്ത 200 കോടി ആവശ്യപ്പെട്ടോ, പ്രചരിക്കുന്ന റിപ്പോർട്ടിലെ സത്യം...
നടി സാമന്തയും നാചൈതന്യയും തമ്മിലുള്ള വിവാഹമോചന തെന്നിന്ത്യൻ സിനിമ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട് . കഴിഞ്ഞ കുറച്ച് നാളുകളായി ഇതു സംബന്ധമായ വാർത്തകൾ സോഷ്യൽ മീഡിയയിലും ടോളിവുഡ് സിനിമാ കോളങ്ങളിലും പ്രരിക്കുന്നുണ്ട്. ഇപ്പോഴിത പ്രചരിച്ച വാർത്തകൾ ശരിവെച്ച് താരങ്ങൾ രംഗത്ത് എത്തിയിരിക്കുകയണ്. വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗികമായി തന്നെ താരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. വേർപിരിഞ്ഞാലും ഇരുവരും തമ്മിൽ നല്ല ബന്ധം തുടരുമെന്നും താരങ്ങൾ പറയുന്നുണ്ട്. ആരാധകർ ഏറെ വേദനോടെയാണ് വിവാഹമോചനത്തെ കുറിച്ചുള്ള വാർത്ത ശ്രവിച്ചത്. ഗോസിപ്പ് കോളങ്ങളിൽ വേർപിരിയലിനെ കുറിച്ചുളള വാർത്തകൾ ചർച്ചയായപ്പോൾ തന്നെ രണ്ടുപേരും പിരിയരുതെന്ന് അഭ്യർത്ഥിച്ച് കെണ്ട് ആരാധകർ രംഗത്ത് എത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വന്ന വാർത്ത എല്ലാവരേയും നിരാശയിലാഴ്ത്തിയിട്ടുണ്ട്.
സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് താരങ്ങൾ തമ്മിലുള്ള വിവാഹമോചനം ചർച്ചയാവുന്നത്. ഇൻസ്റ്റഗ്രാമിൽ നിന്നായിരുന്നു സമന്ത പേര് മാറ്റി എസ് എന്നാക്കിയത്. ഇത് വലിയ ചർച്ചയായിരുവെങ്കിലും നടി വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. എന്നാൽ സാമന്തയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പലതും അത്തരത്തിലുള്ള സൂചന നൽകുന്നതായിരുന്നു. സമൂഹമാധ്യമങ്ങളിൽ താരങ്ങളുടെ വേർപിരിയലിനെ കുറിച്ചുള്ള ചർച്ച പുരോഗമിക്കുമ്പോഴായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം പുറത്ത് എത്തുന്നത്. താരങ്ങൾ ഇരുവരുടേയും സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരും ചേർന്നാണ് ഇത്തരത്തിലുള്ള തീരുമാനം എടുത്തതെന്നാണ ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.

ഈ കഴിഞ്ഞ രണ്ട് മാസമായി ഒത്തുതീർപ്പ് ചർച്ചകൾ നടക്കുകയായിരുന്നു. നടൻ നാഗാർജുന ഇരുവരും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെട്ടിരുന്നു. എന്നാൽ ഇതിന് ഫലം കണ്ടില്ല. കൗൺസിലിംഗും നടത്തിരുന്ന. എന്നാൽ ഇരുവരും തങ്ങളുടെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. വിവാഹമോചവുമായി ബന്ധപ്പെട്ടുള്ള നിയമപരമായ ഫോർമാലിറ്റികൾ രണ്ട് മാസത്തിനുള്ളിൽ അവസാനിക്കുനമെന്നും നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. രണ്ട് മാസങ്ങൾക്ക് ശേഷമാണ് വേർ പിരിയുന്ന കാര്യം താരങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.

വിവാഹമോചനത്തെ കുറിച്ചുള്ള സ്ഥിരീകരണം വന്നതിന് പിന്നാലെ നടിക്ക് ലഭിക്കുന്ന ജീവനാംശത്തെ കുറിച്ചുളള റിപ്പോർട്ടുകൾ ചർച്ചയാവുകയാണ്. 200 കോടി നടി ചോദിച്ചതായി വാർത്തകൾ പ്രചരുന്നു. അതേസമയം ഇപ്പോൾ പുറത്ത് വരുന്നത് നടി ഒരു രൂപപോലും ജീനനാംശം ചോദിച്ചില്ല എന്നാണ്. പണം വാങ്ങാൻ നടി വിസമ്മതിച്ചായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സാമന്ത ഒരിക്കലും ജീവനാംശമായി ഒരു രൂപ പോലും വാങ്ങില്ലെന്നും അഭിമാനമുള്ള സ്ത്രീയാണെന്നും നടിയുമായി ബന്ധപ്പെട്ട സോഴ്സുകളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഒക്ടോബർ 6 ആണ് സാമന്തയുടേയും നാഗ ചൈതന്യയുടേയും നാലാം വിവാഹവാർഷികം. 2017 ഒക്ടോബർ 6 ന് ആയിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷക്കവെയാണ് താരങ്ങൾ വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. ഒക്ടോബർ 6 ന് ആയി കാത്തിരിക്കുകയായിരുന്നു ആരാധകർ. എല്ലാ വർഷവും വിവാഹ വാർഷികം ആഘോഷമാക്കാറുണ്ട് ഇവർ. നിരാശയിലാണ് ആരാധകർ.
Recommended Video

ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചതെന്നണ് താരങ്ങൾ പറയുന്നത് . ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു'' എന്നും താരങ്ങൾ പറയുന്നു.


Click it and Unblock the Notifications