ചെെതന്യ മറ്റൊരു ജീവിതത്തിലേക്ക് കടന്നിട്ടും നിർത്തിയില്ല, സ്വന്തം കാര്യം വന്നപ്പോൾ സമാന്ത മാറി; വിമർശനം
ജീവിതത്തിൽ വലിയ പ്രതിസന്ധികൾ അതിജീവിക്കേണ്ടി വന്ന നടിയാണ് സമാന്ത. കഴിഞ്ഞ കുറച്ച് വർഷങ്ങൾ സമാന്തയുടെ ജീവിതത്തിൽ നിർണായകമായിരുന്നു. വലിവാഹമോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷന്റെ ചികിത്സ, കരിയറിൽ വന്ന ഇടവേള തുടങ്ങി പല വെല്ലുവിളികൾ സമാന്തയ്ക്ക് അതിജീവിക്കേണ്ടി വന്നു. ജീവിതം മാറി മറിഞ്ഞ കാലഘട്ടമായിരുന്നു നടിക്കിത്. ഏറെ പ്രതീക്ഷകളോടെയാണ് സമാന്തയും നടൻ നാഗ ചെെതന്യയും 2017 ൽ വിവാഹ ജീവിതത്തിലേക്ക് കടന്നത്. എന്നാൽ നാല് വർഷത്തിനുള്ളിൽ ഇരുവരും പിരിഞ്ഞു.
വേർപിരിയൽ തന്നെ വേദനിപ്പിച്ചിരുന്നെന്ന് സമാന്ത തുറന്ന് പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വലിയ തുക സമാന്തയ്ക്ക് ജീവനാംശമായി നാഗ ചെെതന്യയുടെ കുടുംബം വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാൻ തയ്യാറാകാതെ സമാന്ത ബന്ധം പിരിഞ്ഞു. കഴിഞ്ഞ വർഷമായിരുന്നു നാഗ ചെെതന്യയുടെ രണ്ടാം വിവാഹം. നടി ശോഭിത ധുലിപാലയെയാണ് നാഗ ചെെതന്യ വിവാഹം ചെയ്തത്. വിവാഹ സമയത്ത് സമാന്ത-ചൈതന്യ വേർപിരിയൽ വീണ്ടും ചർച്ചയായി.

മറുവശത്ത് സമാന്തയും മറ്റൊരു ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോർട്ടുകൾ. സംവിധായകൻ രാജ് നിഡിിമാെരുവുമായി സമാന്ത പ്രണയത്തിലാണെന്ന് കുറച്ച് നാളുകളായി അഭ്യൂഹമുണ്ട്. സിതാഡെൽ, ഫാമിലി മാൻ സീസൺ 2 എന്നീ പ്രൊജക്ടുകളിൽ സമാന്തയും രാജ് നിഡിമൊരുവും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. രാജ് നിഡിമൊരു നേരത്തെ വിവാഹിതനായിരുന്നു. ഈ ബന്ധം വേർപിരിഞ്ഞതാണോ എന്ന് വ്യക്തമല്ല.
രാജ് നിഡിമൊരുവുമായുള്ള ബന്ധം കാരണമാണ് സമാന്ത അടുത്തിടെ ഒരു പ്രസ്താവന നടത്തിയതെന്ന് സോഷ്യൽ മീഡിയയിൽ വാദമുണ്ട്. ഇനിയൊരിക്കലും ഞാൻ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കില്ല. അതേക്കുറിച്ച് ഇനി സംസാരിക്കണ്ടതില്ലെന്ന് തീരുമാനിച്ചു എന്നായിരുന്നു സമാന്ത അടുത്തിടെ പറഞ്ഞത്. രാജ് നിഡിമൊരുവിന്റെ ആദ്യ വിവാഹ ബന്ധത്തെക്കുറിച്ചും മറ്റും ചോദ്യങ്ങളും ചർച്ചകളും വിമർശനങ്ങളും വരാൻ സാധ്യതയുള്ളതിനാലായിരിക്കും സമാന്ത ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നാണ് വാദം.

അതേസമയം നാഗ ചെെതന്യയുടെ രണ്ടാം വിവാഹ സമയത്ത് പോലും തന്റെ ഡിവോഴ്സിനെക്കുറിച്ച് സംസാരിച്ചയാളാണ് സമാന്ത. പല പരാമർശങ്ങളും ചെെതന്യക്കും ശോഭിത ധുലിപാലയ്ക്കും നേരെ സെെബർ ആക്രമണം വരാനും കാരണമായി. സ്വകാര്യ ജീവിതത്തിൽ താനൊരിക്കലും സ്പെെ ചെയ്തിട്ടില്ല, പക്ഷെ അങ്ങനെ ചെയ്യേണ്ടതായിരുന്നെന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്ന് സമാന്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
നാഗ ചെെതന്യ വഞ്ചിച്ചെന്ന് സമാന്ത പരോക്ഷമായി സൂചിപ്പിച്ചതാണെന്ന് സോഷ്യൽ മീഡിയയിൽ വാദം വന്നു. സമാന്തയുടെ വിവാഹ ജീവിതം തകരാൻ കാരണം ശോഭിതയാണെന്ന് പറഞ്ഞ് വ്യാപക അധിക്ഷേപം വന്നു. അപ്പോഴൊന്നും സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നത് സമാന്ത നിർത്തിയിരുന്നില്ല. എന്നാൽ തനിക്കും ഇപ്പോഴത്തെ പങ്കാളിക്കും നേരെ ചോദ്യങ്ങളും കുറ്റപ്പെടുത്തലും വരുമെന്നായപ്പോൾ സമാന്ത മൗനം പാലിക്കാൻ തീരുമാനിച്ചിരിക്കുന്നെന്ന് വിമർശകർ പറയുന്നു.
തനിക്കും ശോഭിതയ്ക്കും നേരെ സോഷ്യൽ മീഡിയ ആക്രമണം കടുത്തപ്പോൾ നാഗ ചെെതന്യ ഒരു ഘട്ടത്തിൽ പ്രതികരിച്ചിരുന്നു. ശോഭിതയ്ക്ക് തന്റെ കഴിഞ്ഞ കാലവുമായി ഒരു ബന്ധവുമില്ല. ആദ്യ വിവാഹ ബന്ധം പിരിഞ്ഞതിന് ശോഭിതയെ കുറ്റപ്പെടുത്തുന്നത് തെറ്റാണെന്നും നാഗ ചെെതന്യ പറഞ്ഞു.


Click it and Unblock the Notifications











