For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മറ്റുള്ളവർ എന്ത് വിചാരിക്കും എന്നത് പ്രശ്നമല്ല, പേര് മാറ്റത്തിന് പിന്നാലെ സാമന്തയുടെ വാക്കുകൾ...

  |

  സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായ സംഭവമായിരുന്നു നടി സാമന്തയുടെ പേര് മാറ്റൽ. കഴിഞ്ഞ ദിവസമായിരുന്നു ഇൻസ്റ്റഗ്രാമിൽ നിന്നും ട്വിറ്ററിൽ നിന്നും നടി അക്കിനേനി എന്ന പേര് ഒഴിവാക്കിയത്. പകരം എസ് എന്നായിരുന്നു ചേർത്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെ നടിയുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ സാമന്തയോ നാഗചൈതന്യയോ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല.

   samantha

  അക്കിനേനി ഒഴിവാക്കിയതിനോടൊപ്പം തന്നെ സമാന്ത രുത് പ്രഭു എന്ന തന്റെ സ്വന്തം പേര് താരം വീണ്ടും സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. പേര് മാറ്റിയതിന് പിന്നാലെ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത സാമന്തയുടെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. 'മറ്റുള്ളവർ നിങ്ങളെ എങ്ങനെ ലേബൽ ചെയ്യും എന്നത് പ്രശ്നമല്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങളുടെ മനസിന്റെ ഘടന മറ്റാൻ കഴിയും എന്നാണ്' സമാന്ത കുറിച്ചിരിക്കുന്നത്. ഇത് വിവാഹമോചന വർത്തകളോടുള്ള പ്രതികരണമാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ ഇതിനോടും നടി പ്രതികരിച്ചിട്ടില്ല.

  പേര് പറയുന്നതിൽ ബുദ്ധിമുട്ടില്ല, തമിഴിലെ പ്രമുഖനാണ്, കാസ്റ്റിങ് കൗച്ച് അനുഭവത്തെ കുറിച്ച് ശ്രുതി

  തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് സാമന്തയും നാഗചൈതന്യയും. നടൻ നാഗാർജുനയുടെ മൂത്തമകനാണ്. നടൻ തെലുങ്കിലാണ് സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ആരാധകരുണ്ട്. തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിലും സാമന്തയ്ക്ക് ആരാധകരുണ്ട്. ഹിന്ദിയിലും സജീവമാണ് നടി. തെലുങ്കിലും തമിഴിലുമാണ് നടി അധികം പ്രത്യക്ഷപ്പെടുന്നതെങ്കിലും മലയാളത്തിലും നിരവധി ആരാധകരുണ്ട്. ഭാഷ വ്യത്യാസമില്ലാതെ നല്ല ചിത്രങ്ങളേയും താരങ്ങളേയും പ്രോത്സാഹിപ്പിക്കുന്നവരാണ് മലയാളി പ്രേക്ഷകർ. തെന്നിന്ത്യയിലെ പല താരങ്ങളും മലയാളത്തിൽ ഇപ്പോഴും തിളങ്ങി നിൽക്കുണ്ട്. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത.

  . ഭാഗ്യലക്ഷ്മി ഫിനാലെയ്ക്ക് വരാതിരുന്നത് ഇത് കൊണ്ടാണ്,മോഹൻലാൽ പറഞ്ഞത് ശരി,വെളിപ്പെടുത്തി സന്ധ്യ

  ലോക്ക് ഡൗണിന് ശേഷം സിനിമ തിരക്കുകളിലാണ് സാമന്തയും നാഗചൈത്യയും .നിരവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. . ഹിന്ദു, ക്രിസ്ത്യൻ മത ആചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. വളരെ ആഡംബര വിവാഹമായിരുന്നു, നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. 2010ൽ ​ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഏഴ് വർഷത്തിന് ശേഷമായിരുന്നു വിവാഹം. കല്യാണത്തിന് ശേഷവും സാമന്ത സിനിമയിൽ സജീവമായിരുന്നു. വിവാഹ ശേഷവും മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചത്.

  കൺമണിയിലെ എഴുത്തുകാരിയെ ഉണർത്തി ദേവ, പുതിയ ട്വിസ്റ്റുമായി പരമ്പര, പാടാത്ത പൈങ്കിളിയുടെ കഥ മാറുന്നോ...

  സോഷ്യൽ മീഡിയയി സജീവമാണ് സാമന്ത. സിനിമ വിശേഷങ്ങൾക്കൊപ്പം ജീവിതത്തിലെ വിശേഷങ്ങളും നടി ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ലോക്ക് ഡൗൺ കാലത്തെ നടിയുടെ കൃഷി ചർച്ചയായിരുന്നു. വീട്ടിന്റെ ചിത്രവും നടി പങ്കുവെച്ചിരുന്നു. ഭർത്താവ് നാഗചൈതന്യയ്ക്കാപ്പമായിരുന്നു സാമന്തയുടെ ലോക്ക് ഡൗൺ കാലം ചിലവഴിച്ചത് . നടനോടൊപ്പമുള്ള ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. പേര് ഒഴിവാക്കിയെങ്കിലും നാഗചൈതന്യയ്ക്കൊപ്പമുള്ള ചിത്രം നടി ഇൻസ്റ്റഗ്രാമിൽ നിന്ന് മാറ്റിയിട്ടില്ല, ഫേസ്ബുക്കിൽ ഇപ്പോഴും പഴയ പേര് തന്നെയാണ്.

  വേദിക തലചുറ്റി വീണത് വെറുതെയല്ല, കുടംബവിളക്ക് പരമ്പരയിൽ ട്വിസ്റ്റ്, സൂചന നൽകിയ ശരണ്യ ആനന്ദ്

  കളിയാക്കാന്‍ വന്നവര്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് സാമന്ത

  അമ്മയ്ക്ക് സങ്കടം ആ ഒരു കാര്യത്തിലാണ്, ഇടയ്ക്ക് കരയുന്നത് കാണാം, വിവാഹ വിശേഷം പങ്കുവെച്ച് എലീന

  Read more about: samantha
  English summary
  Samantha Ruth Prabhu instgram Story Went Viral On Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X