For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സാമന്ത ആ വലിയ അവസരം നഷ്ടപ്പെടുത്തിയത് നാഗചൈതന്യയ്ക്ക് വേണ്ടിയോ, പിന്നാലെ വിവാഹമോചനം

  |

  തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിവാഹ മോചനമായിരുന്നു താരങ്ങളായ നാഗചൈതന്യയുടേയും സാമന്തയുടേയും. നടി പേര് മാറ്റിയതിന് പിന്നാലെയാണ് വിവാഹമോചനം സിനിമാ കോളങ്ങളിൽ ചർച്ചയാവുന്നത്. എന്നാൽ തുടക്കത്തിൽ താരങ്ങൾ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഈ സമയത്ത് വേർപിരിയലുമായി ബന്ധപ്പെട്ട നിരവധി കഥകൾ ഉയർന്നിരുന്നു. എന്നാൽ ഇതൊക്കെ കേവലം ഗോസിപ്പ് വാർത്തകൾ മാത്രമായിരിക്കണെ എന്ന് പ്രേക്ഷകർ ആഗ്രഹിച്ചിരുന്നു. എന്നാൽ ആരാധകരെ സങ്കടപ്പെടുത്തി കൊണ്ട് താരങ്ങൾ തങ്ങളുടെ വിവാഹമോചനം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കവെയായിരുന്നു വേർ പിരിയലിനെ കുറിച്ച് പ്രഖ്യാപിച്ചത്.

  ദീപികയെ വഞ്ചിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് രൺബീർ, ഇത്രയ്ക്ക് പാവമോ, വെളിപ്പെടുത്തലുമായി നടൻ

  ഏകദേശം പതിനൊന്ന് വർഷത്തെ ബന്ധമാണ് താരങ്ങൾ അവസാനിപ്പിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണത്തിന് ശേഷമാണ് സമാന്തയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. എന്നാൽ വിവാഹമോചനത്തിന്റെ കാരണം എന്താണെന്ന് ഇനിയും വ്യക്തമല്ല. താരങ്ങളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്നങ്ങളെ കുറിച്ചുള്ള നിരവധി വാർത്തകൾ പുറത്ത് വരുന്നുണ്ട്. അധികം വിമർശനങ്ങളും വിരൽ ചൂണ്ടുന്നത് സാമന്തയ്ക്ക് നേരയൊണ്. ഇതിൽ പ്രതികരിച്ച് നടി രംത്ത് എത്തുകയും ചെയ്തിരുന്നു.മറ്റ് ബന്ധങ്ങൾ,അബോർഷൻ, കുട്ടികൾ വേണ്ട' എന്നിങ്ങനെയുള്ള പല കഥകളാണ് നടിക്കെതിരെ പ്രചരിക്കുന്നത്.

  പിതാവ് സന്തോഷവാനാണ്, തന്റെ സുഹൃത്ത് എന്നതിൽ ഉപരി അച്ഛന്റെ ഭാര്യയാണ് അവർ, താരപുത്രി പറയുന്നു

  വിമർശനം അതിരിവ് കടന്നപ്പോൾ പ്രതികരണവുമായി നടി രംഗത്ത് എത്തിയിരുന്നു. സ്ത്രീകളെ മാത്രം നിരന്തരം ചോദ്യം ചെയ്യുന്നത് എന്തിനാണെന്നാണ് സമാന്ത അന്ന് ചോദിച്ചത് . ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. "സ്ത്രീകൾ ചെയ്യുമ്പോൾ കാര്യങ്ങൾ നിരന്തരം ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നു, എന്നാൽ പുരുഷന്മാർ ചെയ്യുമ്പോൾ ധാർമ്മികമായി ചോദ്യം ചെയ്യപ്പെടുന്നതുമില്ല...എങ്കിൽ; ഒരു സമൂഹമെന്ന നിലയിൽ നമുക്ക് അടിസ്ഥാനപരമായി ധാർമ്മികതയില്ല..." എന്ന് താരം ചോദിച്ചിരുന്നു.

  പിന്നീട് വിവാഹമോചനത്തെ കുറിച്ചും ന‍ടി പ്രതികരിച്ചിരുന്നു. വിവാഹമോചനം എന്നത് വേദന നിറഞ്ഞ ഒന്നാണ്. എന്നാൽ ഇതിന്റെ തുടർച്ചയായി വരുന്ന കള്ള പ്രചരണങ്ങളിൽ തകർന്ന് പോകില്ലെന്നാണ് സാം പറഞ്ഞത്. ''വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. എന്നാല്‍ തുടര്‍ച്ചയായി വരുന്ന കള്ളപ്രചരണങ്ങളില്‍ താന്‍ തകര്‍ന്നുപോകില്ലെന്ന് സാമന്ത വ്യക്തമാക്കി. കൂടാതെ പിന്തുണച്ചവർക്കും താരം നന്ദി പറയുന്നുണ്ട്. വിവാഹമോചനം വേദനനിറഞ്ഞ അനുഭവമാണ്. ആ മുറിവുണങ്ങാന്‍ സമയം അനുവദിച്ച് തന്നെ വെറുതെ വിടണം. ഇത് എന്നെ തുടര്‍ച്ചയായി ആക്രമിക്കുകയാണ്. ഞാന്‍ നിങ്ങള്‍ക്ക് വാക്ക് തരുന്നു, ഇതൊന്നും എന്നെ തകര്‍ക്കുകയില്ല- സാമന്ത കുറിച്ചിരുന്നു.

  ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈലാവുന്നത് നാഗ ചൈതന്യയ്ക്ക് വേണ്ടി സാമന്ത ഉപേക്ഷിച്ച് ബിഗ് ബജറ്റ് സൂപ്പർ ഹിറ്റ് ചിത്രത്തെ കുറിച്ചാണ്. അറ്റ്ലി സംവിധാനം ചെയ്യുന്ന ഷാരൂഖ് ഖാൻ ചിത്രത്തിൽ നായികയായി ആദ്യം സമീപിച്ചത് സാമന്തയെ ആയിരുന്നത്രേ. എന്ന കുഞ്ഞിനേ വേണ്ടി തയ്യാറെടുക്കുന്നത് കൊണ്ട് ഈ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിന് ശേഷം ഈ ചിത്രത്തിലേയ്ക്ക് നായൻതാരയെ പരിഗണിക്കുകയായിരുന്നു. അടുത്തിടെയാണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. വിവാഹമോചനത്തിന് ശേഷം അഭിനയത്തിൽ സജീവമാവുകയാണ് സാം. കഴിഞ്ഞ ദിവസം നടിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചിരുന്നു.

  Sidharth's cryptic post on Samantha get backlash from published

  ഒക്ടോബർ രണ്ടിന് ആണ് വിവാഹമോചനത്തെ കുറിച്ച് താരങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇരുവരും ഒന്നിച്ച് ചേർന്ന് എടുത്ത തീരുമാനമാണ് ഇതെനനാണ് സൂചന. . "ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു"... എന്ന് താരങ്ങൾ സോഷ്യൽ മീഡിയയിൽ കുറിച്ചു.

  Read more about: samantha naga chaitanya
  English summary
  Samantha Ruth Prabhu lost Shah Rukh Khan’s bollywood Movie For Naga Chaitanya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X