8 മാസം കിടപ്പിലായി, മൂന്നര വര്‍ഷമായി അസുഖത്തിലാണ്! കൂടെ നിന്ന് സഹായിച്ച വ്യക്തിയെ പരിചയപ്പെടുത്തി സാമന്ത
തെലുങ്ക് സിനിമയിലെ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന സാമന്ത പിന്നീട് തെന്നിന്ത്യയിലൊട്ടാകെ സജീവമായി. സൂപ്പര്‍താരങ്ങളുടെയടക്കം ചിത്രങ്ങളില്‍ നായികയായി അഭിനയിച്ച നടി ലക്ഷക്കണക്കിന് ആരാധകരെയും സ്വന്തമാക്കി. ഇതിനിടയില്‍ വിവാഹവും വിവാഹമോചനവുമൊക്കെ കടന്ന് വന്നതോടെ വളരെ മോശം സാഹചര്യങ്ങളിലൂടെയൊക്കെ സാമന്തയ്ക്ക് കടന്ന് പോകേണ്ടതായി വന്നു. എന്നിട്ടും ജീവിതത്തെ തിരിച്ച് പിടിക്കാന്‍ നടിയ്ക്ക് സാധിച്ചു.
എന്നാല്‍ ഇതിനിടെയാണ് ശാരീരികമായിട്ടുള്ള ബുദ്ധിമുട്ടുകളും നടിയ്ക്കുണ്ടാവുന്നത്. അപൂര്‍വ്വം ആളുകള്‍ക്ക് സംഭവിക്കുന്ന ഓട്ടോ ഇമ്യൂണ്‍ രോഗമായിരുന്നു സാമന്തയെ ബാധിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ പോലും സാധിക്കാതെ മാസങ്ങളോളം നടി ചികിത്സയിലായിരുന്നു. പിന്നീട് തിരിച്ച് വരവ് നടത്തിയെങ്കിലും ആ കാലഘട്ടത്തില്‍ തന്റെ കൂടെ നിന്ന സുഹൃത്തിനെ കുറിച്ച് പറയുന്ന സാമന്തയുടെ വീഡിയോയാണ് വൈറലാവുന്നത്.

അടുത്തിടെ തമിഴിലെ ഒരു അവാര്‍ഡ് നടി സാമന്തയ്ക്ക് ലഭിച്ചിരുന്നു. ഇത് വാങ്ങിക്കാനായി വേദിയിലേക്ക് എത്തിയ നടിയ്ക്ക് വലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ആര്‍പ്പ് വിളിച്ചും സാമന്തയോടുള്ള സ്‌നേഹം പല രീതിയില്‍ പ്രകടിപ്പിച്ച് കൊണ്ട് ലക്ഷക്കണക്കിന് ആളുകളെത്തി. അവരോടൊക്കെ തിരിച്ച് തന്റെ സ്‌നേഹം പ്രകടിപ്പിക്കാനും സാമന്തയ്ക്ക് സാധിച്ചു. ഇതിനിടെ ആരാധകരുടെ ഭാഗത്ത് നിന്നും ചില ചോദ്യങ്ങളുമുണ്ടായി.
അതിലൊന്ന് സാമന്ത ഇനിയൊരിക്കലും വിവാഹം കഴിക്കരുതേ എന്നായിരുന്നു. വിവാഹത്തെ കുറിച്ചുള്ള നടിയുടെ സങ്കല്‍പ്പമെന്താണെന്നും ഇനി വിവാഹം കഴിക്കുമോ എന്നുമൊക്കെ ചോദിച്ചപ്പോള്‍ തനിക്ക് അതിനെ കുറിച്ച് മോശമായൊരു അഭിപ്രായവുമില്ല. ആരും വിവാഹം കഴിക്കരുതെന്ന് താന്‍ പറയില്ലെന്നുമൊക്കെയാണ് നടി കൂട്ടിച്ചേര്‍ത്തത്. ഇതിനിടെ പരിപാടിയുടെ പ്രൊമോ വീഡിയോ കൂടി കാണിച്ചു. അതില്‍ നടിയുടെ ആത്മാര്‍ഥ സുഹൃത്തിനെയാണ് കാണിച്ചിരിക്കുന്നത്.
താന്‍ സുഖമില്ലാതിരുന്ന നാളുകളില്‍ കൂടെ നിന്നതും സഹായിച്ചതുമൊക്കെ ഈ വ്യക്തിയാണെന്ന് പറഞ്ഞ നടി അദ്ദേഹവുമായിട്ടുള്ള തന്റെ ബന്ധത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും കൂട്ടിച്ചേര്‍ത്തു...
സാമന്തയുടെ വാക്കുകളിങ്ങനെയാണ്... 'മൂന്നര വര്‍ഷമായിട്ട് ഞാനൊരു അസുഖത്തിന്റെ പിടിയിലായിരുന്നു. എട്ട് മാസത്തോളം മുഴുവനുമായിട്ടും രാവിലെയും വൈകുന്നേരവും ഇദ്ദേഹം എന്റെ അടുത്ത് വരും. ആ സമയം മുഴുവന്‍ എന്നെ പരിചരിക്കുകയും എന്റെ കാര്യങ്ങള്‍ വേണ്ടത് പോലെ നോക്കി ചെയ്യുകയുമൊക്കെ ചെയ്തു. എനിക്ക് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നത് വരെ കൂടെ തന്നെ നിന്നു. ആ സൗഹൃദത്തെ എന്ത് പേരിട്ട് വിളിക്കമെന്ന് പോലും എനിക്ക് അറിയില്ല. എന്റെ രക്തവും എന്റെ കുടുംബവുമൊക്കെയാണ'് ഇദ്ദേഹമെന്നാണ് നടി പറയുന്നത്.
വിണ്ണൈ താണ്ടി വരുവായ എന്ന തമിഴ് സിനിമയുടെ തെലുങ്കിലെ റീമേക്ക് ചിത്രത്തിലാണ് സാമന്ത നായികയായി അഭിനയിച്ചത്. ഈ സിനിമയിലെ നായകനായി അഭിനയിച്ചത് തെലുങ്കിലെ സൂപ്പര്‍താരമായിരുന്ന നാഗര്‍ജുനയുടെ മകനായ നാഗ ചൈതന്യയാണ്. ഇരുവരും ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു ഇത്. ആദ്യ സിനിമയിലെ കെമിസ്ട്രി ശ്രദ്ധിക്കപ്പെടുകയും താരങ്ങള്‍ക്ക് വലിയ ജനപ്രീതി ലഭിക്കുകയും ചെയ്തു. വൈകാതെ താരങ്ങള്‍ ജീവിതത്തിലും നല്ല സുഹൃത്തുക്കളായി.
സൗഹൃദം നീണ്ട് ശക്തമായ പ്രണയത്തിലെത്തി. പരസ്പരം വിവാഹം കഴിക്കാമെന്ന തീരുമാനത്തിലെത്തുന്നതിന് മുന്‍പേ ഇരുവരുടെയും പേരില്‍ കഥകള്‍ വന്ന് തുടങ്ങി. നിരന്തരം ഗോസിപ്പുകള്‍ ശക്തമായതോടെയാണ് താരങ്ങള്‍ പ്രണയത്തിലാണെന്ന് പുറംലോകത്തെ അറിയിക്കുന്നത്. ഒടുവില്‍ 2017 ലായിരുന്നു സാമന്തയും നാഗയും തമ്മില്‍ വിവാഹിതയാവുന്നത്. ഗോവയില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് താരവിവാഹം നടടക്കുന്നത്. സാമന്ത ക്രിസ്ത്യാനിയും നാഗ ഹിന്ദുവുമായതിനാല്‍ രണ്ട് മതാചാരപ്രകാരവും ചുടങ്ങുകള്‍ നടത്തി.
അങ്ങനെ വിവാഹത്തിലൂടെ പ്രണയം സഫലീകരിച്ച സാമന്തയും നാഗയും തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍സായിട്ടാണ് അറിയപ്പെട്ടിരുന്നത്. വിവാഹത്തിന് ശേഷവും സിനിമകളും മറ്റുമൊക്കെയായി തിരക്കുള്ള ജീവിതത്തിലേക്ക് പ്രവേശിച്ചു. രണ്ടാള്‍ക്കും സിനിമയില്‍ വലിയ അവസരങ്ങളുണ്ടായെങ്കിലും നാഗ ചൈതന്യയ്ക്ക് കാര്യമായി ശോഭിക്കാന്‍ സാധിച്ചില്ല. തെലുങ്കിന് പുറമേ തമിഴിലും സൂപ്പര്‍നായിക പദവിയിലേക്ക് സാമന്ത വളര്‍ന്നു. ഇതിനിടയിലാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത്.
2021 ന്യൂയര്‍ ആഘോഷിക്കുന്നത് വരെ സാമന്തയും നാഗയും നല്ല സൗഹൃദത്തിലായിരുന്നു. പിന്നീട് പ്രശ്‌നങ്ങള്‍ രൂക്ഷമായി. ദമ്പതിമാരുടെ സോഷ്യല്‍ മീഡിയയിലെ മാറ്റങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ വിവാഹമോചന വാര്‍ത്തകളും പ്രചരിച്ചു. ആദ്യമൊന്നും ഇരുവരും ഈ വിഷയത്തില്‍ നിന്നും മാറി നിന്നെങ്കിലും പിന്നീട് ഔദ്യോഗികമായ സ്ഥിരീകരണം നടത്തി. നാലാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് വേര്‍പിരിയല്‍ വാര്‍ത്ത സത്യമാണെന്ന് താരങ്ങള്‍ വെളിപ്പെടുത്തുന്നത്. പിന്നീട് ഇതിന് കാരണം എന്താണെന്ന അന്വേഷണമായി.
ഇതെല്ലാം സാമന്തയുടെ കുറ്റം കൊണ്ടാണെന്ന വിചിത്രമായ കണ്ടെത്തലാണ് പലരും നടത്തിയത്. ഈ തരത്തില്‍ സാമന്തയെ അധിഷേപിക്കാനും ആരും മറന്നില്ല. മാസങ്ങളോളം സാമന്തയ്ക്ക് സൈബര്‍ ബുള്ളിയിംഗ് നേരിടേണ്ടി വരികയും ചെയ്തു. ആ സമയത്തെല്ലാം മൗനം പാലിച്ച നാഗ ചൈതന്യ ശരിയാണെന്ന് പലരും കരുതി. ഇതിനിടയിലാണ് താന്‍ ഗുരുതരമായൊരു ആരോഗ്യ പ്രശ്‌നത്തിലൂടെ കടന്ന് പോകുന്നതായി വെളിപ്പെടുത്തി സാമന്ത രംഗത്ത് വരുന്നത്. അപൂര്‍വ്വമായി ഉണ്ടാവുന്ന ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നമായൊരു അവസ്ഥയായിരുന്നു നടിയ്ക്കുണ്ടായത്. ആവശ്യത്തിന് വിശ്രമിക്കേണ്ട സാഹചര്യം വന്നതോടെ സാമന്ത അഭിനയത്തില്‍ നിന്നും പിന്മാറി.
എന്നാല്‍ കഴിഞ്ഞ വര്‍ഷം നാഗ ചൈതന്യ മറ്റൊരു പ്രണയത്തിലാണെന്ന കഥകള്‍ വന്നതോടെ പലരും സാമന്തയെ പിന്തുണച്ചു. തെലുങ്ക് നടിയായ ശോഭിത ധൂലിപാലയും നാഗ ചൈതന്യയും പ്രണയത്തിലാണെന്ന് നിരന്തരം പ്രചരണമുണ്ടായെങ്കിലും ഒരിക്കല്‍ പോലും താരങ്ങള്‍ ഇത് സ്ഥിരീകരിച്ചില്ല. രണ്ട് വർഷത്തിന് മുകളിലായി ശോഭിതയുമായി നാഗ ചൈതന്യ അടുപ്പത്തിലായിരുന്നു. വീട്ടുകാരുമായിട്ടുള്ള ആലോചനയിലും ഈ ബന്ധം മുന്നോട്ട് കൊണ്ട് പോകുന്നതിൽ എതിർപ്പില്ലെന്ന് വ്യക്തമായതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ ഓഗസ്റ്റില്‍ വിവാഹനിശ്ചയത്തിന് ശേഷം നാഗയുടെ പിതാവും നടനുമായ നാഗര്‍ജുനയാണ് മകന്റെ വിവാഹക്കാര്യം പുറംലോകത്തോട് പറയുന്നത്. ശോഭിതയ്‌ക്കൊപ്പമുള്ള നിശ്ചയം കഴിഞ്ഞതിന്റെ സന്തോഷത്തിനൊപ്പം പുതിയ മരുമകളെ വീട്ടിലേക്ക് സ്വീകരിക്കുന്നതിന്റെ സന്തോഷവും നാഗാർജുന പങ്കുവെച്ചു. എന്നാല്‍ ശോഭിതയാണ് സാമന്തയുടെ ജീവിതം തകര്‍ത്തതെന്ന ആരോപണമാണ് ആ സമയത്ത് ഉയര്‍ന്ന് വന്നത്. അതുവരെ സാമന്തയെ പഴിച്ചിരുന്നവര്‍ ശോഭിതയ്ക്ക് നേരെ തിരിഞ്ഞു. വ്യാപകമായ സൈബര്‍ ആക്രമണങ്ങള്‍ക്കിടയിലാണ് ശോഭിതയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിൽ വെച്ച് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ശോഭിത-നാഗ ചൈതന്യ വിവാഹം നടക്കുന്നത്. ശേഷം സിനിമകളിൽ സജീവമാവുകയും ചെയ്തു.
എന്നാല്‍ സാമന്തയും മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ബോളിവുഡ് സംവിധായകന്‍ രാജ് നിഡിമോരുവിനൊപ്പമുള്ള ഫോട്ടോസ് പുറത്ത് വന്നതോടെയാണ് സാമന്ത വീണ്ടും പ്രണയത്തിലായെന്ന തരത്തില്‍ കഥകളിറങ്ങിയത്. സാമന്ത പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വെബ് സീരിസിൻ്റെ സംവിധായകനായിരുന്നു രാജ്. ഈ അടുപ്പം വ്യക്തി ജീവിതത്തിലും ശക്തമായി ഉണ്ടെന്നും താരങ്ങൾ പ്രണയത്തിലാണെന്നും വൈകാതെ വിവാഹം കഴിച്ചേക്കുമെന്നുമാണ് ഗോസിപ്പുകൾ. പലപ്പോഴായി സാാമന്തയുടെ കൂടെ വിമാന യാത്രകളിലും മത്സരങ്ങളിലുമൊക്കെ രാജ് കൂടെയുണ്ട്. അടുത്തിടെ സാമന്തയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷം ആഘോഷിക്കാനെത്തിയവരിൽ രാജും ഉണ്ടായിരുന്നു. എന്നാല്‍ ഈ ബന്ധത്തെ കുറിച്ച് വ്യക്തത വരുത്താന്‍ താരങ്ങള്‍ ഇനിയും തയ്യാറായിട്ടില്ല.


Click it and Unblock the Notifications











