വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ഷൂട്ടിങ് , ഐറ്റം ഡാൻസിനെ കുറിച്ച് സാമന്ത

ഈ വർഷം പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പുഷ്പ. അല്ലു അർജുൻ, ഫഹ്ദ് ഫാസിൽ, രശ്മിക പ്രധാന വേഷത്തിലെത്തിയ ചിത്രം തിയേറ്ററുകളി ആഘോഷമാക്കിയിരിക്കുകയാണ്. ഡിസംബർ 17 ന് ആയിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത് . മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ് എത്തുന്നത്. നടന്റെ ആദ്യ തെലുങ്ക് ചിത്രമാണിത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലെ മറ്റൊരു ഹൈലൈറ്റ് സാമന്തയുട ഐറ്റം ഡാൻസാണ്. സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. ഇപ്പോഴിത ഇതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ആദ്യം ഐറ്റം ഡാൻസ് ചെയ്യാൻ നടി വിസമ്മതിച്ചിരുന്നു എന്നാണ് പറയുന്നത്.

Samantha,

പ്രേക്ഷകരോട് നന്ദി പറഞ്ഞ് കൊണ്ട് പങ്കുവെച്ച് കൊണ്ട് നടി ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു ആ ഗാനരംഗത്തിന്റെ ഷൂട്ടിങ് എന്ന് നടി പറഞ്ഞു. താളവും ചുവടും ഒപ്പിയ്ക്കുക എന്നത് വളരെ അധികം മടുപ്പിക്കലായിരുന്നു എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുമായി സംവദിയ്ക്കവെ സാമന്ത പറഞ്ഞത്.

സിനിമയുടെ റിലീസിന് ശേഷം അല്ലു അര്‍ജ്ജുന് പ്രശംസ അറിയിച്ച് സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതും ശ്രദ്ധേയമായിരുന്നു. വളറെ അധികം ആകര്‍ഷിക്കുന്ന പ്രകടനമാണ് അല്ലു അര്‍ജ്ജുന്റേത്. ഓരോ സെക്കന്റും.. ഒരു നല്ല നടന്‍ നല്ല വ്യക്തിയും ആകുമ്പോള്‍ പ്രചോദനപരമാണ്. തീര്‍ത്തും അതിശയം എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിന് താഴെ നന്ദി പറഞ്ഞ് അല്ലുവും എത്തിയിരുന്നു.

പുഷ്പയിൽ ഒരു ഐറ്റം ഡാന്‍സ് ചെയ്യാന്‍ സാമന്ത ആദ്യം വിസമ്മതിച്ചിരുന്നുവെന്നും റിപ്പോർട്ട് പ്രചരിച്ചിരുന്നു. ഒടുവില്‍ രംഗസ്ഥലം എന്ന സമാന്തയുടെ സിനിമയില്‍ പൂജ ഹെജ്‌ഡെ ഐറ്റം ഡാന്‍സ് ചെയ്തതിനെ കുറിച്ചൊക്കെ പറഞ്ഞാണ് നടിയെ കണ്‍വിന്‍സ് ചെയ്തത്. ആ ഒരൊറ്റ ഐറ്റം ഡാന്‍സിന് വേണ്ടി ഒന്നരക്കോടി രൂപയാണ് സമാന്തയ്ക്ക് പ്രതിഫലമായി നല്‍കിയത്. ആദ്യമായിട്ടാണ് ഒരു സിനിമയില്‍ സാം ഐറ്റം ഡാന്‍സ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമായിരുന്നു. എന്തായാലും ആ ഒന്നരക്കോടി മുതലാക്കുന്ന വിധം പ്രകടനം തന്നെ നടി കാഴ്ചവച്ചു.

സിനിമയുടെ ഡബ്ബിങ് എല്ലാം പൂര്‍ത്തിയായ ശേഷം ഏറ്റവും അവസാനമാണ് സമാന്തയുടെ ഐറ്റം ഡാന്‍സ് രംഗം ചിത്രീകരിച്ചത്. മൂന്ന് ദിവസത്തെ ഷൂട്ടിങ് ആയിരുന്നു. വളരെ പെട്ടന്ന് സാം പൂര്‍ത്തിയാക്കുകയും ചെയ്തു. പുഷ്പ 2 യില്‍ സമാന്തയും ഉണ്ടാവുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

റിലീസ് ചെയ്ത മൂന്ന ദിവസം കൊണ്ട് 173 കോടിയാണ് പുഷ്പ നേടിയിരിക്കുന്നത്. കൂടാതെ 200 കേടി ക്ലബ്ബിൽ കടക്കാൻ തയ്യാറെടുക്കുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്.കേരളത്തിൽ നിന്നും രണ്ടര കോടിയും തമിഴ്നാട്ടിൽ നിന്നും മൂന്നര കോടിയുമാണ് ചിത്രത്തിന്റെ ആദ്യ ദിന കലക്‌ഷൻ. മൂന്നാം ദിവസം മഹാരാഷ്ട്രയിൽ നിന്നും 12 കോടിയാണ് കലക‌്‌ഷൻ. . ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രമാണിത്. കൂടിയാണിത്. ഉൾവനങ്ങളിൽ ചന്ദനകളളക്കടത്തു നടക്കുന്ന കൊള്ളക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്.2021 ൽ പുറത്ത് ഇറങ്ങിയ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമാണ് പുഷ്പ

Read more about: samantha year ender 2022
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X