വസ്ത്രം തിരികെ കൊടുത്ത് സാമന്ത; നാഗചൈതന്യയുടെ ഒരു ഓര്‍മകളും വേണ്ട, നാണംകെട്ട് താരകുടുംബം

തെന്നിന്ത്യന്‍ പ്രേക്ഷകരെ ഞെട്ടിച്ച വിവാഹമോചനമായിരുന്നു സാമന്തയുടേയും നാഗചൈതന്യയുടേയും. ഇരവരും വേര്‍പിരിഞ്ഞിട്ട് അഞ്ച് മാസത്തോളമായിരിക്കുകയാണ്. ഇപ്പോഴും സിനിമ കോളങ്ങളിലും മറ്റും താരങ്ങളുടെ വിവാഹമോചനം ചര്‍ച്ചയാവാറുണ്ട്. വേര്‍പിരിയലിന് ശേഷം താരങ്ങള്‍ സിനിമയില്‍ സജീവമായിട്ടുണ്ട്.നാലാം വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയാണ് വിവാഹമോചനത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ നേരത്തെ തന്നെ ഡിവോഴ്‌സ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായിരുന്നു.

samantha

ഇന്‍സ്റ്റഗ്രാമില്‍ നിന്ന് നാഗചൈതന്യയുടെ കുടുംബ പേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു വിവാഹമോചനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കൂടാതെ സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ പലതും ഡിവോഴസിലേയ്ക്കായിരുന്നു വിരല്‍ ചൂണ്ടിയത്. എന്നാല്‍ ആദ്യമൊന്നും വിവാഹമോചനത്തെ കുറിച്ച് നടി പ്രതികരിച്ചികരുന്നില്ല. നാഗചൈതന്യയും തുടക്കത്തില്‍ മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ വിവാഹവാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോഴായിരുന്ന വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

സാമന്തയും നാഗ ചൈതന്യയും ചേര്‍ന്ന് എടുത്ത തീരുമാനമായിരുന്നു ഇത്. ഒരു കോമണ്‍ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് ഒന്നിച്ചുള്ള ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്. പരസ്പരം ബഹുമാനിക്കുന്ന താരത്തിലുള്ള വാക്കുകളായിരുന്നു കുറിപ്പിലെ ഉള്ളടക്കം. 'ഞങ്ങളുടെ എല്ലാ സുമനസ്സുകള്‍ക്കും. ഒരുപാട് ആലോചനകള്‍ക്കും ചിന്തകള്‍ക്കും ശേഷം ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങള്‍ക്കിടയില്‍ എല്ലായിപ്പോഴും ഒരു പ്രത്യേക ബന്ധം നിലനില്‍ക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാന്‍ ആവശ്യമായ സ്വകാര്യത നല്‍കാനും അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു.

വിവാഹമോചനം പ്രഖ്യാപിച്ച് മാസങ്ങള്‍ക്ക് ശേഷമായിരുന്നു നാഗചൈതന്യ പ്രതികരിച്ചത്. തുടക്കത്തില്‍ നടന്‍ മൗനം പാലിക്കുകയായിരുന്നു.
എന്നാല്‍ മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹമോചനത്തെ കുറിച്ച് നടന്‍ മനസ് തുറന്നത്. സാമന്തയ്ക്ക് ബഹുമാനം നല്‍കി കൊണ്ട് വളരെ പക്വതയായിട്ടായിരുന്നു സംസാരിച്ചത്. രണ്ടുപേരുടെയും നല്ലതിന് വേണ്ടിയാണ് വേര്‍പിരിയാന്‍ തീരുമാനിച്ചതെന്നായിരുന്നു നടന്‍ പറഞ്ഞത്. സമാന്ത സന്തോഷവതിയാണെങ്കില്‍ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിലെ മികച്ച തീരുമാനമാണ് ഇതെന്നും താരം പറഞ്ഞിരുന്നു. പുതിയ സിനിമയുടെ പ്രെമോഷനെത്തിയപ്പോഴായിരുന്നു പറഞ്ഞത്. നാഗാര്‍ജുനയും മകന്റെ വിവാഹമോചനത്തെ കുറിച്ച് സംസാരിച്ചിരുന്നു.

വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സാമന്ത ചായിയുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് പ്രേക്ഷകരെ നിരാശയിലാഴ്ത്തിയിരുന്നു. ഇപ്പോഴിത അക്കിനേനി കുടുംബം വിവാഹത്തിന് നല്‍കിയ പുടവ സമാന്ത തിരികെ നല്‍കിയിരിക്കുകയാണത്രേ.അക്കേനി കുടുംബത്തിന് ഇതിലും വലിയ അപമാനം ഇനി താങ്ങാനില്ല എന്നാണ് കേള്‍ക്കുന്നത്. അതേ സമയം നാഗ ചൈതന്യയുടെയാതൊരു ഓര്‍മകളും വേണ്ട എന്ന തീരുമാനത്തിലാണ് സമാന്ത ഇത് ചെയ്തതെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്ക് ആയ യേ മായ ചേസുവേ എന്ന തെലുങ്ക് സിനിമയിലൂടെയാണ് സമാന്തയും നാഗ ചൈതന്യയും പ്രണയത്തിലായത്. നീണ്ട ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് 2017ല്‍ സമാന്തയയും നാഗ ചൈതന്യയും വിവാഹിതരാവുന്നത്. ഹിന്ദു -ക്രിസ്ത്യന്‍ മത വിശ്വാസ പ്രകാരമായിരുന്നു വിവാഹം നടന്നത്. 11 വര്‍ഷത്തെ ബന്ധമായിരുന്നു ഇരുവരും മാസങ്ങള്‍ക്ക് മുന്‍പ് അവസാനിപ്പിച്ചത്. എന്നാല്‍ ഇതുവരെ വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. കരിയര്‍ സംബന്ധമായ പ്രശ്‌നമാണ് വേര്‍പിരിയലിന് കാരണമെന്നാണ് പ്രചരിക്കുന്ന റിപ്പോര്‍ട്ട്. സാമന്ത സിനിമയില്‍ എത്തിയിട്ട് 12 വര്‍ഷം പൂര്‍ത്തിയായിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ പോസ്റ്റ് നടി പങ്കുവെച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X