ഈ മാറ്റത്തിന് കാരണം അദ്ദേഹം! സന്തോഷവും സമാധാനവുമുണ്ട്! രണ്ടാം വിവാഹ ജീവിതത്തെക്കുറിച്ച് സമാന്ത

അഭിനയ ജീവിതത്തിലെ മാത്രമല്ല സമാന്തയുടെ പേഴ്‌സണല്‍ ലൈഫിലെ കാര്യങ്ങളും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവാറുണ്ട്. അടുത്തിടെയായിരുന്നു നടി രണ്ടാമത് വിവാഹിതയായത്. സംവിധായകനായ രാജ് നിദിമൊരുവും സമാന്തയും പ്രണയത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഇരുവരെയും ഒന്നിച്ച് കാണാന്‍ തുടങ്ങിയതോടെയായിരുന്നു പ്രണയത്തിലാണെന്ന ചര്‍ച്ചകള്‍ തുടങ്ങിയത്. അവസാനനിമിഷമായിരുന്നു സമാന്ത ഇതേക്കുറിച്ച് പ്രതികരിച്ചത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. രാജിനൊപ്പം പുതുജീവിതം തുടങ്ങിയ സന്തോഷം സമാന്തയും പങ്കുവെച്ചിരുന്നു. വിവാഹം കഴിഞ്ഞ് അടുത്ത ദിവസം തന്നെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോവുകയായിരുന്നു അവര്‍. നേരത്തെ ഏറ്റെടുത്ത പ്രൊജക്ടാണ്. ഇപ്പോള്‍ ഹണിമൂണിനൊന്നും സമയമില്ലെന്നായിരുന്നു പ്രതികരണം.

ഇപ്പോഴത്തെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണെന്ന് സമാന്ത പറയുന്നു. കാട്ടിക്കൂട്ടലുകളോ, അഭിനയമോ ആവശ്യമില്ല ഇപ്പോള്‍. സന്തോഷത്തോടെ, സമാധാനത്തോടെ ശ്വാസമെടുക്കാന്‍ പറ്റുന്നുണ്ട്. ജീവിതത്തിലും അഭിനയിക്കേണ്ട അവസ്ഥയില്‍ അല്ല ഞാന്‍ ഇപ്പോള്‍. വോഗിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സമാന്ത വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ചത്. രാജ് വന്നതോടെ ജീവിതം നന്നായി മാറി. ഡിവോഴ്‌സിന് ശേഷം ജീവിതം തീര്‍ന്നു എന്ന് കരുതിയതായിരുന്നു. ഇനിയൊരു ജീവിതം സാധ്യമാവുമെന്ന് അറിയില്ലായിരുന്നു. എന്നാല്‍ സഹാനുഭൂതിയോടെയുള്ള സൗഹൃദവും, പ്രണയവും എനിക്ക് ലഭിച്ചു. ഈ ബന്ധത്തിലായപ്പോള്‍ എനിക്ക് ഒരുപാട് മാറ്റങ്ങള്‍ വന്നു. എല്ലാത്തിനും കാരണം രാജാണ്.

Samantha Ruth Prabhu  about Raj Nidimoru
Photo Credit: Samantha Ruth Prabhu / Instagram

അടുത്തിടെ എന്റെയൊരു സുഹൃത്തിനെ കണ്ടിരുന്നു. കാലങ്ങള്‍ക്ക് ശേഷമായിരുന്നു ഞങ്ങള്‍ കണ്ടത്. ബുദ്ധിമുട്ടുകളൊന്നുമില്ലാതെ, നീ ശ്വാസമെടുക്കുന്നത് കാണുന്നത് ഇതാദ്യമാണെന്നായിരുന്നു അന്ന് എനിക്ക് വന്ന മെസേജ്. അതെ, അത് ശരിയാണ് ഇപ്പോള്‍ ഞാന്‍ അഭിനയിക്കുന്നില്ല. ജീവിതത്തില്‍ ഇപ്പോള്‍ അഭിനയിക്കേണ്ടുന്ന സാഹചര്യങ്ങളൊന്നുമില്ല. വിഷമങ്ങളൊക്കെ മനസില്‍ വെച്ച് കഷ്ടപ്പെട്ട് അഭിനയിച്ച് ജീവിച്ച ആ നാളുകളെല്ലാം അവസാനിച്ചുവെന്നായിരുന്നു സമാന്ത പറഞ്ഞത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിന് ശേഷം ഒന്നിച്ചവരാണെങ്കിലും ഇടയ്ക്ക് വെച്ച് വേര്‍പിരിയുകയായിരുന്നു സമാന്തയും നാഗചൈതന്യയും. സിനിമാലോകത്തെയടക്കം ഞെട്ടിച്ചൊരു വിവാഹമോചനമായിരുന്നു ഇത്. വേര്‍പിരിയലിന്റെ കാരണം ചോദിച്ചപ്പോള്‍ ഇരുവരും മൗനം പാലിക്കുകയായിരുന്നു.

More from Filmibeat

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X