അടുത്ത വർഷം സാമന്തയ്ക്ക് പങ്കാളിയും കുഞ്ഞുങ്ങളുമുണ്ടാകും! സാമ്പത്തികമായിട്ടും ലാഭം, നടിയെ കുറിച്ചുള്ള പ്രവചനം
തെലുങ്ക് സിനിമ ലോകത്തെ പ്രമുഖ താരങ്ങളായ നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരായതുമായി ബന്ധപ്പെട്ട വിശേഷങ്ങളാണ് ഒരാഴ്ചയ്ക്ക് മുകളിലായി സോഷ്യല്‍ മീഡിയ നിറഞ്ഞ് നില്‍ക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന നാഗ ചൈതന്യ ആദ്യ ഭാര്യയും നടിയുമായ സാമന്തയെ ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട വലിയ വിമര്‍ശനവും ഈ ദിവസങ്ങളില്‍ താരങ്ങള്‍ക്ക് നേരിടേണ്ടതായി വന്നു.
ഇതിനിടെ സാമന്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന കുറിപ്പുകള്‍ വലിയ ശ്രദ്ധ നേടുകയാണ്. 2025 നടക്കാന്‍ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചാണ് നടി പുതിയൊരു പോസ്റ്റിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന്റെ അമ്മയാകുന്നത് ഉള്‍പ്പെടെ വിവാഹത്തെക്കുറിച്ചും നടി ഇതില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

സാമന്തയുടെ നക്ഷത്രവും രാശിയും ഒക്കെ നോക്കി അടുത്ത വര്‍ഷം എങ്ങനെയായിരിക്കും എന്ന പ്രവചനത്തെ പറ്റിയാണ് നടി ഇന്‍സ്റ്റാഗ്രാം സ്റ്റോറിലൂടെ സൂചിപ്പിച്ചിരിക്കുന്നത്. 2025 നടിയുടെ മുന്‍വര്‍ഷങ്ങളെക്കാളും ഏറ്റവും തിരക്കുള്ളതായിരിക്കും. ക്രാഫ്റ്റ് വര്‍ക്ക് ചെയ്യുകയും ഇതിലൂടെ കൂടുതല്‍ പണം സമ്പാദിക്കാനും സാധിക്കും.
സ്‌നേഹിക്കാന്‍ അറിയുന്ന ലോയല്‍ ആയിട്ടുള്ള ഒരു പങ്കാളിയെ ലഭിക്കും. വലിയ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാനാവും, നിലവിലുള്ള സ്ഥലത്ത് നിന്ന് മാറും, പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. അമ്മയാവാനും ഗര്‍ഭം ധരിക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ സാധ്യതകള്‍ ഉണ്ട്. എങ്കിലും നല്ല ശ്രദ്ധ കൊടുക്കണം... എന്നിങ്ങനെ നിരവധി വിവരങ്ങളാണ് അടുത്തവര്‍ഷം സാമന്തയുടെ ജീവിതത്തില്‍ ഉണ്ടാവാന്‍ സാധ്യതയുള്ളത്.
തന്റെ ആരാധകരും സുഹൃത്തുക്കളുമൊക്കെ കാണാന്‍ പാകത്തിന് ഇങ്ങനെയൊരു പോസ്റ്റ് സാമന്ത പങ്കുവെച്ച് സ്ഥിതിക്ക് ഇതില്‍ പറയുന്ന കാര്യങ്ങളൊക്കെ നടി ജീവിതത്തില്‍ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നുണ്ടാവും എന്നാണ് മനസ്സിലാവുന്നത്. സോഷ്യല്‍ മീഡിയയില്‍ ആരാധകരും ഈ വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.
വിവാഹം കഴിഞ്ഞ് നാലുവര്‍ഷം ആയിട്ടും കുട്ടികള്‍ ഒന്നും ജനിക്കാത്തതും മറ്റുമാണ് നാഗ ചൈതന്യയുടെയും സാമന്തയുടെയും ജീവിതത്തെ ബാധിച്ചതെന്നാണ് മുന്‍പ് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍. കുഞ്ഞിന് ജന്മം കൊടുക്കാന്‍ നടി തയ്യാറാവാത്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും ഒടുവിലത്് വേര്‍പിരിയലിലേക്ക് എത്തിയെന്നുമാണ് കഥകള്‍.

മാത്രമല്ല നാഗ ചൈതന്യയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള സങ്കല്പങ്ങളില്‍ രണ്ട് കുട്ടികളുള്ള ദാമ്പത്യമാണ് ആഗ്രഹിക്കുന്നതെന്നും നടന്‍ പറഞ്ഞിരുന്നു. ആണ്‍കുട്ടിയാണെങ്കിലും പെണ്‍കുട്ടിയാണെങ്കിലും അവരെ എന്ത് പഠിപ്പിക്കണമെന്നും എങ്ങനെ വളര്‍ത്തണമെന്നുമുള്ള തീരുമാനങ്ങള്‍ നടനുണ്ട്.
ഇതേ താല്പര്യങ്ങളാണ് സാമന്തയും ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും നടി പോസ്റ്റില്‍ സൂചിപ്പിച്ചത് പ്രകാരം അടുത്തവര്‍ഷം വിവാഹിതയായേക്കും എന്നാണ് സൂചനകള്‍. മുന്‍ ഭര്‍ത്താവ് മറ്റൊരു ജീവിതത്തിലേക്ക് പോയ സ്ഥിതിക്ക് സാമന്തയും ഇനി എല്ലാം മറന്ന് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കണമെന്നാണ് ആരാധകരും ആവശ്യപ്പെടുന്നത്.


Click it and Unblock the Notifications