ഞാൻ നിരാശനാകുമ്പോൾ ചിന്തിക്കുന്നത് ഇതാണ്, ബേബി ബമ്പിന്റെ ചിത്രവുമായി സാമന്ത, പോസ്റ്റ് ചർച്ചയാവുന്നു

ഗോസിപ്പ് വാർത്തകൾ സത്യമായിരിക്കുകയാണ്. തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നടൻ നാഗചൈതന്യയും വേർപിരിയുകയാണ്. കഴിഞ്ഞ കുറച്ച് മസങ്ങളായി ഇരുവരും വേർപിരിയുന്നു എന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വേർപിരിയുന്നതിനെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് താരങ്ങൾ. സോഷ്യൽ മീഡിയയിലൂടൊണ് ഇതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്. ഇരുവരും ഒന്നിച്ചെടുത്ത തീരുമാനമാണ് ഇതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ.

ഓരേ കുറിപ്പുകളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് വിവാഹ ബന്ധം വേർപിരിയുകയാണെന്നും എന്നൽ ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്നും പോസ്റ്റിൽ പറയുന്നു. താരങ്ങളുടെ വിവാഹമോചനം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ പ്രിയപ്പെട്ട ജോഡികളാണ് ഇരുവരുമെന്നും, വേർപിരിയരുതെന്നും ആരാധകർ പറയുന്നത്. അതേസമയം വിവാഹമോചനത്തിന്റെ കാരണം വെളിപ്പെടുത്തിയിട്ടില്ല. സാമന്തയും നാഗചൈതന്യയും തങ്ങളുടെ ജോലിയിൽ സജീവമാണ്

വിവാഹമോചനം

വിവാഹമോചനത്തെ കുറിച്ചുള്ള താരങ്ങളുടെ വാക്കുകൾ ഇങ്ങനെ...ഞങ്ങളുടെ എല്ലാ സുമനസ്സുകൾക്കും. ഒരുപാട് ആലോചനകൾക്കും ചിന്തകൾക്കും ശേഷം ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സൗഹൃദം ഞങ്ങളുടെ ഭാഗ്യമാണ്, അത് ഞങ്ങളുടെ ബന്ധത്തിന്റെ കാതലായിരുന്നു, ഞങ്ങൾക്കിടയിൽ എല്ലായ്പ്പോഴും ഒരു പ്രത്യേക ബന്ധം നിലനിൽക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ ആരാധകരോടും അഭ്യുദയകാംക്ഷികളോടും മാധ്യമങ്ങളോടും ബുദ്ധിമുട്ടുള്ള ഈ സമയത്ത് ഞങ്ങളെ പിന്തുണയ്ക്കാനും മുന്നോട്ട് പോകാൻ ആവശ്യമായ സ്വകാര്യത നൽകാനും അഭ്യർത്ഥിക്കുന്നു", എന്നായിരുന്നു ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

 പ്രണയ വിവാഹം

ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് 2017 ൽ നാഗചൈതന്യയും സാമന്തയു വിവാഹം കഴിക്കുന്നത്. 2010 ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായ ചേസാവെയുടെ സെറ്റിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഏകദേശം 7 വർഷത്തിന് ശേഷമാണ് താരങ്ങൾ വിവാഹം കഴിക്കുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായിരുന്നു സമാന്തയും നാഗചൈതന്യയും. അതിനാൽ ഇരുവരും ഒന്നാവുന്നത് കാണാനും പ്രേക്ഷകർക്ക് അതിയായ താൽപര്യമുണ്ടായിരുന്നു. തെന്നിന്ത്യൻ സിനിമ ലോകവും ആരാധകരും ഏറെ ആഘോഷമാക്കിയ താരവിവാഹമായിരുന്നു ഇവരുടേത്.

ലോക്ക് ഡൗൺ ദിനങ്ങൾ

സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു സാമന്ത. നാഗ ചൈതന്യയ്ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങൾ നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. ഇതെല്ലാം സോഷ്യൽ മീഡിയയിലും വൈറലുമായിരുന്നു. ലോക്ക് ഡൗണിന് ഇളുകൾ പ്രഖ്യാപിച്ചതോടെ ഇരുവരും മാലി ദ്വീപിൽ യാത്ര പോയിരുന്നു. മാലിയിൽ നിന്നുള്ള താരങ്ങളുടെ ചിത്രങ്ങളും മറ്റു സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. സന്തോഷത്തോടെ ജീവിതം ആഘോഷമാക്കുന്ന താരങ്ങളെ ആയിരുന്നു അന്ന് കണ്ടത്. എന്നാൽ യാത്ര കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ഇവരുടെ വിവാഹമോചനത്തെ കുറിച്ചുളള വാർത്തകൾ പുറത്ത് വന്നത്. ലോക്ക് ഡൗൺ സമയത്തും ഇരുവരും ഒന്നിച്ചായിരുന്നു. ഇരുവരും ചേർന്ന് പച്ചക്കറിയും മറ്റും കൃഷി ചെയ്തിരുന്നു. നടൻ റാണയുടെ വിവാഹത്തിനും ഇരുവരും ഒന്നിച്ച് എത്തിയിരുന്നു.

സാമന്തയുടെ പോസ്റ്റ്

സാമന്ത സോഷ്യൽ മീഡിയയിൽ നിന്ന് പേര് മാറ്റിയതിന് പിന്നാലെയാണ് താരങ്ങൾ തമ്മിലുള്ള അകൽച്ച പുറം ലോകം അറിഞ്ഞത്. അക്കിനേനി എന്ന പേര് മാറ്റിയതിന് പിന്നാലെ സാം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റുകൾ വലിയ ചർച്ചാ വിഷയമായിരുന്നു. ഇത് പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പിന്നീട് നിത്യനെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് എത്തിയിരുന്നു. സാമനന്തയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് പലതും വിവാഹമോചനത്തെ കുറിച്ച് സൂചന നൽകുന്നതായിരുന്നു.

Recommended Video

വിവാഹ മോചന വാർത്തകളിൽ പ്രതികരണവുമായി സാമന്തയും നാഗചൈതന്യയും
സാമന്തയയുടെ  പുതിയ പോസ്റ്റ്

നടി അമ്മയായ ആഗ്രഹിച്ചിരുന്നുവെന്ന് തരത്തിലുള്ള സൂചകളും പുറത്ത് വന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് സാമന്തയയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. ബേബി ബമ്പിന്റെ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. '' ഞാൻ നിരാശനാകുമ്പോൾ, ചരിത്രത്തിലുട നീളം സത്യത്തിന്റെയും സ്നേഹത്തിന്റെയും വഴി എപ്പോഴും വിജയിച്ചിട്ടുണ്ടെന്ന് ഞാൻ ഓർക്കുന്നു, സ്വേച്ഛാധിപതികളും കൊലപാതകികളും ഉണ്ടായിരുന്നു, ഒരു കാലത്തേക്ക്, അവർ അജയ്യരാണെന്ന് തോന്നാം, പക്ഷേ അവസാനം, അവർ എപ്പോഴും വീഴുന്നു. ചിന്തിക്കുക'' എന്നായിരുന്നു പോസ്റ്റിലെ വാക്കുകൾ. വിവാഹമോചനത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നകതോടെ നടിയുടെ സ്റ്റോറി പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X