For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ സമയത്ത് അവൾക്ക് നിങ്ങൾ അല്ലാതെ ആരുണ്ട്; നാ​​ഗ ചൈതന്യയോട് ആരാധിക; വാക്കുകൾ വൈറൽ

  |

  തെന്നിന്ത്യൻ സിനിമകളിലെ സൂപ്പർ താരമാണ് നടി സമാന്ത. ബോക്സ് ഓഫീസ് മൂല്യമുള്ള നായിക നടി, തെന്നിന്ത്യയിൽ പ്രതിഫലത്തിൽ മുന്നിൽ നിൽ‍ക്കുന്ന നായിക നടി, യൂത്ത് ഐക്കൺ തുടങ്ങി സമാന്തയ്ക്ക് ഇന്ന് സിനിമാ ലോകത്തുള്ള ഖ്യാതികൾ ഏറെയാണ്.

  നടിയുടെ ഏറ്റവും പുതിയ സിനിമ യശോദയുടെ വിജയം ഈ താരത്തിളക്കത്തിന് ഒന്നു കൂടി ഉറപ്പ് നൽകുന്നതാണ്. ആക്ഷൻ സിനിമയായ യശോദയിൽ മികച്ച പ്രകടനം ആണ് സമാന്ത കാഴ്ച വെച്ചത്. വാടക ​ഗർഭം ധരിക്കുന്ന സ്ത്രീയെ ആണ് സമാന്ത സിനിമയിൽ അവതരിപ്പിച്ചത്.

  Also Read: 'ഒരു ഉപ്പ എങ്ങനെയാവണം എന്നതിന്റെ മാതൃകയാണ് നിങ്ങൾ'; സലീം കോടത്തൂരിന്റെ വാക്കുകൾക്ക് കയ്യടിച്ച് ആരാധകർ

  വ്യത്യസ്തമായ കഥാപാത്രത്തെ മികച്ച രീതിയിൽ തന്നെ സമാന്ത സിനിമയിൽ അവതരിപ്പിച്ചു. ഒടുവിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം വിദേശ രാജ്യങ്ങളിൽ നിന്നും സമാന്തയുടെ സിനിമയ്ക്ക് മികച്ച കലക്ഷനാണ് ലഭിക്കുന്നത്. വ്യക്തി ജീവിതത്തിൽ വലിയ പ്രതിസന്ധിയിൽ നിൽക്കവെ ആണ് സമാന്ത കരിയറിൽ തിളങ്ങുന്നത്. കഴിഞ്ഞ ദിവസമാണ് തനിക്ക് മയോസിറ്റിസ് എന്ന അപൂർവ അസുഖം ബാധിച്ചെന്ന് സമാന്ത തുറന്ന് പറഞ്ഞത്. മൂന്ന് മാസത്തോളമായി ഇതിന്റെ ചികിത്സയിലാണ് നടി.

  ഇപ്പോഴിതാ സമാന്തയയുടെ ഒരു ആരാധിക പരസ്യമായി ആവശ്യപ്പെട്ട കാര്യമാണ് ചർച്ചയാവുന്നത്. പ്രതിസന്ധികൾ നിറഞ്ഞ ഈ സമയത്ത് സമാന്തയെ ആശ്വസിപ്പിക്കാൻ നടിയുടെ മുൻ ഭർത്താവ് നാ​ഗചൈതന്യയും കുടുംബവും ഉണ്ടാവണമെന്നാണ് ആരാധികയുടെ ആവശ്യം.

  ആരാധകർക്ക് ആശ്വസ വാക്കുകൾ അയക്കാൻ പറ്റും. പക്ഷെ സമാന്തയ്ക്ക് ഇപ്പോൾ വേണ്ടത് ആളുകളുടെ സാമീപ്യം ആണെന്ന് ഇവർ പറയുന്നു. ഇതിനകം സോഷ്യൽ മീഡിയയിൽ ഈ ആരാധികയുടെ വീഡിയോ വൈറലായിട്ടുണ്ട്.

  Also Read: 'തുടക്കം മുതൽ കൂവലായിരുന്നു, ഭാര്യ അന്ന് ​ഗർഭിണിയാണ്, ഒരുകാലത്തും നന്നാവില്ലെന്ന് ആളുകൾ പറഞ്ഞു'; റോഷൻ ആൻഡ്രൂസ്

  2017 ലാണ് സമാന്തയും നാഗചൈതന്യയും വിവാഹം കഴിച്ചത്. എന്നാൽ 2021 നവംബറിൽ ഇരുവരും വേർപിരിഞ്ഞു. പരസ്പരം ആലോചിച്ചെടുത്ത തീരുമാനമാണെന്നും സ്വകാര്യതയെ മാനിക്കണമെന്നും സമാന്തയും നാഗചൈതന്യയും അന്ന് പുറത്ത് വിട്ട പ്രസ്താവനയിൽ പറഞ്ഞിരുന്നു. പിന്നീട് ​ഗോസിപ്പ് കോളങ്ങളിൽ‌ സമാന്ത-നാ​ഗചൈതന്യ പ്രശ്നം നിറഞ്ഞു നിൽക്കുകയും ചെയ്തിരുന്നു. അതേസമയം അസുഖം ബാധിച്ചതറിഞ്ഞ് സമാന്തയെ നാ​ഗചൈതന്യ ഫോണിൽ വിളിച്ച് സംസാരിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു.

  എന്ത് സഹായം വേണമെങ്കിലും ചോദിക്കണമെന്ന് നാ​ഗചൈതന്യ പറഞ്ഞതായാണ് വിവരം. സമാന്ത വ്യക്തിപരമായി വിഷമ ഘട്ടത്തിലൂടെ ആണ് കഴിഞ്ഞ കുറേ നാളുകളായി കടന്ന് പോവുന്നത്. വിവാഹ മോചനം സംബന്ധിച്ചുള്ള വാർത്തകൾ ഒഴിയവെ ആണ് നടിക്ക് പേശികളെ ബാധിക്കുന്ന അപൂർവ രോ​ഗം സ്ഥിരീകരിക്കുന്നത്.

  നിരവധി സിനിമകളിൽ അഭിനയിച്ച് കൊണ്ടിരിക്കെ ആണ് നടിക്ക് അസുഖം ബാധിച്ചത്. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയവ നടിയുടേതായി പുറത്തിറങ്ങാനുള്ള പ്രൊജക്ടുകൾ.

  അടുത്തിടെ നൽകിയ അഭിമുഖത്തിൽ അസുഖത്തെക്കുറിച്ച് പറയവെ സമാന്ത കണ്ണീരണിഞ്ഞിരുന്നു. ചില ദിവസങ്ങൾ കഠിനകരമാണെന്നും കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാവാറുണ്ടെന്നും എന്നാൽ ഓരോദിവസം രോ​ഗമുക്തിയുടെ അടുത്ത ഘട്ടമായാണ് കാണുന്നതെന്നും സമാന്ത പറഞ്ഞു. തന്റെ ജീവൻ അപകടത്തിൽ അല്ലെന്നും അത്തരത്തിൽ വാർത്തകൾ വന്നത് തെറ്റാണെന്നും നടി വ്യക്തമാക്കി.

  Read more about: samantha naga chaitanya
  English summary
  Samantha's Fan Request Naga Chaitanya To Take Care Of Her; Actress Fan's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X