ഇതിപ്പോൾ സാധാരണമായി; മയോസിറ്റിസ് കാരണം ഓരോ മാസവുമെടുക്കുന്ന കുത്തിവെപ്പിനെക്കുറിച്ച് സമാന്ത
തെന്നിന്ത്യൻ സിനിമാ ലോകത്തെ മുൻനിര നായിക നടിയാണ് സമാന്ത. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമാന്തയ്ക്ക് പക്ഷെ വ്യക്തി ജീവിതത്തിൽ പ്രശ്നങ്ങളുടെ ഒരു നിര തന്നെ വന്നു കൊണ്ടിരിക്കുകയാണ്. വിവാഹ മോചനം, മയോസിറ്റിസ് എന്ന രോഗം തുടങ്ങിയവ സമാന്തയ്ക്ക് മാനസികമായി വലിയ വിഷമുണ്ടാക്കി.
എന്നാൽ ഇതിനെയാെക്കെ അതിജീവിച്ച് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് നടി. മയോസിറ്റിസിന്റെ ചികിത്സ നാളുകളായി തുടരുന്നുണ്ട്. പതിയെ ആരോഗ്യം തിരിച്ച് പിടിക്കുന്ന നടി സിനിമകളിലും സജീവമാവുകയാണ്.
സിതാഡെൽ എന്ന സീരീസിലേക്ക് നടി കഴിഞ്ഞ ദിവസം ജോയിൻ ചെയ്തു. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണ് സമാന്തയ്ക്ക്. ഇത് പെട്ടെന്ന് ചികിത്സിച്ച് ഭേദമാക്കുക എളുപ്പമല്ല.
അതേ സമയം അസുഖത്തിന്റെ തീവ്രത ചികിത്സയിലൂടെ കുറയ്ക്കാൻ പറ്റും. പൊതുവെ ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്ന സമാന്തയ്ക്ക് അസുഖം പിടിപെട്ടതാണ് ആരാധകരെയും സിനിമാ ലോകത്തെയും വിഷമിപ്പിച്ചത്.
സിനിമാ ലോകത്ത് വലിയ ചർച്ചാ വിഷയമായിരിക്കുകയാണ് നടിക്ക് സമാന്തയ്ക്ക് മയോസിറ്റിസ് ബാധിച്ചത്. കരിയറിൽ കൈ നിറയെ സിനിമകൾ വരവെയാണ് ചികിത്സയിലാണ് താനെന്ന് സമാന്ത തുറന്ന് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നടി ഇതേപറ്റി സംസാരിച്ചത്.
രോഗം തിരിച്ചറിഞ്ഞിട്ട് കുറച്ച് നാളുകൾ ആയെന്നും ചികിത്സ നടത്തി വരികയാണെന്നുമായിരുന്നു സമാന്ത പറഞ്ഞത്. സമാന്ത പറഞ്ഞത്. ഏറെ നാളായി ഇത് സംബന്ധിച്ച് അഭ്യൂഹമുണ്ടായിരുന്നു. ഇതോടെയാണ് താരം തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

ഇപ്പോഴിതാ സമാന്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. വീട്ടിൽ വെച്ച് മയോസിറ്റിസിന്റെ കുത്തിവെപ്പ് എടുക്കുന്നതിനിടെയുള്ള ചിത്രമാണ് സമാന്ത പങ്കുവെച്ചിരിക്കുന്നത്. ആന്റിബോഡികൾക്കായുള്ള ഐവിഐജി ഇൻജെക്ഷനുകളാണിത്.
മാസാമാസം നടത്തേണ്ട കുത്തിവെപ്പാണിത്. രണ്ട് സുഹൃത്തുക്കളെയാണ് സമാന്തയുടെ ചിത്രത്തിൽ കാണുന്നത്. 'മന്ത്ലി ഐവിഐജി പാർട്ടി, ന്യൂ നോർമൽ എന്നാണ് സമാന്ത ഫോട്ടോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്.
രോഗമുണ്ടാക്കുന്ന ദുർബലതയെയും തന്റെ വിഷമത്തെയും അംഗീകരിക്കാൻ തുടങ്ങിയെന്ന് നടി നേരത്തെ വ്യക്തമാക്കിരുന്നു. തന്റെ നിലവിലെ വിഷമങ്ങൾ മറച്ച് വെച്ച് ധൈര്യം അഭിനയിക്കുന്നതിന് പകരം ഈ ദുഖങ്ങളെ അംഗീകരിക്കുകയാണ് നടി ഇപ്പോൾ ചെയ്യുന്നത്. അടുത്തിടെ നടന്ന അഭിമുഖങ്ങളിലും മറ്റും നടി പരസ്യമായി കരഞ്ഞിരുന്നു.

മയോസിറ്റിസ് സ്ഥിരീകരിച്ച ശേഷം കുറച്ച് നാൾ ഇതേ പറ്റി ആരാധകരോട് പറയാതിരുന്നതിനെ പറ്റി സമാന്ത സംസാരിച്ചിരുന്നു,
രോഗം മാറിയ ശേഷം ഇത് നിങ്ങളോട് പറയാമെന്നാണ് ഞാൻ കരുതിയത്. പക്ഷെ അതിന് ഞാൻ പ്രതീക്ഷിച്ചതിനേക്കാൾ അധികം സമയമെടുക്കുന്നു.
എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് സ്വയം അംഗീകരിക്കുന്നു. ഈ ദുർബലത അംഗീകരിക്കുന്നതിനോടാണ് ഞാൻ പോരാടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയത്.
കരിയറിൽ സമാന്തയുടെ നിരവധി സിനിമകൾ പുറത്തിറങ്ങാനുണ്ട്. ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങിയ പ്രൊജക്ടുകളാണ് നടിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. നേരത്തെ അസുഖം മൂലം നടി സിനിമകളിൽ നിന്ന് മാറി നിൽക്കുകയാണെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാൽ കരിയറിൽ നിന്നും ഇടവേളയെടുക്കാൻ നടി ഇതുവരെ തീരുമാനിച്ചിട്ടില്ല.
അസുഖം വന്ന ശേഷം സമാന്തയുടെ ഭംഗി പോയെന്ന് പറഞ്ഞ ഒരു സോഷ്യൽ മീഡിയ പോസ്റ്റിന് സമാന്ത തന്നെ മറുപടി നൽകിയിരുന്നു. താൻ കടന്ന് പോയി ചികിത്സകളാണ് നടി അന്ന് ചൂണ്ടിക്കാട്ടിയത്. അത്തരം ഘട്ടത്തിലൂടെ നിങ്ങൾക്ക് കടന്ന് പോവാൻ ഇടവരാതിരിക്കട്ടെയെന്ന് നടി ആശംസിക്കുകയും ചെയ്തു.


Click it and Unblock the Notifications











