Don't Miss!
- News
സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
മുൻ ഭർത്താവിന്റെ ഒരു രൂപ പോലും വേണ്ടെന്ന് പറഞ്ഞത് വെറുതെയല്ല; സമാന്തയുടെ അമ്പരപ്പിക്കുന്ന സമ്പാദ്യങ്ങൾ
തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഉയർന്ന് വന്ന പാൻ ഇന്ത്യൻ താരമായാണ് നടി സമാന്തയെ ആരാധകർ കാണുന്നത്. ഫാമിലിമാൻ എന്ന സീരീസിലൂടെ ഇന്ന് ഇന്ത്യയൊട്ടുക്കും സമാന്തയ്ക്ക് ആരാധകർ ഉണ്ട്. ഇതിനിടെ വന്ന ഊ അണ്ടാവ എന്ന ഡാൻസ് നമ്പറും സമാന്തയുടെ താര മൂല്യം കുത്തനെ ഉയർത്തി.
പ്രത്യേകിച്ചും തെലുങ്ക് സിനിമയിലാണ് സമാന്ത കൂടുതൽ ആഘോഷിക്കപ്പെടുന്നത്. നടി സാവിത്രിക്ക് ശേഷം ഉയർന്ന് വന്ന താര റാണി എന്ന് വരെ സമാന്തയെ ആരാധകർ വിശേഷിപ്പിക്കാറുണ്ട്. അത്രമാത്രം ഹിറ്റുകൾ തെലുങ്കിൽ സമാന്തയ്ക്ക് സമ്മാനിക്കാനായി.
ഓ ബേബി, യശോദ തുടങ്ങിയ സിനിമകളിൽ നായകന്റെ നിഴലിൽ നിൽക്കാത്ത വേഷം ചെയ്ത് വിജയിപ്പിക്കാൻ ആയതും സമാന്തയുടെ കരിയർ ഗ്രാഫിന് ഗുണം ചെയ്തു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന സമാന്തയ്ക്ക് ജീവിതത്തിൽ തുടരെ പ്രതിസന്ധികളാണ്.

കഴിഞ്ഞ വർഷമാണ് നടൻ നാഗചൈതന്യയുമായി സമാന്ത വേർപിരിഞ്ഞത്. മാനസികമായി സമാന്തയെ ഇത് വലിയ തോതിൽ ബാധിച്ചിരുന്നു. ഇതിന് ശേഷം കരിയറിൽ വീണ്ടും ശ്രദ്ധ കൊടുക്കവെ ആണ് മയോസിറ്റിസ് എന്ന അപൂർവ രോഗം സമാന്തയെ ബാധിക്കുന്നത്. മാസങ്ങളായി ഇതിന്റെ ചികിത്സയിൽ ആണ് നടി.
ഇപ്പോഴിതാ സമാന്തയുടെ സാമ്പത്തിക വിവരങ്ങൾ ആണ് പുറത്ത് വരുന്നത്. വാണിജ്യ സിനിമകളുടെ വിളനിലമായ തെലുങ്കിലെ നടി ആയതിനാൽ തന്നെ സമാന്തയുടെ സമ്പാദ്യം കഴിഞ്ഞ വർഷങ്ങൾക്കുള്ളിൽ കുത്തനെ ഉയർന്നിട്ടുണ്ട്. ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപയോളമാണ് സമാന്ത കൈപറ്റുന്ന പ്രതിഫലം. പരസ്യങ്ങളിൽ നിന്നുള്ള വരുമാനം വേറെയും.
10 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് ഇൻസ്റ്റഗ്രാമിൽ പെയ്ഡ് പാർടണർഷിപ്പ് പോസ്റ്റിലൂടെ സമാന്തയ്ക്ക് ലഭിക്കുന്നത്. 8 കോടി രൂപയോളമാണ് സമാന്തയുടെ വാർഷിക വരുമാനം. 97 കോടി രൂപയുടെ ആസ്തി നടിക്കുണ്ട്. ഹൈദരാബാദിൽ നടി താമസിക്കുന്ന വീടിന്റെ വില ഒരു കോടി രൂപയാണ്.

സിനിമയ്ക്ക് പുറമെ മൂന്ന് ബിസിനസ് സംരഭങ്ങൾ സമാന്തയ്ക്കുണ്ട്. ഏകം ഏർലി ലേണിംഗ് സെന്റർ എന്ന പ്ലേ സ്കൂൾ സമാന്ത സുഹൃത്തുക്കൾക്കൊപ്പം നടത്തുന്നുണ്ട്. വസ്ത്ര ബ്രാൻഡ് ആയ സാകി എന്ന കമ്പനിയും നടിക്കുണ്ട്. പാവപ്പെട്ട വീട്ടിലെ കുട്ടികളുടെ ചികിത്സയക്കും സർജറിക്കും സാമ്പത്തിക സഹായം നൽകാൻ ഒരു ചാരിറ്റി ഫൗണ്ടേഷനും സമാന്തയ്ക്കുണ്ട്. ആഡംബര കാറുകളുടെ ശേഖരവും സമാന്തയ്ക്ക് ഉണ്ട്.
നേരത്തെ നാഗചൈതന്യയുമായുള്ള വിവാഹ മോചന സമയത്ത് സമാന്ത 200 കോടിയോളം ജീവനാശ തുകയായി കൈപറ്റി എന്ന വാർത്ത പരന്നിരുന്നു. എന്നാൽ സമാന്ത തന്നെ ഇതിനെതിരെ രംഗത്തെത്തി. മുൻ ഭർത്താവിന്റെ ഒരു രൂപ പോലും വേണ്ടെന്നാണ് സമാന്ത വ്യക്തമാക്കിയത്. യശോദ ആണ് സമാന്തയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ഇനി ഖുശി, ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി പ്രൊജക്ടുകൾ സമാന്തയുടേതായി വരാനുണ്ട്. അസുഖം ഭേദമായി സമാന്ത വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് സമാന്ത തനിക്ക് ബാധിച്ച മയോസിറ്റിസ് എന്ന അസുഖത്തെക്കുറിച്ച് സംസാരിച്ചത്.