വാരിയെല്ലിലും ഭര്‍ത്താവിന്റെ പേര് ടാറ്റു കുത്തി; സാമന്തയുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള രസകരമായ കഥകള്‍
തെന്നിന്ത്യന്‍ താരദമ്പതിമാരായ സാമന്തയും നാഗചൈതന്യയും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുകയാണ്. ഏറെ ദിവസങ്ങളായി നീണ്ട് നിന്ന അഭ്യൂഹങ്ങള്‍ക്കും ഗോസിപ്പുകള്‍ക്കും ഒടുവില്‍ ഒക്ടോബര്‍ രണ്ടിനാണ് ഇരുവരും വേര്‍പിരിയുകയാണെന്ന കാര്യം പുറംലോകത്തോട് വെളിപ്പെടുത്തിയത്. അതുവരെ വെറും ഗോസിപ്പെന്ന് കരുതിയിരുന്ന ആരാധകര്‍ക്കെല്ലാം ശക്തമായൊരു തിരിച്ചടിയായി ഈ വാര്‍ത്ത മാറി. എന്നാല്‍ താരങ്ങളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ക്ക് ഇനിയും അവസാനമായിട്ടില്ല.
വിവാഹമോചന വാര്‍ത്ത വന്നതിന് ശേഷവും താരദമ്പതിമാരുടെ വ്യക്തി ജീവിതത്തെ കുറിച്ചും അല്ലാത്തതുമായ നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇന്ന് താരങ്ങളുടെ വിവാഹം കഴിഞ്ഞ് നാല് വര്‍ഷം പൂര്‍ത്തിയായ ദിവസത്തില്‍ സാമന്തയുടെ ശരീരത്തിലെ ടാറ്റുവിനെ കുറിച്ചുള്ള രസകരമായ വാര്‍ത്തയാണ് പ്രചരിക്കുന്നത്. ഭര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ സൂചകമായിട്ടാണ് നടി മൂന്ന് ടാറ്റു ചെയ്തിട്ടുള്ളത്.

2017 ഒക്ടോബര്‍ ഏഴിനാണ് തെന്നിന്ത്യന്‍ സിനിമാലോകത്തെ വമ്പന്‍ താരവിവാഹമായി നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. ആഴ്ചകളോളം സോഷ്യല്‍ മീഡിയ പേജുകളില്‍ താരങ്ങളുടെ വിവാഹ വാര്‍ത്ത നിറഞ്ഞ് നിന്നിരുന്നു. ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ട് രീതികളിലാണ് ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. വിവാഹം കഴിഞ്ഞ ഉടന്‍ വിദേശത്തേക്ക് താരങ്ങള്‍ ഹണിമൂണിനും പോയി. ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം സോഷ്യല്‍ മീഡിയ വഴി പുറത്ത് വിടാറുണ്ടായിരുന്നു. ഏറ്റവുമൊടുവില്‍ ജൂലൈയിലാണ് താരങ്ങള്‍ പരസ്പരമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്.

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള കുറഞ്ഞ കാലയളവിലാണ് ഇരുവരും വേര്‍പിരിയാമെന്ന തീരുമാനം എടുത്തിരിക്കുന്നതെന്ന് ആരാധകര്‍ കണ്ടുപിടിക്കുകയും ചെയ്തു. അതേ സമയം നാഗയോടുള്ള സ്‌നേഹ സൂചകമായി മൂന്ന് ടാറ്റുവാണ് സാമന്ത തന്റെ ശരീരത്തില്‍ പതിപ്പിച്ചിട്ടുള്ളത്. എല്ലാം നാഗയുമായിട്ടുള്ള ജീവിതത്തിലെ പ്രധാന ചില സംഭവങ്ങള്‍ കൂടി ഓര്‍മ്മിപ്പിക്കുന്നതാണ്. നടിയുടെ കഴുത്തിന് പിന്നിലുള്ള ടാറ്റുവാണ് ഏറ്റവും കൂടുതല്‍ പുറത്ത് വന്നിട്ടുള്ളത്.

(YMC) എന്ന ഇംഗ്ലീഷ് അക്ഷരങ്ങളാണ് കഴുത്തിന് പിറകിലായി സാമന്ത ടാറ്റു ചെയ്തിരിക്കുന്നത്. യെ മായ ചെസ്‌വാ എന്ന സിനിമയുടെ പേര് ചുരുക്കി എഴുതിയതാണെന്നാണ് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. സാമന്തയും നാഗചൈതന്യയും ആദ്യമായി ഒരുമിച്ച് അഭിനയിച്ച സിനിമയാണിത്. ഇതില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് രണ്ടാളും പരിചയപ്പെടുന്നതും ഇഷ്ടത്തിലാവുന്നതും. അങ്ങനെ ആദ്യ സിനിമയുടെ ഓര്‍മ്മയുടെയും നാഗയെ കണ്ടുമുട്ടിയതിന്റെ സന്തോഷവുമാണ് സാമന്തയുടെ ഈ ടാറ്റുവിന് പിന്നിലുള്ളത്.
Recommended Video

ണ്ടാമതൊരു ടാറ്റു നടിയുടെ വലത് വശത്തുള്ള വാരി എല്ലിന് മുകളിലാണ്. അവിടെ ഭര്‍ത്താവിന്റെ പേര് ചുരുക്കി ചൈ എന്ന് മാത്രം എഴുതിയിരിക്കുകയാണ്. ബൈബിളില്‍ പറയുന്നത് പോലെ പുരുഷന്റെ ഒരു വാരിയെല്ല് എടുത്താണ് അവന്റെ പങ്കാളിയ്ക്ക് ജീവന്‍ നല്‍കിയത് എന്ന് പറഞ്ഞത് പോലെ നാഗയുടെ പേര് വാരിയെല്ലില്‍ ടാറ്റു ചെയ്താണ് ആ കഥ സാമന്ത എല്ലാവരോടും പറയാന്‍ ശ്രമിച്ചത്. പിന്നെ ഒരെണ്ണമുള്ളത് സാമന്തയും നാഗചൈതന്യയും ഒരുപോലെ ചെയ്തിട്ടുള്ള കപ്പിള്‍ ടാറ്റുവാണ്. പരസ്പരം ഉന്നം വെച്ചിട്ടുള്ള ആരോ മാര്‍ക്കുകളാണത്. താരങ്ങളുടെ കൈ തണ്ടയിലാണ് ഇത് പതിപ്പിച്ചിട്ടുള്ളത്. അങ്ങനെ ഭര്‍ത്താവിനോടുള്ള സ്‌നേഹത്തിന്റെ പ്രതീകമായി സാമന്ത കൊടുത്ത ടാറ്റുവെല്ലാം മായ്ച്ച് കളയുമോ എന്നാണ് ഇനി അറിയാനുള്ളത്.


Click it and Unblock the Notifications