കുടുംബത്തിന് വേണ്ടിയുള്ള ​ദാഹം; വാചാലനായി വരുൺ; സമാന്ത ഇരിക്കുന്നത് മനസ് നീറിയെന്ന് ആരാധകർ

നടി സമാന്തയുടെ കരിയറും ജീവിതവും കുറച്ച് വർഷങ്ങൾക്കുള്ളിൽ ഏറെ ചർച്ചയായതാണ്. പ്രതിസന്ധികളെ നേരിടാനുള്ള സമാന്തയുടെ മനക്കരുത്തിനെ ഏവരും അഭിനന്ദിക്കുന്നു. വിവാഹമോചനം, പിന്നാലെ വന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ തുടങ്ങിയ പ്രശ്നങ്ങൾ നടിയെ മാനസികമായി ബാധിച്ചു. എന്നാൽ തളർന്ന് പോകാതെ മുന്നോട്ട് നീങ്ങാൻ സമാന്തയ്ക്ക് സാധിച്ചു. മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനാണ് നടിയെ ബാധിച്ചത്. പേശികളെ ബാധിക്കുന്ന അസുഖമാണിത്. നടി ശരീര ഭാരം കുറയ്ച്ചത് മയോസിറ്റിസിന്റെ ചികിത്സയ്ക്ക് വേണ്ടിയാണ്.

സിതാഡെൽ; ഹണി ബണ്ണി ആണ് സമാന്തയുടെ പുതിയ സീരീസ്. വരുൺ ധവനാണ് സീരീസിലെ നായകൻ. കഴിഞ്ഞ ദിവസം സ്ട്രീമിം​ഗ് ആരംഭിച്ച സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിതാഡെലിന്റെ പ്രൊമോഷനിടെയുള്ള സമാന്തയുടെ ദൃശ്യങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. വരുൺ ധവാനാെപ്പം ഒരു അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അഭിമുഖത്തിനിടെ തന്റെ കുടുംബ ജീവിതത്തെക്കുറിച്ച് വരുൺ വാചാലനായി.

Samantha

ഭാര്യ നടാഷയ്ക്കും ഞാനും കുടുംബ ജീവിതം തുടങ്ങാനാ​ഗ്രഹിച്ച ഒരു ഘട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എന്റേതായ കുടുംബം തുടങ്ങണമെന്ന ആ​ഗ്രഹം തോന്നി. ബണ്ണിയുമായി (സിതാഡെലിലെ നായകൻ) അവിടെ ഞാൻ കണക്ട് ആയി. കുടുംബത്തിന് വേണ്ടിയുള്ള ദാഹം. ഇപ്പോൾ തനിക്കൊരു മകളുണ്ടെന്നും വരുൺ ധവാൻ പറഞ്ഞു. ഇത് കേട്ട് അടുത്തിരിക്കുന്ന സമാന്തയെയാണ് ആരാധകർ ശ്രദ്ധിച്ചത്.

ദുഖത്തോടെ മുഖം താഴ്ത്തിയിരിക്കുകയാണ് സമാന്ത. തന്റെ വിവാഹ സ്വപ്നങ്ങൾ വേർപിരിയലിൽ അവസാനിച്ചതിന്റെ വിഷമമായിരിക്കാം സമാന്തയ്ക്കെന്ന് ആരാധകർ പറയുന്നു. കരിയറിൽ നിന്ന് ഇ‌‌ടവേള എടുത്ത് കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സമാന്ത. അവസാന സിനിമയായി ശാകുന്തളം കമ്മിറ്റ് ചെയ്യുകയും ചെയ്തു. ഈ സിനിമയ്ക്ക് ശേഷം അമ്മയായി കുടുംബ ജീവിതത്തിലേക്ക് കടക്കാനാണ് തന്റെ തീരുമാനമെന്ന് സമാന്ത ശാകുന്തളത്തിന്റെ നിർമാതാവിനോട് പറഞ്ഞിരുന്നു.

Samantha

എന്നാൽ ഇതിനിടെ വിവാഹ ജീവിതത്തിൽ പ്രശ്നം വന്നു. ശാകുന്തളം റിലീസ് ചെയ്യുന്നതിന് മുമ്പേ തന്നെ സമാന്തയും നാ​ഗ ചെെതന്യയും വേർപിരിഞ്ഞു. 2021 ലായിരുന്നു വേർപിരിയൽ. രണ്ടാമത് വിവാഹിതനാകാൻ ഒരുങ്ങുകയാണ് നാ​ഗ ചൈതന്യ. നടി ശോഭിത ധുലിപാലയുമായി ഡിസംബർ മാസത്തിൽ മാസത്തിൽ നാ​ഗ ചൈതന്യ വിവാഹിതനാകും. അടുത്തിടെയാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. ഏറെ നാളായി പ്രണയത്തിലാണ് ശോഭിതയും നാ​ഗ ചെെതന്യയും.

സമാന്തയുമായി നാ​ഗ ചൈതന്യ വേർപിരിഞ്ഞതിനെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. വിവാഹ ശേഷം സമാന്തയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടം ഉണ്ടായി. ബോളിവുഡിൽ നിന്നുൾപ്പെടെ വലിയ അവസരങ്ങൾ വന്നു. ഫാമിലി മാൻ സീരീസ് ഹിറ്റായതോടെ സമാന്തയുടെ ​ഗ്രാഫ് കുത്തനെ ഉയർന്നു. എന്നാൽ നാ​ഗ ചൈതന്യക്ക് അന്ന് വലിയ ഹിറ്റുകളില്ല. സമാന്ത കരിയറിലേക്ക് ശ്രദ്ധ കൊടുത്തത് നാ​ഗ ചെെതന്യയെ അലോസരപ്പെ‌ടുത്തിയെന്നും അന്ന് അഭ്യൂഹങ്ങൾ വന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X