Don't Miss!
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Lifestyle
40 വയസ്സിനു ശേഷം സ്ത്രീകളിലും പുരുഷന്മാരിലും മുടി കൊഴിച്ചിലോ? തടയാന്‍ വഴിയുണ്ട്
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Automobiles
പ്രീമിയം എന്നല്ല, ലക്ഷ്വറി കാർ എന്നുവിളിക്കാം, i20 ശ്രേണിയിൽ വില വർധിപ്പിച്ച് ഹ്യുണ്ടായി
- News
സെക്രട്ടേറിയേറ്റ് സംഘര്‍ഷം; നഷ്ടപരിഹാരം കെട്ടിവച്ചു, 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
നാഗചൈതന്യയ്ക്കും കുടുംബത്തിനും പുഷ്പയിലെ ഐറ്റം ഡാൻസിൽ അതൃപ്തി, സാമന്തയുടെ പ്രതികരണം വൈറലാവുന്നു...
ഈ വർഷം സിനിമകോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയായ പേരാണ് സാമന്തയുടേത്. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിന് പിന്നാലെയാണ് നടിയുടെ പേര് വാർത്ത പ്രധാന്യം നേടാൻ തുടങ്ങിയത്. ഇൻസ്റ്റഗ്രാമിൽ നിന്ന് ഭർത്താവിന്റെ കുടുംബപേര് ഒഴിവാക്കിയതിന് പിന്നാലെയായിരുന്നു സാമന്തയുടെ പേര് സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. വിവാഹമോചനത്തെ കുറിച്ച് പ്രഖ്യാപിച്ചതോടെ ഇത് കൂടുകയായിരുന്നു. ഇപ്പോഴും സിനിമ കോളങ്ങളിലെ ഒരു ഹോട്ട് ടോപ്പിക്കാണ് സാമന്ത.
പ്രണവിന് സാഹസിക കാര്യങ്ങൾ വലിയ ഇഷ്ടമാണ്, അതൊക്കെ വഴങ്ങും, മകനെ കുറിച്ച് മോഹൻലാൽ
വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകൾ കനക്കുമ്പോഴാണ് അല്ലു അർജുൻ ചിത്രമായ പുഷ്പയിൽ ഐറ്റം നമ്പറിൽ നടി പ്രത്യക്ഷപ്പെടുന്നത്. ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിപ്പിച്ചിരുന്നു. ഇതാദ്യമായിട്ടാണ് ഐറ്റം ഗാനത്തിൽ താരം എത്തുന്നത്. സമാന്ത ആരാധകരെ ഞെട്ടിപ്പിക്കുന്നതിനോടൊപ്പം നാഗചൈതന്യ ഫാൻസിനെ ഇത് ചൊടിപ്പിച്ചിരുന്നു. നടിക്കെതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനൊന്നും നടി ചെവി കൊടുത്തിരുന്നില്ല.

പുഷ്പയിലെ സാമന്തയുടെ ഐറ്റം ഡാൻസിന് മാത്രമല്ല പാട്ടിനെതിരേയും രൂക്ഷവിമർശനം ഉയർന്നിരുന്നു. പാട്ടിന്റെ വരികൾ പുരുഷ വിരുദ്ധമാണെന്ന് ആരോപിച്ച് മെൻസ് അസോസിയേഷൻ രംഗത്ത് എത്തിയിരുന്നു. കൂടാതെ പാട്ടിൽ പുരുഷൻമാരെ മോശമായി ചിത്രീകരിക്കുന്നുവെന്ന പരാതിയുമായി സംഘടന കോടതിയേയും സമീപിച്ചിരുന്നു. പാട്ടിന്റെ വരികളിൽ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നും പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ പാട്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരിക്കുകയാണ്. കൂടാതെ തിയേറ്ററിൽ ഈ ആഘോഷമാവുകയാണ്.

പുഷ്പയില സാമന്തയുടെ ഐറ്റം ഗാനത്തിൽ നാഗചൈതന്യയ്ക്കും കുടുംബത്തിനും അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. ഒരി ബോളിവുഡ് മാധ്യമമാണ് ഇതു സംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ നടി ബോൾഡ് രംഗങ്ങളിൽ അഭിനയിക്കുന്നതിലും കുടുംബത്തിന് അതൃപ്തിയുണ്ടെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. സാമന്ത- നാഗചൈതന്യ വിവാഹമോചനത്തിന്റെ കാരണം നടിയുടെ സിനിമ തിരഞ്ഞെടുപ്പാണെന്നും വാർത്തകൾ പുറത്ത് വരുന്നുണ്ട്.

ഒരു അഭിമുഖത്തിൽ നാഗചൈതന്യ ഇതിനെ കുറിച്ചൊരു സൂചന നൽകുകയും ചെയ്തിരുന്നു. സിനിമ തിരഞ്ഞെടുപ്പിനെ കുറിച്ച് ചോദിക്കുമ്പോഴാണ്
എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള മറുപടിയായിരുന്നു നടൻ നൽകിയത്. നാഗചൈതന്യയുടെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ''എല്ലാത്താരം വേഷങ്ങളും കെട്ടിക്കാൻ പറ്റിയ ആളാണ് ഞാൻ. എന്നാൽ ഇത് തന്റെ കുടുംബത്തെയും ഞങ്ങളുടെ അഭിമാനത്തേയും ബാധിക്കരുത്.എന്റെ കുടുംബാംഗങ്ങൾക്ക് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള വേഷങ്ങൾ ഞാൻ സ്വീകരിക്കില്ല'' എന്നായിരുന്നു നാഗചൈതന്യ പറഞ്ഞത്.
നടന്റെ ഈ വീഡിയോ ആരാധകർക്കിടയിൽ വൈറലായിരുന്നു. ചായിയുടെ വാക്കുകൾ ലക്ഷ്യം വയ്ക്കുന്നത് സാമന്തയെ ആണോ എന്നായിരുന്നു പ്രേക്ഷകർ ചോദിച്ചത്.

കൂടാതെ നടിയുടെ വെബ് സീരീസ് ആയ ഫാമിലിമാനിലെ സെക്സ് രംഗങ്ങൾ നാഗചൈതന്യയേയും കുടുംബത്തേയും ഞെട്ടിപ്പിച്ചതായും വാർത്ത പ്രചരിച്ചിരുന്നു, സാമന്ത അക്കിനേനി കുടുംബത്തെ ചതിച്ചുവെന്നും കുടുംബാംഗങ്ങളെ ഉദ്ധരിച്ച് വാർത്ത പുറത്ത് വന്നിരുന്നു. ഈ രംഗങ്ങളെ കുറിച്ച് നേരത്തെ തന്നെ ഭര്‍ത്താവിനെയോ കുടുംബാംഗങ്ങളെയോ അറിയിച്ചില്ലെന്നും, സാമന്ത വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് ഇവര്‍ കരുതിയത്. ഇതിന് പിന്നാലെ സാമന്തയും നാഗചൈതന്യയും നാഗാര്‍ജുനയും അക്കിനേനി കുടുംബത്തിലെ പ്രമുഖരും ഇരുന്ന് കൊണ്ടുള്ള ഒരു കുടുംബ ചര്‍ച്ച നടന്നിരുന്നു. സാമന്ത കുടുംബത്തിന്റെ ഇമേജ് തകര്‍ത്തുവെന്നും, അത് സിനിമാ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല, ജനങ്ങളുടെ മുന്നിലും അതാണ് നടന്നിരിക്കുന്നതെന്നും ഇവര്‍ സാമന്തയെ അറിയിച്ചുവെന്നും വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും വേർപിരിയുന്നത്.

പുഷ്പയിലെ സാമന്തയുടെ ഐറ്റം ഗാനം നടിയുടെ മുൻഭാർത്താവിനേയും കുടുംബത്തിനേയും ചൊടിപ്പിച്ചിട്ടുണ്ടെങ്കിലും നടി ഹാപ്പിയാണ്. ഇപ്പോഴിത അതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റഗ്രാമിൽ തിയേറ്ററിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് കൊണ്ടാണ് സന്തോഷം പങ്കുവെച്ചത്. തിയേറ്ററിൽ പാട്ടിനോടൊപ്പം ആരാധകരും നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് നടി ഷെയർ ചെയ്തിരിക്കുന്നത്. നടിയുടെ ഫാൻസ് പേജുകളിലും ഈ വീഡിയോ വൈറലാണ്.

ദിവസങ്ങൾക്ക് മുൻപ് ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാമന്ത പ്രതികരിച്ചിരുന്നു. ജീവിതത്തിലെ മോശം അനുഭവങ്ങളെ സ്വീകരിച്ച് അതിനെ മനസ്സിലാക്കി മുന്നോട്ടു പോയാൽ പാതിപ്രശ്നങ്ങൾ ഒഴിവാകുമെന്ന് പറയുകയാണ് സാമന്ത. അതിന് തയ്യാറാവാതിരിക്കുമ്പോഴാണ് പരസ്പരം പോരാട്ടം നിർത്താതിരിക്കുന്നത്. ഇനിയും ജീവിതമുണ്ടെന്ന തിരിച്ചറിവോടെ കഴിഞ്ഞതിനെ ഉൾക്കൊണ്ട് നീങ്ങുകയാണ് വേണ്ടതെന്ന് സാമന്ത പറയുന്നു.

നാഗ ചൈതന്യയുമായുള്ള വിവാഹമോചനം തന്നെ തകർത്തു കളയുമോ എന്ന് ഭയപ്പെട്ടിരുന്നതായും സാമന്ത പറഞ്ഞു . താനെത്ര കരുത്തയാണെന്ന് തിരിച്ചറിഞ്ഞ് അത്ഭുതപ്പെട്ടു. സ്വയം ദുർബലയായ വ്യക്തിയാണ് എന്നാണ് കരുതിയിരുന്നത്. ഈ വിവാഹമോചനത്തോടെ തകരുകയോ മരിച്ചുപോവുകയോ ചെയ്യുമെന്ന് കരുതി. ഇന്ന് താനെത്ര കരുത്തയാണ് എന്നോർത്ത് അഭിമാനിക്കുകയാണ്.
-
ബോറടിക്കുന്നു; ഒറ്റയ്ക്കുള്ള ജീവിതം എളുപ്പമല്ല; നാലാം വിവാഹത്തിനൊരുങ്ങുന്നോയെന്ന് വ്യക്തമാക്കി വനിത
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
സമാന്തയുടെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപ്പോയി? രോഗം മോശമാകുന്നു! ചിത്രം കണ്ട് ആരാധകര്‍ ആശങ്കയില്‍