For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ കണ്ണീർ കണ്ടവൻ; നീ എന്നെ പിൻമാറാൻ അനുവദിക്കില്ലെന്ന് അറിയാം; ട്രെയ്നറെക്കുറിച്ച് സമാന്ത

  |

  തെന്നിന്ത്യൻ സിനിമയിലെ താര റാണി ആണ് സമാന്ത. നടിയുടെ ഏറ്റവും പുതിയ സിനിമയായ യശോദയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണവും ബോക്സ് ഓഫീസ് കലക്ഷനും ആണ് ലഭിക്കുന്നത്. ആക്ഷൻ ത്രില്ലർ സിനിമയിൽ വാടക ​ഗർഭം ധരിക്കുന്ന യുവതിയെ ആണ് സമാന്ത അവതരിപ്പിക്കുന്നത്. കരിയറിൽ സമാന്തയുടെ താര മൂല്യത്തിന് ഒന്ന് കൂടി അടിവരയിടുന്നതാണ് സിനിമയെന്നാണ് പ്രേക്ഷകർ പറയുന്നത്.

  കരിയറിൽ തിളങ്ങുമ്പോഴും സമാന്തയുടെ വ്യക്തി ജീവിതത്തിൽ വെല്ലുവിളികൾ വന്ന് കൊണ്ടിരിക്കുകയാണ്. അടുത്തിടെയാണ് തനിക്ക് മയോസിറ്റിസ് എന്ന അസുഖം ബാധിച്ചിട്ടുണ്ടെന്ന് സമാന്ത തുറന്ന് പറഞ്ഞത്. നിരവധി താരങ്ങൾ സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായെത്തി.

  Also Read: 'ലോകം തെറ്റായി കാണില്ലായിരുന്നുവെങ്കിൽ എന്റെ മകളുടെ കാലിൽ തൊട്ട് ഞാൻ നമസ്കരിച്ചേനെ'; സലീം കോടത്തൂർ!

  ഖുശി ശാകുന്തളം, അറേഞ്ച്മെന്റ്സ് ഓഫ് ലൗ, സിതാഡെൽ തുടങ്ങി നിരവധി സിനിമകൾ സമാന്തയുടേതായി ഇനിയും പുറത്തിറങ്ങാനുണ്ട്. ഇവയിൽ പലതും ആക്ഷൻ സിനിമകളുമാണ്. പേശികളെ ബാധിക്കുന്ന അസുഖമാണ് സമാന്തയ്ക്ക്. ഈ സാഹചര്യത്തിൽ അസുഖം നടിയുടെ കരിയറിനെ ബാധിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

  Also Read: സിനിമയിൽനിന്ന് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; ആ തീരുമാനം മൂലമുള്ള നഷ്ടങ്ങൾ സഹിക്കാൻ തയ്യാറായിരുന്നു: സ്വാസിക

  അസുഖം ഭേദമായി സമാന്ത വീണ്ടും സിനിമയിൽ സജീവമാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ നടി പങ്കുവെച്ച ഇൻസ്റ്റ​ഗ്രാം പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. തന്റെ ഫിറ്റ്നസ് ട്രെയ്നറോടൊപ്പമുള്ള ചിത്രമാണ് സമാന്ത പങ്കുവെച്ചത്. ട്രെയ്നർ ജുനൈദ് തനിക്ക് ജിലേബി സമ്മാനിച്ച സന്തോഷമാണ് സമാന്ത പങ്കുവെച്ചത്.

  'എന്റെ പ്രിയപ്പെട്ട ജിലേബിക്ക് ഞാൻ അർഹയാണെന്ന് ജുനൈദ് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ ഇന്ന് അവന് തോന്നി. യശോദയുടെ വിജയം ആഘോഷിക്കാൻ. പ്രത്യേകിച്ചും ആക്ഷൻ രം​ഗങ്ങൾ. കഴിഞ്ഞ കുറച്ച മാസങ്ങളായി എന്റെ എല്ലാ സാഹചര്യവും കണ്ടത് നീ ആണ്. എന്റെ താഴ്ചകൾ, ദുർബലതകൾ, എന്റെ കണ്ണീർ, ഹൈ ഡോസ് ഉള്ള സ്റ്റെറോയ്ഡ് തെറാപ്പികൾ എല്ലാം. നീ എന്നെ പിൻമാറാൻ അനുവ​ദിച്ചില്ല. നീ ഒരിക്കലും എന്നെ പിൻമാറാൻ അനുവദിക്കില്ലെന്ന് എനിക്കറിയാം,' സമാന്ത കുറിച്ചതിങ്ങനെ.

  പോസ്റ്റിന് താഴെ നിരവധി പേരാണ് സമാന്തയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. മലയാളി നടൻ ഉണ്ണി മുകുന്ദനും യശോദയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കുറച്ച് ആഴ്ചകൾക്ക് മുമ്പ് പങ്കുവെച്ച വൈകാരികമായ കുറിപ്പിലാണ് സമാന്ത തന്റെ ആരോ​ഗ്യ സ്ഥിതിയെ പറ്റി സംസാരിച്ചത്.

  ജീവിതം എനിക്ക് നേരെ എറിയുന്ന അവസാനിക്കാത്ത വെല്ലുവിളികളെ നേരിടാൻ നിങ്ങളുടെ പിന്തുണ എനിക്ക് ശക്തി തരുന്നുണ്ടെന്ന് സമാന്ത വ്യക്തമാക്കി. മയോസിറ്റിസ് എന്ന രോ​ഗമാണ് തനിക്ക്. രോ​ഗം മാറിയ ശേഷം ഇതേ പറ്റി പറയാമെന്നാണ് കരുതിയത്. എന്നാൽ അതിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുന്നു.

  ചില ദിവസങ്ങൾ വളരെ മോശമായിരുന്നു. അസുഖം മാറുമെന്ന ആത്മവിശ്വാസമുണ്ട്. എപ്പോഴും ശക്തരായി ഇരിക്കേണ്ടതില്ലെന്ന് മനസ്സിലാക്കുന്നു ദുർബലതയെ അം​ഗീകരിക്കുന്നു എന്നും സമാന്ത തന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സമാന്ത കണ്ണീരണിയുകയും ചെയ്തു. തന്റെ ജീവൻ അപകടത്തിലല്ലെന്നും അത്തരം വാർത്തകൾ അനാവശ്യം ആണെന്നും സമാന്ത വ്യക്തമാക്കി.

  Read more about: samantha
  English summary
  Samantha Shares Photos With Her Fitness Trainer; Actress Emotional Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X