ബിക്കിനി ചിത്രങ്ങള്‍ തത്കാലത്തേക്ക് ഇല്ല എന്ന് സമാന്ത, എന്നാലും സുന്ദരിയാണെന്ന് ആരാധകര്‍

ലോക്ക് ഡൗണ്‍ കാലത്ത് സിനിമാ- സീരിയല്‍ താരങ്ങള്‍ എല്ലാം വീടുകളില്‍ തന്നെ അടച്ചുപൂട്ടി കിടക്കുകയായിരുന്നു. ചിലര്‍ ഈ സമയങ്ങളില്‍ കൂടുതല്‍ സിനിമകളെ കുറിച്ച് പഠിക്കാന്‍ തുടങ്ങി, മറ്റു ചിലര്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായി തുടങ്ങി, ചിലര്‍ പാചകങ്ങളിലും കൃഷിയിലും ശ്രദ്ധ കൊടുത്തു. ലോക്ക് ഡൗണിന് ശേഷം എങ്ങിനെ കരിയര്‍ പഴയതിലും കൂടുതല്‍ മെച്ചപ്പെടുത്താം എന്നതിനെ കുറിച്ച് പഠിക്കുകയായിരുന്നു വേറെ കുറേ ആളുകള്‍. ഇപ്പോള്‍ കൊറോണ ഭീതി ഏറെ കുറേ വിട്ട് പോയതിന് ശേഷം പഴയ ശീലങ്ങളിലേക്ക് മടങ്ങുകയാണ് സെലിബ്രിറ്റികള്‍.

യാത്രകളെ ഇഷ്ടപ്പെടുന്ന തെലുങ്ക് താരദമ്പതിമാരായ സമാന്ത റുത്ത് പ്രഭുവും നാഗ ചൈതന്യയും മാലിദ്വീപില്‍ അവധിക്കാലം ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ സമാന്ത തന്റെ ആഘോഷ നിമിഷങ്ങള്‍ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. മാല്വിദീപ് ബീച്ചിലെ മനോഹരമായ കാഴ്ചകള്‍ക്കൊപ്പം സമാന്തയുടെ സൗന്ദര്യം കൂടെ വരുമ്പോള്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ആകര്‍ഷണം വളരെ അധികം കൂടുന്നു.

samanthaakkinenivacaton

ബീച്ചിലെ ചിത്രങ്ങള്‍ കണ്ടു തുടങ്ങിയപ്പോള്‍ സമാന്തയയുടെ ഒരു ബിക്കിനി ചിത്രങ്ങളെങ്കിലും ആരാധകരും പ്രതീക്ഷിച്ചിരിയ്ക്കാം. എന്നാല്‍ താരം അങ്ങനെ ഒരു ചിത്രവും പങ്കുവച്ചിട്ടില്ല എന്ന് മാത്രമല്ല അക്കാര്യം എടുത്ത് പറയുകയും ചെയ്തു. മാല്വിദീപിലെ ജൊവാലി മാല്‍ഡിവീസ് എന്ന ബീച്ച് വില്ലയില്‍ നിന്നുള്ള ഫോട്ടോകളില്‍, ഏറ്റവും ഒടുവില്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് സമാന്ത നല്‍കിയ ക്യാപ്ഷന്‍ അത് തന്നെയാണ്, 'ബിക്കിനി ചിത്രങ്ങളില്ല, തത്കാലം അത്രമാത്രം' എന്ന്. ബിക്കിനി ഇല്ലെങ്കിലും സാം സുന്ദരിയാണെന്ന് ആരാധകര്‍ കമന്റ് എഴുതുന്നു.

samanthainstpost

വിവാഹ ശേഷവും സിനിമയില്‍ സജീവമായി തുടരുന്ന സമാന്ത റുത്ത് പ്രഭു പക്ഷെ, വിവാഹ ശേഷം സിനിമയില്‍ വളരെ അധികം സെലക്ടീവാണ്. അതുകൊണ്ട് തന്നെ അഭിനയിക്കുന്ന സിനിമകളെല്ലാം മികച്ച വിജയം നേടുകയും ചെയ്യുന്നു. ലോക്ക് ഡൗണ്‍ കാലത്ത് കൃഷിയിലായിരുന്നു സാമിന്റെ ശ്രദ്ധ മുഴുവന്‍. അടുക്കള തോട്ടവും മൈക്രോ ഗ്രീന്‍ കൃഷിയും ഒക്കെയായി കൊറോണ കാലത്ത് വളരെ അധികം തിരക്കിലായിരുന്നു സമാന്ത. കൂട്ടത്തില്‍ ശരീര ശ്രദ്ധിയ്ക്കുന്നതിന്റെ ഭാഗമായുള്ള വ്യായാമവും. എല്ലാം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X