നാ​ഗചൈതന്യയുടെ കാമുകിയോട് ഇഷ്ടക്കേടില്ല; പക്ഷെ മറക്കാനാകാതെ സമാന്ത?; നടിയുടെ പുതിയ പോസ്റ്റ് വൈറൽ

ഏറെ നാളുകളായി സിനിമാ ലോകത്ത് ചർച്ചയായി തുടരുന്ന വിഷയമാണ് സമാന്തയും നാ​ഗചൈതന്യയും വേർപിരിഞ്ഞതും പിന്നീടുണ്ടായ സംഭവങ്ങളും. തെലുങ്ക് സിനിമാ രം​ഗത്തെ പ്രിയ താര ജോഡിയായിരുന്ന ഇരുവരും ജീവിതത്തിൽ ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷച്ചിതാണ്. രണ്ട് പേരുടെയും കുടുംബത്തിന്റെ സമ്മതപ്രകാരം ആഘോഷപൂർവമാണ് വിവാഹം നടന്നത്. നാ​ഗചൈതന്യയുടെ കുടുംബത്തിന്റെ പ്രിയങ്കരിയായിരുന്നു സമാന്ത.

എന്നാൽ വിവാഹം കഴിഞ്ഞ് നാല് വർഷത്തിനുള്ളിൽ ഇരുവർക്കുമിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടത്തു. ആരാധകരെ സംബന്ധിച്ച് വിവാഹമോചന വാർത്ത ഞെ‌ട്ടലായിരുന്നു. അത്രമാത്രം പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു ഇരുവരും. പ്രണയം കടുത്ത നാളുകളിൽ രണ്ട് പേരും സ്നേഹത്തിന്റെ അടയാളമായി ശരീരത്തിൽ ടാറ്റൂ ചെയ്തിരുന്നു. വിവാഹം ചെയ്ത തിയ്യതിയാണ് നാ​ഗചൈതന്യ ചെയ്തത്. നാ​ഗചൈത്യന്യയുടെ ചുരുക്ക പേരായ ചായ് എന്ന വാക്കാണ് സമാന്ത ടാറ്റൂ ചെയ്തത്.

Samantha, Naga Chaitanya

അടുത്തിടെ ഈ ടാറ്റൂ സമാന്ത നീക്കം ചെയ്തെന്ന വാർത്തകൾ വന്നിരുന്നു. സമാന്തയുടെ പുതിയ ഫോട്ടോകളിൽ നിന്നും ഈ വാർത്ത തെറ്റാണെന്ന് വ്യക്തമായിരിക്കുകയാണിപ്പോൾ. നടി പങ്കുവെച്ച പുതിയ ഫോട്ടോകളിൽ ടാറ്റൂ കാണാം. വിവാഹമോചനം നടന്നിട്ട് രണ്ട് വർഷമായിരിക്കെയും സമാന്ത ടാറ്റൂ മാറ്റാത്തത് ആരാധകർക്കിടയിൽ ചർച്ചയായിട്ടുണ്ട്.

നാ​ഗചൈതന്യയെ മറക്കാൻ ഇപ്പോഴും സമാന്തയ്ക്ക് കഴിഞ്ഞിട്ടില്ലെന്ന് ആരാധകർ പറയുന്നു. ടാറ്റൂ മറച്ച് പോസ് ചെയ്യാമായിരുന്നിട്ടും ‌ടാറ്റൂ കാണിച്ച് കൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്തത് ഇതിന്റെ സൂചനയാണെന്നാണ് ആരാധകരുടെ വാദം. സമാന്ത തന്റെ ഉള്ളിലുള്ള സ്നേഹം പറയാതെ പറയുകയാണെന്നും വാ​ദമുണ്ട്.

Samantha, Naga Chaitanya

മറുവശത്ത് നാ​ഗചൈതന്യയും തന്റെ ‍ടാറ്റൂ മായ്ച്ചിട്ടില്ല. വിവാഹമോചനത്തിന് ശേഷവും രണ്ട് പേരും തമ്മിൽ ഔപചാരികമായ സംസാരങ്ങൾ ഉണ്ടെന്നത് വ്യക്തമാണ്. ഒരുമിച്ച് ജീവിച്ച കാലത്ത് ഇവർ വാങ്ങിയ വളർത്ത് നായയെ രണ്ട് പേരും ഒരുമിച്ചാണ് ഇപ്പോഴും നോക്കുന്നത്. സമാന്ത യാത്രകളിലായിരിക്കുമ്പോൾ അരുമയായ വളർത്തു നായയെ നടി നാ​​ഗചൈതന്യയെ ഏൽപ്പിക്കുന്നു. അടുത്തിടെയും സമാന്തയും നാ​ഗചൈതന്യയും വീണ്ടും ഒരുമിക്കാൻ പോകുന്നെന്ന വാർത്തകൾ വന്നിരുന്നു.

എന്നാൽ താരങ്ങളുടെ അടുത്ത വൃത്തങ്ങൾ ഈ വാർത്ത നിഷേധിക്കുകയാണുണ്ടായത്. വേർപിരിഞ്ഞെന്ന യാഥാർത്ഥ്യവുമായി രണ്ട് പേരും പൊരുത്തപ്പെട്ടെന്നും തങ്ങളുടെ ജീവിതവുമായി മുന്നോട്ട് പോകുകയുമാണെന്നാണ് ഇവർ വ്യക്തമാക്കിയത്. നാ​ഗചൈതന്യയുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ സമാന്ത ഉൾക്കൊള്ളുന്നുണ്ടെന്ന് വ്യക്തമാണ്. നടന്റെ ഇപ്പോഴത്തെ കാമുകി ശോഭിത ധുലിപാല കഴിഞ്ഞ ദിവസം പങ്കുവെച്ച ഫോട്ടോകൾക്ക് സമാന്ത ലൈക് ചെയ്തത് വാർത്തയായിരുന്നു.

പ്രണയത്തിലാണെന്ന് നാ​ഗചൈതന്യയോ സമാന്തയോ തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇരുവരും ഡേറ്റിം​ഗിലാണെന്നതിന്റെ സൂചനകൾ ഇതിനകം പുറത്ത് വന്നി‌ട്ടുണ്ട്. എന്നാൽ സമാന്ത ഇതുവരെയും മറ്റൊരു ബന്ധത്തിലേക്ക് കടന്നിട്ടില്ല. കരിയറിലെ തിരക്കുകളിലേക്കാണ് വിവാഹമോചനത്തിന് ശേഷം നടി കടന്നത്. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും താരത്തെ ബാധിച്ചു.

കഴിഞ്ഞ കുറേ നാളുകളായി ഇതിന്റെ ചികിത്സയിലാണ് സമാന്ത. ഇതിന്റെ ഭാ​ഗമായി സിനിമയിൽ നിന്നും ചെറിയ ഇടവേളയെടുത്തിട്ടുണ്ട്. സമാന്തയും നാ​ഗചൈതന്യയും വേർപിരിയാൻ കാരണമെന്തെന്നത് സംബന്ധിച്ച് ഇന്നും വ്യക്തമായ വിവരമില്ല. ഇരുവരും ഒരുമിക്കണമെന്ന് ആരാധകർ വളരെയധികം ആ​ഗ്രഹിക്കുന്നുണ്ട്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X