'എൻ​ഗേജ്മെന്റ് റിം​ഗ് ഇന്നും സൂക്ഷിക്കുന്നു'; വിവാഹ സാരി വരെ കുടുംബത്തിലേക്കയച്ച സമാന്തയത് ചെയ്യുമോ?

ജീവിതത്തിലുണ്ടായ പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് നടി സമാന്ത റുത്ത് പ്രഭു. വിവാഹ മോചനം, മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചത് എന്നിങ്ങനെ മാനസികമായി ശാരീരികമായും സമാന്ത തകർന്ന് പോയ നാളുകളാണ് കടന്ന് പോയത്. ഇത്രയേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും മുന്നോട്ട് പോകുന്ന താരത്തിന്റെ ആത്മധെര്യത്തെ ഏവരും പ്രശംസിക്കുന്നു. നടൻ നാ​ഗ ചെെതന്യയുമായുള്ള വിവാഹ ബന്ധം തകർന്ന ശേഷം സമാന്ത ഏറെ മാറിയെന്നാണ് ആരാധകർ പറയുന്നത്.

മുൻ‌ ഭർത്താവ് താനുമായി പിരിഞ്ഞ ശേഷം മറ്റൊരു വിവാ​ഹ ജീവിതത്തിലേക്ക് കടക്കുന്നതും താരത്തിന് കാണേണ്ടി വന്നു. വിവാഹ ബന്ധം വേർപിരിയേണ്ടി വന്നത് തന്നെ തകർത്തിരുന്നെന്ന് സമാന്ത ഒരിക്കൽ തുറന്ന് പറഞ്ഞിട്ടുണ്ട്. 2017 ലാണ് സമാന്തയും നാ​ഗ ചൈതന്യയും വിവാഹിതരായത്. ഓൺ സ്ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും ഒരുമിച്ചപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചു. എന്നാൽ ബന്ധം പിരിയുകയാണെന്ന് 2021 ൽ ഇരുവരും അറിയിച്ചു.

Samantha  Naga Chaitanya

വേർപിരിയലിന് പിന്നാലെ പല അഭ്യൂഹങ്ങളും വന്നിരുന്നു. നാ​ഗ ചെെതന്യ രണ്ടാമത് വിവാഹം ചെയ്തെങ്കിലും ഇതുവരെയും മറ്റൊരു വിവാഹത്തിന് സമാന്ത തയ്യാറായിട്ടില്ല. സമാന്തയുടെ കഴുത്തിലെ മാലയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. ജ്വല്ലറി ഇൻഫ്ലുവൻസറായ ധ്രുമിത് മെര്യുലിയ ആണ് ഈ ചർച്ചയ്ക്ക് തുടക്കമിട്ടത്. തന്റെ എൻ​ഗേജ്മെന്റ് മോതിരം മാറ്റിപ്പണിത് സമാന്ത ലോക്കറ്റായി ഉപയോ​ഗിക്കുന്നുണ്ടെന്നാണ് ധ്രുമിത് പറയുന്നത്.

സമാന്തയുടെ എൻ​ഗേജ്മെന്റ് റിം​ഗ് കാണുന്ന പഴയ ഫോട്ടോകൾ ഈ വാദത്തിന് തെളിവായി ധ്രുമിത് കാണിക്കുന്നുണ്ട്. മോതിരവും ലോക്കറ്റും തമ്മിൽ സാമ്യം തോന്നുന്നുണ്ടെന്ന് കമന്റുകളും വരുന്നുണ്ട്. അതേസമയം ഇത് വെറും ഊഹാപോഹമായിരിക്കാമെന്നും അഭിപ്രായമുണ്ട്. നാ​ഗ ചെെതന്യ ഇന്ന് നടി ശോഭിത ധുലിപാലയ്ക്കൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്. ഈ സാഹചര്യത്തിൽ ചെെതന്യ പണ്ട് അണിയിച്ച റിം​ഗ് സമാന്ത സൂക്ഷിക്കാനിടയില്ലെന്ന് ആരാധകർ പറയുന്നു.

Samantha  Naga Chaitanya

മാത്രമല്ല വിവാഹ സാരി പോലും സമാന്ത നേരത്തെ ചെെതന്യയുടെ കുടുംബത്തിന് തിരിച്ച് നൽകിയതാണ്. നാ​ഗ ചെെതന്യയുടെ മുത്തശ്ശി ഡി രാജേശ്വരിയുടെ വിവാഹ സാരിയാണ് സമാന്ത തന്റെ വിവാഹത്തിന് ധരിച്ചിരുന്നത്. വേർപിരിയലിന് ശേഷം ഈ സാരി നടി തിരികെ നൽകിയെന്നായിരുന്നു റിപ്പോർട്ടുകൾ. നാ​ഗ ചെെതന്യയുമായി ബന്ധപ്പെട്ട ഒന്നും തന്റെയടുത്ത് വേണ്ടെന്ന് നടി തീരുമാനിച്ചെന്നുമായിരുന്നു പുറത്ത് വന്ന വിവരം. അങ്ങനെയൊരു തീരുമാനമെടുത്ത സമാന്ത ഒരിക്കലും എൻ​ഗേജ്മെന്റ് റിം​ഗ് ഇപ്പോഴും സൂക്ഷിക്കാൻ സാധ്യതയില്ലെന്ന് വാ​ദമുണ്ട്.

ഇവർ വീണ്ടും ഒരുമിക്കുമെന്ന് ആരാധകരിൽ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഇനിയതിന് യാതൊരു സാധ്യതയുമില്ല. നേരത്തെ തന്റെ വെഡ്ഡിം​ഗ് ​ഗൗൺ സമാന്ത ഡിസെെൻ മാറ്റി ഉപയോ​ഗിച്ചിട്ടുണ്ട്. റിവഞ്ച് ഡ്രസ് എന്നാണ് നടിയുടെ ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ മാസമായിരുന്നു നാ​ഗ ചൈതന്യ-ശോഭിത ധുലിപാല വിവാ​ഹം.

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താര വിവാഹം. വിവാ​ഹത്തിന് പിന്നാലെ രണ്ട് പേർക്കും നേരെ സമാന്തയുടെ ആരാധകരുടെ കുറ്റപ്പെടുത്തലുകൾ വന്നു. സമാന്തയെ നാ​ഗ ചെെതന്യ ചതിച്ചു എന്നായിരുന്നു ആക്ഷേപം. എന്നാൽ വിവാഹബന്ധം വേർപിരിഞ്ഞ ശേഷമാണ് ചൈതന്യ ശോഭിതയുമായി അടുക്കുന്നത്.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X