ആരാധകർ കൂടുതൽ ആർക്ക്? മത്സരം സമാന്തയും രശ്മികയും തമ്മിൽ

തെന്നിന്ത്യയിൽ ഇന്ന് ഏറ്റവും പ്രശസ്തരായ രണ്ട് നടിമാരാണ് സമാന്തയും രശ്മിക മന്ദാനയും. തെലുങ്ക് സിനിമകളിലെ മുൻ നിര നായിക നടിമാരായ ഇരുവരും ഇപ്പോൾ തെലുങ്കും കടന്ന് ബോളിവുഡിലും സാന്നിധ്യമറിയിച്ചു. രശ്മികയേക്കാൾ സീനിയർ ആയ നടിയാണ് സമാന്തയെങ്കിലും താരമൂല്യം ഇരുവരും ഒരുപോലെയുണ്ട്. സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായികയായ രശ്മിക നാഷണൽ ക്രഷ് ആയാണ് അറിയപ്പെടുന്നത്.

സമാന്തയാവട്ടെ പുഷ്പയിലെ ഊ അണ്ടാവ എന്ന ‍ഡാൻസ് നമ്പറിലൂടെ ഇന്ത്യയൊട്ടുക്കും തരം​ഗം സൃഷ്ടിച്ചു. ഫാമിലി മാൻ സീരീസിലെ വില്ലൻ വേഷം നടിയെ അഭിനേത്രിയെന്ന നിലയിലും അടയാളപ്പെടുത്തി. പുഷ്പയിലെ നായികാ വേഷം ചെയ്തത് രശ്മിക ആയിരുന്നു. എന്നാൽ മിനുട്ടുകൾ മാത്രം വന്നു പോയ ഡാൻസ് നമ്പറിലൂടെ സമാന്ത നായികാ വേഷത്തെ കവച്ച് വെച്ചു. ഏറെ ആരാധകരുള്ള ഇരുവരെക്കുറിച്ചുള്ള താരമതമ്യങ്ങളും നടക്കാറുണ്ട്.

rashmika

ഇപ്പോഴിതാ ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ ഒരു സർവേ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള തെന്നിന്ത്യൻ നായികമാരുടെ പട്ടിക പുറത്തു വന്നിരിക്കുകയാണ്, രശ്മിക മന്ദാനയാണ് പട്ടികയിൽ മുന്നിൽ നിൽക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ 32.7 മില്യൺ ഫോളോവേഴ്സാണ് രശ്മികയ്ക്കുള്ളത്. 24.3 മില്യൺ ഫോളോവേഴ്സുമായി സമാന്തയാണ് തൊട്ടു പിന്നിലുള്ളത്.

കാജൽ അ​ഗർവാൾ, രകുൽ പ്രീത് സിം​ഗ്, പൂജ ​ഹെ​ഗ്ഡെ, ശ്രുതി ഹാസൻ, തമന്ന, കീർത്തി സുരേഷ് എന്നിവരാണ് സമാന്തയ്ക്ക് പിന്നിലുള്ളത്.
സോഷ്യൽ മീഡിയയിൽ ഒരു പോലെ സജീവമാണ് സമാന്തയും രശ്മികയും. ​ഗോസിപ്പ് കോളങ്ങളിലും സമാന്തയും രശ്മികയും സ്ഥിരം ഇടം പിടിക്കാറുണ്ട്. വിജയ് ദേവരകൊണ്ടയുമായി ബന്ധപ്പെട്ട ​ഗോസിപ്പുകളാണ് രശ്മികയുടെ പേരിൽ വരാറ്. ഇരുവരും പ്രണയത്തിലാണെന്നും നാളുകളായി പറഞ്ഞു കേൾക്കുന്ന അഭ്യൂഹമാണ്. എന്നാൽ തങ്ങൾ സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇരു താരങ്ങളും ആവർത്തിച്ചത്.

rashmika

മറുവശത്ത് സമാന്തയാവട്ടെ നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം നിരന്തരം വാർത്തകളിൽ നിറയുകയാണ്. 2021 നവംബറിലാണ് ഇരുവരും വേർപിരിഞ്ഞത്. 2017 ലായിരുന്നു വിവാഹം. വിവാഹ മോചനത്തിന് ശേഷം ഇരുവരും കരിയറിന്റെ തിരക്കുകളിലേക്ക് നീങ്ങിയെങ്കിലും മാധ്യമങ്ങളിൽ ഇവരുടെ വിവാഹ മോചനം ഇപ്പോഴും വലിയ വാർത്തയാണ്.

മിഷൻ മജ്നു, ​ഗുഡ് ബെെ എന്നീ സിനിമകളിലൂടെ ബോളിവുഡിലേക്ക് അരങ്ങേറുകയാണ് നടി രശ്മിക മന്ദാന. സമാന്തയും ബോളിവുഡ് അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. കരൺ ജോഹർ ചിത്രത്തിലൂടെയാണ് നടിയുടെ ചുവട് വെപ്പ് എന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിട്ടില്ല.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X