അമ്മയാകാനൊരുങ്ങിയ സമാന്ത; എല്ലാം തീരുമാനിച്ചു; എന്നാൽ മൂന്ന് മാസത്തിനുള്ളിൽ വന്നത് വേർപിരിയൽ വാർത്ത

നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതോടെ നടന്റെ മുൻ ഭാര്യ സമാന്തയ്ക്ക് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്ത് വരുന്നത്. വിവാഹമോചന സമയത്ത് സമാന്ത നേരിട്ട കുറ്റപ്പെടുത്തൽ ചെറുതല്ല. വിവാഹ മോചനത്തിന് കാരണം സമാന്തയാണെന്ന് പലരും ആരോപിച്ചു. വിവാഹ ശേഷം സമാന്തയു‌ടെ കരിയറിലുണ്ടായ കുതിച്ച് ചാ‌ട്ടമാണ് ഇവർ ചൂണ്ടിക്കാണിച്ചത്. കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകാതെ നടി സിനിമാ കരിയറിന് പ്രാധാന്യം നൽകിയെന്നും ഇതാണ് ബന്ധത്തെ ബാധിച്ചതെന്നും ആക്ഷേപം വന്നു.

തനിക്കെതിരെ വന്ന ചില ​ഗോസിപ്പുകൾക്കെതിരെ സമാന്ത രം​ഗത്ത് വന്നിട്ടുമുണ്ട്. വേർപിരിയുന്ന സമയത്ത് നടിക്ക് വലിയ തുക ജീവനാംശമായി നൽകാൻ നാ​ഗ ചൈതന്യയുടെ കുടുംബം തയ്യാറായതാണ്. എന്നാൽ ഒരു രൂപ പോലും വേണ്ടെന്ന് പറഞ്ഞ് സമാന്ത അക്കിനേനി കുടുംബത്തിൽ നിന്നും പടിയിറങ്ങി. എന്താണ് നാ​ഗ ചൈതന്യക്കും സമാന്തയ്ക്കും ഇടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല.

Samantha   Naga Chaitanya

റിപ്പോർട്ടുകൾ പ്രകാരം സിനിമാ തിരക്കുകൾ കുറച്ച് വിവാഹ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സമാന്ത. സമാന്ത നായികയായെത്തിയ ശാകുന്തളം എന്ന സിനിമയു‌ടെ നിർമാതാവാണ് ഇക്കാര്യം ഒരു അഭിമുഖത്തിൽ തുറന്ന് പറഞ്ഞത്. സിനിമയുടെ കഥ ഇഷ്ടപ്പെട്ട സമാന്ത അന്ന് മുന്നോട്ട് വെച്ച നിബന്ധന എന്തെന്ന് നിർമാതാവ് നീലിമ ​ഗുണ തുറന്ന് പറഞ്ഞു.

എന്റെ അച്ഛൻ സംവിധായകൻ ​ഗുണശേഖറും ഞാനും സമാന്തയെ സമീപിച്ചു. ശാകുന്തളത്തിന്റെ കഥ അവൾക്കിഷ്ടമായി. പക്ഷെ ഒരു നിബന്ധന വെച്ചു. 2021 ജൂലെെ, ആ​ഗസ്റ്റ് മാസത്തിനുള്ളിൽ ഷൂട്ട് തീർക്കണം. കുടുംബ ജീവിതം തുടങ്ങാൻ പോകുകയാണ്. ഒരു അമ്മയാകണം. അതായിരിക്കും പിന്നീട് തന്റെ പ്രയോരിറ്റിയെന്ന് സമാന്ത അന്ന് പറഞ്ഞിരുന്നെന്ന് നീലിമ ​ഗുണ ഓർത്തു. പുരാണ കഥകൾ സിനിമയാക്കുമ്പോൾ ഷൂട്ടിം​ഗ് നീണ്ട് പോകുമെന്നതിനാൽ ആദ്യം സമ്മതം പറയാൻ സമാന്ത മടിച്ചു.

Samantha   Naga Chaitanya

എന്നാൽ ജൂലൈയിലോ ആ​ഗസ്റ്റിലോ ഷൂട്ടിം​ഗ് അവസാനിക്കുമെന്ന് ഞങ്ങൾ ഉറപ്പ് കൊടുത്തു. അത് കേട്ടതോടെ സമാന്തയ്ക്ക് സന്തോഷമായി. ഇത് തന്റെ അവസാന സിനിമയാണ്, ശേഷം നീണ്ട ഇടവേളയെടുക്കുകയാണെന്ന് സമാന്ത പറഞ്ഞിരുന്നു. സമാന്ത പറഞ്ഞ ഡേറ്റിന് സിനിമ തീർക്കേണ്ടതിനാൽ ഷൂട്ടിം​ഗ് ഷെഡ്യൂളുകളിൽ ഇടവേള ഉണ്ടായിരുന്നില്ലെന്നും നീലിമ ​ഗുണ ചൂണ്ടിക്കാട്ടി.

എന്നാൽ അമ്മയാകാൻ തീരുമാനിച്ച സമാന്തയുടെ സ്വപന്ങ്ങളെല്ലാം ഇല്ലാതാക്കിക്കൊണ്ട് വേർപിരിയൽ സംഭവിച്ചു. ആ​ഗസ്റ്റിൽ ശാകുന്തളത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചു. എന്നാൽ ഒക്ടോബറിൽ താനും നാ​ഗ ചൈതന്യയും വേർപിരിയുകയാണെന്ന് സമാന്ത സോഷ്യൽ മീഡിയയിലൂ‌ടെ അറിയിക്കുകയാണുണ്ടായത്.

എന്താണ് ഇവർക്കിടയിൽ പ്രശ്നത്തിന് കാരണമായതെന്ന് ഇപ്പോഴും വ്യക്തമല്ല. സമാന്തയുമായി പിരിഞ്ഞ ശേഷമാണ് ശോഭിത ധുലിപാലയുമായി നാ​ഗ ചൈതന്യ അടുക്കുന്നത്. ഇരുവരുടെയും വിവാഹ നിശ്ചയ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. എന്നാൽ നാ​ഗ ചൈതന്യയോ ശോഭിതയോ ഫോ‌ട്ടോകൾ പങ്കുവെച്ചിട്ടില്ല. പ്രണയത്തിലാണെന്ന കാര്യവും മാധ്യമങ്ങൾ അറിയാതിരിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു.

Read more about: samantha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X