റാണയുടെ വിവാഹത്തിന് മുഖ്യാകര്‍ഷണമായത് സമാന്ത, ഭംഗി ഒട്ടും കുറയാത്ത സിംപ്ലിസിറ്റി!!
റാണ ദഗ്ഗുപതിയുടെ വിവാഹം തീരുമാനിച്ചതും നടന്നതുമൊക്കെ വളരെ പെട്ടന്നായിരുന്നു. ലോക്ക് ഡൗണ്‍ സമയത്ത് മൊട്ടിട്ട പ്രണയം ലോക്ക്ഡൗണ്‍ കഴിയുമ്പോഴേക്കും വിവാഹത്തിലെത്തി. അധികം പ്ലാനിങുകള്‍ക്കൊന്നും സ്ഥാനമില്ലെങ്കിലും പറ്റാവുന്നിടത്തോളമൊക്കെ പ്ലാന്‍ ചെയ്ത് അതി ഗംഭീരമാക്കിയ വിവാഹമായിരുന്നു റാണയുടെയും മിഹിഖയുടെയും. ആളും ആരവവുമൊന്നുമില്ലെങ്കിലും ചടങ്ങുകള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഒരു കുറവും സംഭവിച്ചിരുന്നില്ല.
സമാന്ത മാസങ്ങള്‍ക്ക് ശേഷം വളരെ അധികം ആസ്വദിച്ച ഒരു ചടങ്ങാണ് റാണയുടെ വിവാഹം എന്ന് നടിയുടെ പങ്കാളിത്തത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. റാണ ദഗുപതിയുടെ കസിന്‍ സഹോദരനായ നാഗ ചൈതന്യയുടെ ഭാര്യ കൂടെയായ സമാന്ത വിവാഹത്തിന് ആദ്യാവസാനം വരെ നിറഞ്ഞു നില്‍ക്കുകയായിരുന്നു. വിവാഹത്തിന്റെ തലേ ദിവസം നടന്ന ഹല്‍ദി ചടങ്ങുകള്‍ക്കിടയില്‍ എടുത്ത ചിത്രങ്ങളിലും വധൂ - വരന്മാര്‍ക്കൊപ്പം സമാന്തയും ആകര്‍ഷണമായി.

സമാന്തയുടെ വസ്ത്രധാരണയും സ്റ്റൈലുമാണ് ആരാധകരെ ആകര്‍ഷിച്ചത്. ഹല്‍ദി ചടങ്ങില്‍ അര്‍പിത മേത്ത ഡിസൈന്‍ ചെയ്ത മഞ്ഞ നിറത്തിലുള്ള വസ്ത്രമായിരുന്നു സമാന്തയുടെ വേഷം. സിംപിള്‍ സ്റ്റൈലിലും ഒരു തരം മാന്ത്രിക ലുക്കാണ് സമാന്തയ്‌ക്കെന്നായിരുന്നു ആരാധകരുടെ കമന്റ്.
വിവാഹ ദിവസം സാരിയായില്‍ സിംപ്ലിസിറ്റി പരീക്ഷിക്കുകയായിരുന്നു സാം. റോ മാംഗോയുടെ നീല നിറത്തിലുള്ള ചന്ദേരി സാരിയ്ക്ക് പൗഡര്‍ ബ്ലൂ കളറിലുള്ള സ്ലീവ് ലസ്സ് ബ്ലൗസ് നന്നായി ഇണങ്ങുന്നുണ്ട്. എമറാള്‍ഡും പേളും കോര്‍ത്തെടുത്ത ഡിസൈനര്‍ നക്ലൈസും കമ്മലുമാണ് സാരിയ്‌ക്കൊപ്പം സമാന്ത ധരിച്ചത്. ലൈറ്റ് മേക്കപ്പും ലളിതമായ ഹെയര്‍ സ്റ്റൈലും സമാന്തയെ കൂടുതല്‍ സുന്ദരിയാക്കുന്നു.

സമാന്തയും നാഗ ചൈതന്യയും അടക്കം വളരെ കുറച്ച് പേര്‍ മാത്രമാണ് ശനിയാഴ്ച രാത്രി നടന്ന റാണയുടെയും മിഹിഖയുടെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. അല്ലു അര്‍ജ്ജുന്‍, വെങ്കിടേഷ്, രാം ചരണ്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ക്കൊപ്പം വളരെ കുറച്ച് ബന്ധുക്കളും വിവാഹത്തിന് സാക്ഷിയായി. ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിച്ചും സുരക്ഷ സജ്ജീകരണങ്ങള്‍ ഒരുക്കിയുമാണ് റാണയുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.


Click it and Unblock the Notifications











