തുല്യ പങ്കാളിത്തം എന്നതാണ് ഞങ്ങളുടെ മന്ത്രം, നാഗ ചൈതന്യയെ കൊണ്ട് തുണി അലക്കിപ്പിക്കുന്ന സമാന്ത

ടോളിവുഡിലെ മാതൃക ദമ്പതികളായി പേരെടുത്തുകൊണ്ടിരിയ്ക്കുകയാണ് അക്കിനേനി നാഗ ചൈതന്യയും ഭാര്യ സമാന്ത അക്കിനേനിയും. രണ്ട് പേരുടെയും സിനിമാ ജീവിതവും കുടുംബ ജീവിതവും സുഖത്തോടെയും സന്തോഷത്തോടെയും കടന്ന് പോവുന്നു. ഇതിന്റെ സീക്രട്ട് എന്താണെന്ന് പലര്‍ക്കും സംശയമുണ്ട്. അത് വെളിപ്പെടുത്തി ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിയ്ക്കുകയാണ് സമാന്ത.

അല്പം രസകരമാണ് സംഗതി. നാഗ ചൈതന്യയ്‌ക്കൊപ്പം തുണി അലക്കുന്ന ഒരു ഫോട്ടോ പങ്കുവച്ചുകൊണ്ടാണ് തങ്ങളുടെ സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ രഹസ്യത്തെ കുറിച്ച് സമാന്ത പറയുന്നത്. എന്തും തുല്യ പങ്കാളിത്തത്തോടെ, പങ്കുവച്ച് ചെയ്യക എന്നതാണ് ഞങ്ങളുടെ മന്ത്രം. ഇന്നലെയും ഇന്നും നാളെയും എല്ലായ്‌പ്പോഴും അങ്ങനെ തന്നെ. അത് സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ഭക്ഷണമാണെങ്കിലും അലക്കല്‍ പോലുള്ള ജോലികളാണെങ്കിലും എന്തും പങ്കുവയ്ക്കും- സമാന്ത എഴുതി.

samanthaandnagachithanya


സമാന്ത പറഞ്ഞത് അത്രയും സത്യം തന്നെയാവാം. എന്തിലും തുല്യത എന്ന മന്ത്രമായിരിക്കും ഇരുവരുടെയും ദാമ്പത്യ ജീവിതത്തിന്റെ വിജയം. പക്ഷെ ഈ ഫോട്ടോ അങ്ങനെ വീട്ടു ജോലി പങ്കുവച്ച് ചെയ്യുമ്പോള്‍ എടുത്തതല്ല എന്നതാണ് വാസ്തവം. പോസ്റ്റിലേക്ക് ഒന്ന് സൂക്ഷിച്ചു നോകുമ്പോള്‍ ചില ഹാഷ് ടാഗുകളും സാം കൊടുത്തിട്ടുണ്ട്. ഡിറ്റര്‍ജന്റിന്റെ പരസ്യമാണ് സംഗതി. ഏരിയലിന്റെ പരസ്യവും തങ്ങളുടെ ജീവിതവും കോര്‍ത്തിണക്കുകയായിരുന്നു സമാന്ത

2010 ലാണ് അക്കിനേനി നാഗ ചൈതന്യയും സമാന്ത റുത്ത്പ്രഭുവും തമ്മില്‍ പ്രണയത്തിലാവുന്നത്. ഏഴ് വര്‍ഷത്തോളം പ്രണയിച്ച്, 2017 ഒക്ടോബറില്‍ ഇരുവരും വിവാഹത്തിലൂടെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. ഹിന്ദു ആചാര പ്രകാരവും ക്രിസ്ത്യന്‍ ആചാര പ്രകാരവുമായിരുന്നു വിവാഹം. സൗത്ത് ഇന്ത്യന്‍ സിനിമാ ലോകം മുഴുവന്‍ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. വിവാഹ ശേഷവും സമാന്ത സിനിമയില്‍ സജീവമായി തുടര്‍ന്നു പോന്നു.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam

സത്യത്തില്‍ വിവാഹ ശേഷമാണ് സാം കുറച്ചുകൂടെ പക്വതയുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആരംഭിച്ചത്. മരംചുറ്റി പ്രേമിച്ച്, ഗ്ലാമര്‍ വേഷം ധരിയ്ക്കുന്ന തെലുങ്ക് നായികാ ഇമേജില്‍ നിന്ന് മോചനം ലഭിയ്ക്കുകയും നല്ല നല്ല സിനിമകളുടെ ഭാഗമാവുകയും ചെയ്യുന്നു. രംഗസ്ഥലം, യു ടേണ്‍, സൂപ്പര്‍ ഡ്യൂലക്‌സ്, മജിലി, ഓ ബേബി തുടങ്ങിയ സിനിമകളിലെ അഭിനയം എടുത്ത് പറയേണ്ടവ തന്നെയാണ്. സിനിമയിലായാലും ജീവിതത്തിലായാലും കട്ട സപ്പോര്‍ട്ടായി ചൈതു ഉണ്ട് എന്നതാണ് സമാന്തയുെട വിജയം.

samanthainstpost

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X