ഭർത്താവ് നാഗചൈതന്യയുമായി വേർപിരിഞ്ഞ ശേഷം ആദ്യമായി താലി ധരിച്ച് സാമന്ത, വൈറലായി ചിത്രം, പ്രതീക്ഷയോടെ ആരാധകർ!
തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രിയയായ നടിമാരിൽ ഒരാളാണ് സാമന്ത റൂത്ത് പ്രഭു. ഒരു കാലത്ത് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന കപ്പിളായിരുന്നു സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യ അക്കിനേനിയും. ഇരുവരും 2021ലാണ് നാല് വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് വേർപിരിഞ്ഞത്. വിവാഹത്തിന് മുമ്പ് ഏഴ് വർഷത്തോളം പ്രണയിച്ച ഇരുവരും വിവാഹശേഷം നാല് വർഷം മാത്രമെ ഒരുമിച്ച് ജീവിച്ചുള്ളുവെന്നത് എല്ലാവരേയും വളരെ അധികം വിഷമിപ്പിച്ച കാര്യമായിരുന്നു.
ഇരുവരും വിവാഹമോചനം പ്രഖ്യാപിക്കുന്നതിന് മുമ്പ് താരങ്ങൾ പിരിയാൻ പോവുകയാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. അത്തരം ഗോസിപ്പുകൾ വന്ന് തുടങ്ങിയപ്പോൾ മുതൽ കേൾക്കുന്ന വാർത്തകൾ സത്യമായിരിക്കല്ലേയെന്ന പ്രാർഥനയിലായിരുന്നു ആരാധകർ. 2021ലെ ന്യൂ ഇയർ വരെ ഒരുമിച്ച് ആഘോഷിച്ച ഇരുവരും എന്തിന്റെ പേരിലാണ് ബന്ധം അവസാനിപ്പിച്ചത് എന്നത് ഇപ്പോഴും വ്യക്തമല്ല. നാഗചൈതന്യയുമായി ബന്ധം വേർപ്പെടുത്തിയെങ്കിലും ചായിയുടെ കുടുംബത്തിന്റെ സപ്പോർട്ടും സ്നേഹവും സാമിന് ഇപ്പോഴും കിട്ടുന്നുണ്ട്.

ഇപ്പോഴിത സാമന്തയുടെ പുതിയൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിവാഹശേഷം താലിക്ക് പകരമായി സ്ത്രീകൾ ധരിക്കുന്ന മംഗളസൂത്ര ധരിച്ചുള്ള സാമന്തയുടെ ചിത്രമാണ് വൈറലാകുന്നത്. ലക്ഷക്കണക്കിന് രൂപ മുടക്കിയാണ് സെലിബ്രിറ്റികൾ വിവാഹ സമയത്ത് മംഗളസൂത്രയും വിവാഹമോതിരവും വാങ്ങുന്നത്.
വളരെ നാളുകൾക്ക് ശേഷം മംഗളസൂത്ര ധരിച്ചുള്ള സാമന്തയുടെ ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരും ആവേശത്തിലായി. ചിത്രം ഏറെ ചർച്ച ചെയ്യപ്പെട്ടു. എന്നാൽ വൈറലായ ഫോട്ടോ നടിയുടെ വരാനിരിക്കുന്ന ചിത്രമായ കുഷിയിൽ നിന്നുള്ളതാണ്.
നടൻ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം സാമന്ത പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണ് കുഷി. സാമന്തയുടെ ജന്മദിനത്തോടനുബന്ധിച്ച് ഖുഷിയുടെ നിർമ്മാതാക്കൾ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരുന്നു. കുഷിയിൽ സാം വിവാഹിതയായ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. അതിന് വേണ്ടിയാണ് നടി മംഗളസൂത്ര ധരിച്ചത്.
എപ്പോഴും നടിയുടെ കഴുത്തിൽ മംഗളസൂത്ര കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്നും ചിലർ കമന്റായി കുറിച്ചു. അടുത്തിടെ ലണ്ടനില്‍ നടന്ന പ്രൈം സീരിസ് സിറ്റാഡൽ പ്രീമിയര്‍ ചടങ്ങിൽ പങ്കെടുത്ത സാമന്തയുടെ ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ ചൂടൻ ചർച്ചകൾ ഉയർന്നിരുന്നു.

സാമന്തയുടെ വലതുഭാഗത്ത് ഇടുപ്പില്‍ മുൻ ഭർത്താവ് നാഗ ചൈതന്യയുടെ വിളിപ്പേരായ ചായ് എന്ന പേരു ടാറ്റൂ ചെയ്തതാണ് ചർച്ചയ്ക്ക് കാരണം. സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ചില ചിത്രങ്ങളില്‍ നിന്നാണ് വിവാഹമോചനം നേടിയിട്ടും ഇപ്പോഴും നാഗചൈതന്യയുടെ വിളിപ്പേര് ടാറ്റൂ ചെയ്തത് മായിച്ചിട്ടില്ലെന്ന് ആരാധകർ കണ്ടെത്തിയത്. തന്റെ ആദ്യ ചിത്രമായ യേ മായ ചെസാവേയുടെ ഓര്‍മ്മയ്ക്കായി സാമന്ത വൈഎംസി എന്ന് കഴുത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്.
2010ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ നാഗ ചൈതന്യയായിരുന്നു നായകന്‍. ഇരുവരും പ്രണയത്തിൽ ആകുന്നതും ഈ ചിത്രത്തിലൂടെ ആയിരുന്നു. വിവാഹമോചനം തന്നെ വല്ലാതെ തളർത്തിയിരുന്നുവെന്ന് പലപ്പോഴും പറയാതെ പറഞ്ഞിട്ടുണ്ട് സാമന്ത. വിവാഹ മോചനത്തിന്റെ വേദനകളില്‍ നിന്നും പതിയെ പുറത്ത് കടക്കുമ്പോഴേക്കുമാണ് മയോസൈറ്റിസ് എന്ന രോഗം നടിയെ പിടികൂടിയത്.
അതോടെ നടിയുടെ മനസും ശരീരവും വീണ്ടും തളര്‍ന്നു. ആത്മവിശ്വാസം കൊണ്ടും സ്വപ്രയത്‌നം കൊണ്ടും അതിനേയും സമാന്ത അതിജീവിച്ചു. ഇപ്പോള്‍ അഭിനയത്തില്‍ വീണ്ടും അഭിനയത്തില്‍ സജീവമാവുകയാണ് സമാന്ത. സിറ്റാഡല്‍ എന്ന പുതിയ വെബ് സീരീസാണ് സമാന്തയുടെ പുത്തന്‍ വിശേഷം. പ്രിയങ്ക ചോപ്രയും റിച്ചാര്‍ഡ് മഡനും അഭിനയിച്ച ഹോളിവുഡ് സീരീസായ സിറ്റാഡലിന്റെ ഇന്ത്യന്‍ വേര്‍ഷനിലാണ് സമാന്തയും വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നത്.


Click it and Unblock the Notifications