മേക്കപ്പില്ലാതെ സാമന്ത, പൂജയെ ട്രോളി ചിൻമയിയും നന്ദിനിയും, താരങ്ങളുടെ സംഭാഷണം വൈറലാകുന്നു
സോഷ്യൽ മീഡിയയിൽ മാത്രമല്ല ടോളിവുഡ് സിനിമ ലോകത്തും നടി പൂജ ഹെഗ്ഡെയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി വലിയ ചർച്ച വിഷയമാകുകയാണ്. സാമന്തയെ ട്രോളി കൊണ്ടുളള നടിയുടെ പോസ്റ്റ് ആരാധകരെ മാത്രമല്ല സിനിമ ലോകത്തേയും അക്ഷരം പ്രതി ഞെട്ടിക്കുകയായിരുന്നു.. തനിയ്ക്ക് ഇതുവരെ സാമന്തയുടെ ഭംഗി കാണാൻ കഴിഞ്ഞിട്ടില്ലെന്ന കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയാണ് വിവാദത്തിന് ആധാരമായത്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുളള താരമാണ് സാമന്ത.

പൂജയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സാമന്ത ആരാധകർ രംഗത്തെത്തിയിരുന്നു. നടി മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് സാമന്ത ആരാധകരുടെ ആവശ്യം. PoojaMustApologizeSamantha എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്റിംഗ് ആയിരുന്നു. സംഭവം വൻ വിവാദമായതോടെ സത്യാവസ്ഥ വെളിപ്പെടുത്തി പൂജ തന്നെ രംഗത്തെത്തുകയായിരുന്നു. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി പൂജ ട്വീറ്റ് ചെയ്തു. തന്റെ വിവരങ്ങൾ അന്വേഷിച്ചെത്തുന്നവരോട് പ്രതികരിക്കരുതെന്നും വ്യക്തിഗത വിവരങ്ങൾ പങ്കുവെയ്ക്കരുതെന്നും പൂജ ട്വീറ്റിൽ പറയുന്നു . കഴിഞ്ഞ ദിവസം പലർച്ചയോട തന്റെ അക്കൗണ്ട് തിരികെ പിടിച്ചിട്ടുണ്ടെന്നും ഇപ്പോൾ സുരക്ഷിതമാണെന്നും നടി കൂട്ടിച്ചേർത്തു. അക്കൗണ്ട് സുരക്ഷിതമാക്കി നൽകിയ ടെക്നിക്കൽ ടീമിനോടും താരം നന്ദി അറിയിച്ചിട്ടുണ്ട്.
എന്നാൽ സാമന്തയെ കുറിച്ചുള്ള പോസ്റ്റിനെ കുറിച്ചോ വിവാദ പരാമർശത്തെ കുറിച്ചോ പൂജ പ്രതികരിച്ചിരുന്നില്ല. ഇത് മറ്റൊരു പൊട്ടിത്തെറിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. പൂജയുടെ വിശദീകരണം വന്നതിന് തൊട്ട് പിന്നാല മേക്കപ്പില്ലാത്ത വിക്ടറി സൈനുമായി നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്ത സാമന്ത രംഗത്തെത്തിയിരുന്നു. ഈ ചിത്രം ഈ വിഷയത്തെ മറ്റൊരു തലത്തിൽ എത്തിച്ചിരിക്കുകയാണിപ്പോൾ. സാമന്തയുടെ ചിത്രത്തിന് കമന്റുമായി നന്ദിനി റെഡ്ഡി, ചിൻമയി ശ്രീപദ എന്നിവർ രംഗത്തെത്തിയിരുന്നു. ഇവർ മൂവരും തമ്മിലുള്ള ഒരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പൂജയുടെ ട്വീറ്റിനെ അടപടലം ട്രോളി കൊണ്ടുള്ളതായിരുന്നു ഇവരുടെ സംഭാഷണം. പേര് എടുത്ത് പറയാതെ മൂവരും ചേർന്ന് പൂജയെ പരിഹസിക്കുകയും രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്നുണ്ട്.
താരങ്ങളുടെ ചാറ്റ് പുറത്തു വന്നതോടെ പൂജയെ പിന്തുണച്ച് ആരാധകർ രംഗത്തെത്തിയിരിക്കുകയാണ്. ഇവർക്കെതിരെ രൂക്ഷമായ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. ശരിയായ കാരണം അറിയാതെ എങ്ങനെ ഒരാളെ ഗ്രൂപ്പായി പരിഹസിക്കും. ഇതല്ല ഫെമിനിസം തുടങ്ങിയ കമന്റുകൾ സോഷ്യൽ മീഡിിയിൽ വൈറലാകുകയാണ്. കൂടാതെ #WeSupportPoojaHegde എന്ന് ഹാഷ് ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങാകുകയാണ്.


Click it and Unblock the Notifications











