വിവാഹ മോചിതനാണ്; പിരിയാനുണ്ടായ കാരണം; മകൾക്കന്ന് നാല് വയസ്സായിരുന്നു; തുറന്ന് പറഞ്ഞ് സമ്പത്ത് രാജ്

തമിഴ് തെലുങ്ക് സിനിമകളിൽ നായകൻമാർക്ക് മറുവശം എപ്പോഴും ശക്തനായ വില്ലനുണ്ടാവും. ഹിന്ദി, മലയാളം സിനിമകളിൽ ഈ രീതി കുറെയൊക്കെ മാറിയെങ്കിലും തമിഴിലും തെലുങ്കിലും വില്ലൻമാർ ഒരു അവിഭാജ്യ ഘടകമാണ്. നായകനെ വാഴ്ത്താനുള്ള സാഹചര്യത്തിനായി വില്ലകനെ സിനിമകളിൽ കൃത്യമായി ഉപയോ​ഗിക്കുന്നു. വില്ലൻ വേഷങ്ങളിലൂടെ ജനശ്രദ്ധ നേടിയ നടനാണ് സമ്പത്ത് രാജ്. തെലുങ്ക് സിനിമകളിലാണ് ഇദ്ദേഹത്തെ കൂടുതലും കണ്ടിട്ടുള്ളത്.

അതേസമയം 2003 ൽ പുറത്തിറങ്ങിയ പ്രീതി പ്രേമ പ്രണയ എന്ന കന്നഡ സിനിമയിലൂടെയാണ് സമ്പത്ത് അഭിനയ രം​ഗത്ത് കടന്ന് വരുന്നത്. പിന്നീട് വെങ്കട് പ്രഭുവിന്റെ സരോജ, ​ഗോവ തുടങ്ങിയ സിനിമകളിൽ സമ്പത്ത് രാജ് ശ്രദ്ധേയ വേഷം ചെയ്തു. തെലുങ്കിൽ പ്രഭാസ് ചിത്രം മിർച്ചിയിൽ ചെയ്ത വില്ലൻ വേഷമാണ് സമ്പത്ത് രാജിന്റെ കരിയർ ​ഗ്രാഫുയർത്തിയത്.

Sampath Raj

ആ വർഷത്തെ മികച്ച വില്ലനുള്ള നന്ദി അവാർഡ് സമ്പത്ത് രാജിനെ തേടിയെത്തി. തെലുങ്കിലെ ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടെന്ന നേട്ടവും നടന് ലഭിച്ചു. പിന്നീട് തെലുങ്കിലെ സൂപ്പർ സ്റ്റാർ സിനിമകളിലെ വില്ലനായി സമ്പത്ത് രാജിനെ തുടരെ കണ്ടു. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് സമ്പത്ത് രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. താൻ സിനിമാ രം​ഗത്തേക്ക് വരുന്നതിൽ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നെന്ന് സമ്പത്ത് രാജ് തുറന്ന് പറഞ്ഞു. എന്നാൽ അച്ഛന്റെ പിന്തുണയുണ്ടായിരുന്നു.

വീട്ടിൽ നിന്നും ഇറങ്ങി അവസരങ്ങൾ തിരഞ്ഞു. കരിയറിൽ വിജയിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. പക്ഷെ അത് കാണാൻ അച്ഛനുണ്ടായിരുന്നില്ല. അത് തന്റെ വലിയ ദുഃഖമാണെന്നും സമ്പത്ത് രാജ് തുറന്ന് പറഞ്ഞു. താൻ വിവാഹ മോചിതനാണെന്ന കാര്യവും സമ്പത്ത് തുറന്ന് പറഞ്ഞു. മകൾക്ക് നാല് വയസ്സുള്ളപ്പോഴാണ് ഞാനും ഭാര്യയും വേർപിരിഞ്ഞത്. ഞങ്ങൾ പക്വതയോടെ അത് അഭിമുഖീകരിച്ചു. അതിന്റെ പേരിൽ വഴക്കിട്ടില്ല.

പരസ്പരം സംസാരിച്ച് അങ്ങനെയൊരു തീരുമാനത്തിലെത്തി. ഞങ്ങൾ മൂന്ന് പേരും ഹാപ്പിയാണ്. പരസ്പരം നല്ല ബന്ധം സൂക്ഷിക്കുന്നു. മകളുടെ പൂർണ ഉത്തരവാദിത്വവും തനിക്കാണ്. അവളിപ്പോൾ ഓസ്ട്രേലിയയിലാണെന്നും സമ്പത്ത് രാജ് വ്യക്തമാക്കി. 23ാം വയസ്സിലാണ് വിവാഹം കഴിക്കുന്നത്. ചെറിയ പ്രായത്തിലേയുള്ള വിവാഹമായിരിക്കാം ഒരുപക്ഷെ വിവാഹ മോചനത്തിനുള്ള കാരണമെന്നും നടൻ അഭിപ്രായപ്പെട്ടു.

Sampath Raj

പൊതുവെ തന്റെ വ്യക്തിപരമായ കാര്യങ്ങളൊന്നും തുറന്ന് പറയാത്ത വ്യക്തിയാണ് സാമ്പത്ത് രാജ്. ഇരുപത് വർഷത്തോളമായി സിനിമാ രം​ഗത്തുണ്ടെങ്കിലും നടനെക്കുറിച്ച് അധിക വിവരമൊന്നും പ്രേക്ഷകർക്ക് അറിയില്ലായിരുന്നു. കസബ ആടുപുലിയാട്ടം തുടങ്ങിയ മലയാള സിനിമകളിലും സമ്പത്ത് രാജ് അഭിനയിച്ചിട്ടുണ്ട്.

54 കാരനായ നടൻ ഇപ്പോഴും സിനിമകളിൽ സജീവമാണ്. ഭം​ഗരാജു, എഫ്3, യശോദ, രാവണാസുര, ഏജന്റ് തുടങ്ങിയ ഒരുപിടി സിനിമകളിൽ അടുത്തിടെ സമ്പത് രാജിനെ കണ്ടിട്ടുണ്ട്. 1986 ൽ ആന്ധ്രപ്രദേശിലെ നെല്ലൂറിലാണ് സമ്പത്ത് രാജ് ജനിച്ചത്. സമ്പത്ത് കുമാർ എന്നാണ് സിനിമയിലേക്ക് വരുന്നതിന് മുമ്പുള്ള പേര്. തെലുങ്കിൽ അടുത്തിടെ പുറത്തിറങ്ങിയ ഏജന്റ് എന്ന സിനിമയിൽ മിക്ക വേഷമാണ് നടന് ലഭിച്ചിരിക്കുന്നത്.

അഖിൽ അക്കിനേനിയാണ് സിനിമയിലെ നായകൻ. മലയാള നടൻ മമ്മൂട്ടിയും സിനിമയിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു. മമ്മൂട്ടിയുടെ സാന്നിധ്യത്താൽ തന്നെ സിനിമ മലയാളികളുടെ ശ്രദ്ധയും നേടിയിട്ടുണ്ട്. തെലുങ്ക് താരങ്ങളായ നാ​ഗാർജുനയുടെയും അമല അക്കിനേനിയുടെയും മകനാണ് അഖിൽ അക്കിനേനി.

More from Filmibeat

Read more about: sampath raj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X