Don't Miss!
- News
ജെഡിഎസ് ബിജെപി പാളയത്തിലേക്കോ?: തന്ത്രം മാറ്റി കോണ്‍ഗ്രസ്, കരുക്കള്‍ നീക്കി ഡികെ
- Sports
IND vs NZ 2023: ഇന്ത്യയുടെ 2 പേര് ഫ്ളോപ്പ്! ഇതാ രണ്ടാമങ്കത്തിലെ ഹിറ്റുകളും ഫ്ളോപ്പുകളും
- Automobiles
മോർ പവർഫുൾ! വരാനിരിക്കുന്ന കർവ്വിന് ടാറ്റയുടെ കൂടുതൽ കരുത്തുറ്റ നെക്സ് ജെൻ എഞ്ചിൻ
- Lifestyle
ചെയ്യുന്ന കാര്യങ്ങളില്‍ വിജയം ഉറപ്പ്, ദുരിതങ്ങള്‍ അകറ്റി സുഖജീവിതം; ഇന്നത്തെ രാശിഫലം
- Travel
ഒറ്റയ്ക്ക് ലോകം കാണുവാനുള്ള തയ്യാറെടുപ്പിലാണോ? സാഹസിക യാത്രയിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
- Technology
കൊമ്പന്മാർ കൊമ്പ് കോർക്കുമ്പോൾ; ഒരേ വിലയിൽ കിടിലൻ പ്ലാനുകളുമായി എയർടെലും ജിയോയും
- Finance
എസ്ബിഐ മാസ വരുമാന പദ്ധതി; ഒറ്റത്തവണ നിക്ഷേപത്തിൽ കീശ നിറയ്ക്കുന്ന മാസ വരുമാനം നേടാം; നോക്കുന്നോ
'അവർ മരിച്ചതോടെ നരേഷ് ഒറ്റപ്പെട്ടു, ആ അവസ്ഥ പവിത്രയുമായുള്ള വിവാഹത്തിലേക്ക് നരേഷിനെ നയിച്ചു'; നിർമാതാവ്!
വിവാഹവും വിവാഹ മോചനവും ഇന്ത്യൻ സിനിമാ മേഖലയിൽ സർവസാധാരണമാണ്. കൂടാതെ ഇപ്പോഴെല്ലാം സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവും സീരിയൽ മേഖലയിൽ പ്രവർത്തിക്കുന്നവരുമെല്ലാം ആരെങ്കിലുമായി പ്രണയത്തിലായാൽ ലിവിങ് ടുഗെതർ ലൈഫ് ആരംഭിക്കും.
അങ്ങനെ ജീവിക്കവെ ചിലർ പാതിയിൽ വെച്ച് പ്രണയം അവസാനിച്ച് രണ്ട് വഴിക്ക് നീങ്ങും. മറ്റുള്ളവർ ലിവിങ് ടുഗെതർ ലൈഫ് എഴുപത് ശതമാനം ശരിയായി പോയാൽ വിവാഹം എന്ന അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ബോളിവുഡ് നടി ആലിയ ഭട്ട്-രൺബീർ അടക്കമുള്ള അത്തരത്തിൽ വിവാഹം കഴിച്ചവരാണ്. അടുത്തിടെയായി തെലുങ്ക് സിനിമാ മേഖലയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് തെലുങ്ക് നടൻ നരേഷിന്റെ നാലാം വിവാഹമാണ്. വി.കെ നരേഷ് നടി പവിത്ര ലോകേഷിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണ്.
ലിപ് ലോക്ക് ചുംബനത്തിന്റെ വീഡിയോ യുട്യൂബ് ചാനലിൽ പങ്കുവെച്ചാണ് ഇരുവരും വിവാഹവാർത്ത പ്രഖ്യാപിച്ചത്. 62കാരനായ നരേഷിന്റെ നാലാം വിവാഹവും 43കാരിയായ പവിത്രയുടെ രണ്ടാം വിവാഹവുമാണ് നടക്കാൻ പോകുന്നത്.

ദീർഘനാളായി ഇവർ പ്രണയത്തിലാണെന്ന വാർത്ത കേൾക്കുകയാണ്. ഇരുവരുടെയും ബന്ധത്തിന്റെ പേരിൽ നിരവധി വിവാദങ്ങളും ഉയർന്ന് വന്നിരുന്നു. തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബുവിന്റെ സഹോദരനാണ് നരേഷ്. കന്നട നടൻ മൈസൂർ ലോകേഷിന്റ മകളാണ് പവിത്ര.
ആദി ലോകേഷ് പവിത്രയുടെ സഹോദരനാണ്. പവിത്രയും ലോകേഷും തമ്മിലുള്ള വിവാഹം കഴിഞ്ഞുവെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾക്കും തുടക്കമായത്.

നരേഷിന്റെ മൂന്നാമത്തെ ഭാര്യയായ രമ്യ രഘുപതിയാണ് പ്രശ്നങ്ങളുണ്ടാക്കിയത്. മൈസൂരിലെ ഹോട്ടലിൽ ഇരുവരും ഒന്നിച്ച് താമസിച്ച വിവരം രമ്യ പുറത്ത് വിട്ടിരുന്നു. നരേഷിനൊപ്പം ഹോട്ടലിലെത്തിയ പവിത്രയെ രമ്യ ആക്രമിക്കാനെത്തിയതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
പവിത്രയും നരേഷും സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് രാത്രി മുഴുവൻ ഒരു ഹോട്ടൽ മുറിയിൽ ഒന്നിച്ച് കഴിയുന്നതെന്നാണ് രമ്യ ചോദിക്കുന്നത്. ഇരുവരും പറയുന്നത് പച്ചക്കള്ളമാണെന്നും അവർ അന്ന് പറഞ്ഞു. 'രണ്ടുപേരും ഒന്നിച്ച് ഹോട്ടലിൽ താമസിക്കാനെത്തിയ വിവരം കിട്ടിയതോടെയാണ് രാത്രി തന്നെ ഹോട്ടലിൽ എത്തിയത്.'

'എന്നാൽ ബഹളം വെച്ച് ഇതൊരു പ്രശ്‌നമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. പക്ഷെ എല്ലാവരുടേയും മുന്നിൽ വെച്ച് തന്നെ അപമാനിക്കാനാണ് നരേഷ് നോക്കിയത്' രമ്യ മാധ്യമങ്ങളോട് അന്ന് പറഞ്ഞത് ഇതായിരുന്നു. രമ്യയിൽ നിന്നും വിവാഹമോചനം നേടിയെന്നാണ് നരേഷ് മാധ്യമങ്ങളോട് പിന്നീട് പറഞ്ഞത്.
എന്നാൽ തങ്ങൾ ഇപ്പോഴും ദമ്പതികളാണെന്നാണ് രമ്യ പറഞ്ഞത്. അതേസമയം ഇപ്പോൾ തെലുങ്ക് സിനിമാ മേഖലയിലെ സീനിയർ നിർമാതാക്കളിൽ ഒരാളായ ചിട്ടിബാബു നരേഷ് നാലാമതും വിവാഹിതനാകാനുള്ള യഥാർഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

'2019ൽ അമ്മയുടെ മരണശേഷം നരേഷ് തനിച്ചായി. അദ്ദേഹത്തിന് പിതാവുമായി ഒരു ബന്ധവുമില്ലെന്ന് എല്ലാവർക്കും അറിയാം. സൂപ്പർസ്റ്റാർ കൃഷ്ണയ്‌ക്കൊപ്പം നാനക്രംഗുഡയിലെ വീട്ടിൽ താമസിച്ചിരുന്ന നരേഷ് കൃഷ്ണയുടെ മരണശേഷം ആകെ തകർന്നു.'
'അതിനാൽ അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിക്കുകയും പവിത്രയുമായുള്ള വിവാഹത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയുമായിരുന്നു. 2018ലാണ് നരേഷും പവിത്രയും പരസ്പരം കണ്ട് തുടങ്ങിയത്. നിരവധി സിനിമകളിൽ ഇരുവരും ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചിട്ടുണ്ട്.'

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ചിട്ടിബാബു പറഞ്ഞു. പവിത്രയുടെ മുൻ ഭർത്താവ് സുചേന്ദ്ര പ്രസാദാണ് ആ ബന്ധത്തിൽ ഒരു മകന്റെ പവിത്ര ലോകേഷിനുണ്ട്.
വലിയ ജീവനാംശം തന്റെ മൂന്നാം ഭാര്യയ്ക്ക് നരേഷ് നൽകിയതായും അടുത്തിടെ വാർത്തകൾ വന്നിരുന്നു. പവിത്രയുമായുള്ള വിവാഹം സുഖമമായി നടക്കാനാണ് നരേഷ് അത് ചെയ്തെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
-
പ്ലാന്‍ ചെയ്തത് ഇതായിരുന്നില്ല; ഭാര്യയെ ഞെട്ടിച്ച് കൊണ്ട് അനൂപ് ഒരുക്കിയ വിവാഹ വാര്‍ഷിക സമ്മാനം
-
കാലില്‍ തോണ്ടി പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കി; ചൂഷണം നേരിട്ടതിനെക്കുറിച്ച് ആദ്യമായി ആര്യ
-
'ബാല എന്നെ കൊല്ലാൻ തോക്കൊക്കെ വാങ്ങി വെച്ചു! ഉണ്ണിയെ സപ്പോർട്ട് ചെയ്ത് തന്നെയാണ് ആ ഫോട്ടോ ഇട്ടത്': ടിനി ടോം