പവിത്ര മരിച്ചത് അപകടത്തിലല്ല, അവള്‍ക്ക് ഒന്നും പറ്റിയിരുന്നില്ല, പക്ഷെ...; ആത്മഹത്യക്ക് മുമ്പ് ചന്തു പറഞ്ഞത്

തെലുഗു സീരിയല്‍ നടി പവിത്ര ജയറാം മരിച്ച് ആറ് ദിവസങ്ങള്‍ക്ക് പിന്നിടുമ്പോഴേക്കും പവിത്രയുടെ സുഹൃത്തും നടനുമായ ചന്ദ്രകാന്തും മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് തെന്നിന്ത്യന്‍ ടെലിവിഷന്‍ ആരാധകര്‍ അറിഞ്ഞത്. പവിത്രയുടെ മരണത്തില്‍ മനംനൊന്താണ് ചന്ദ്രകാന്ത് ആത്മഹത്യ ചെയ്തത്. കാര്‍ ആക്‌സിഡന്റിലാണ് പവിത്ര മരണപ്പെടുന്നത്. ആക്‌സിഡന്റ് നടക്കുമ്പോള്‍ ചന്ദ്രകാന്തും കാറിലുണ്ടായിരുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് ചന്ദ്രകാന്ത് ഒരു അഭിമുഖത്തില്‍ ആക്‌സിഡന്റിനെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ആക്‌സിഡന്റില്‍ അല്ല പവിത്ര മരിച്ചതെന്നും അതിന് ശേഷമാണ് മരിച്ചതെന്നുമുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ചന്ദ്രകാന്ത് പങ്കുവെച്ചത്. ചന്ദ്രകാന്തിന് തലയ്ക്കും കൈക്കുമാണ് പരിക്ക് പറ്റിയത്.

chandrakanth

പവിത്രയുടെ മരണം നേരില്‍ കണ്ട ട്രോമയിലായിരുന്നു നടന്‍. അഭിമുഖത്തില്‍ ആക്‌സിഡന്റിനെക്കുറിച്ച് പറയുമ്പോഴും ചന്ദ്രകാന്ത് വിതുമ്പുന്നുണ്ടായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ വരെ പദ്ധതിയിട്ട സമയത്താണ് ഈ അപകടം നടന്നിരിക്കുന്നത്. ഇപ്പോഴിതാ അപകടം നടക്കുമ്പോള്‍ കാറില്‍ വേറെയും രണ്ട് പേര്‍ കൂടിയുണ്ട്. അവര്‍ക്കൊന്നും കാര്യമായ അപകടം സംഭവിച്ചിട്ടില്ല. പവിത്രയ്ക്കും പ്രത്യക്ഷത്തില്‍ അപകടം സംഭവിച്ചതായി തോന്നിയില്ല.

ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. കാറപടകത്തെക്കുറിച്ച് ചന്ദ്രകാന്ത് പറയുന്നത് ഇങ്ങനെ; ഞങ്ങള്‍ നാല് പേര്‍ ഉണ്ടായിരുന്നു കാറില്‍. ഞങ്ങള്‍ ഹൈദരാബാദിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം ഉച്ചയ്ക്ക് 2.30 ഓടെ ബാംഗ്ലൂര്‍ കടന്നു. എന്നാല്‍ നല്ല മഴയായിരുന്നു. വൈകുന്നേരം 6.30 ഒക്കെ ആയപ്പോഴേക്കും നല്ല മഴയായിരുന്നെന്നും ചന്ദ്രകാന്ത് പറയുന്നു.

'വണ്ടി മൂന്ന് മണിക്കൂറുകളോളം ട്രാഫിക്കില്‍ കിടന്നു. അത് കഴിഞ്ഞ് കാര്‍ ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ് ആക്‌സിഡന്റ് നടക്കുന്നത്. ആരും ആക്‌സിഡന്റില്‍ കാര്യമായി ഒന്നും പറ്റിയിരുന്നില്ല. ആക്‌സിഡന്റിലാണ് പവിത്ര മരിച്ചതെന്ന് പറഞ്ഞാല്‍ അത് സത്യമല്ല. എനിക്ക് എന്റെ തലയിലും കൈക്കുമാണ് പരിക്ക് പറ്റിയത്,' ചന്ദ്രകാന്ത് പറഞ്ഞു.

ഇപ്പുറത്ത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന തന്നെ പവിത്ര കണ്ടിരുന്നു. അത് കണ്ട് പവിത്ര ഞെട്ടി തരിച്ച് നില്‍ക്കുന്നത് താന്‍ കണ്ടതാണ്. രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടപ്പോഴുണ്ടായ ഞെട്ടലിലാണ് പവിത്രയ്ക്ക് ശ്വാസം കിട്ടാത്ത സാഹചര്യമുണ്ടായത്. അതിന് ശേഷം ഹൃദയാഘാതം ഉണ്ടാവുകയും മരിക്കുകയുമായിരുന്നെന്നും ചന്ദ്രകാന്ത് പറഞ്ഞു.

'പവിത്രയ്ക്ക് ഷോക്കില്‍ ഉണ്ടായ സ്‌ട്രോക്ക് ആണ് ഉണ്ടായതെന്ന് ഡോക്ടര്‍മാരും പറഞ്ഞു. പവിത്രയെ കൊണ്ടു പോകാന്‍ ആംബുലന്‍സ് എത്തിയതും വൈകിയാണ്. അപ്പോഴേക്കും പോയിരുന്നു. ആംബുലന്‍സ് സമയത്തിന് വന്നിരുന്നെങ്കില്‍ പവിത്ര ഇന്നും ചിലപ്പോള്‍ ജീവിക്കുമായിരുന്നു,' എന്നും ചന്ദ്രകാന്ത് പറഞ്ഞു.

chandrakanth

പവിത്രയുടെ മരണം തന്നെ വൈകാരികായി വല്ലാതെ ബാധിച്ചിട്ടുണ്ട്. പവിത്രയുടെ മരണം ഇപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചന്ദ്രകാന്ത് പറഞ്ഞിരുന്നു. പവിത്രയുടെ മരണശേഷം ചന്ദ്രകാന്തിന്റെ ഇന്‍സ്റ്റഗ്രാം ഫീഡ് നിറയെ അവരെക്കുറിച്ചുള്ള റീലുകളും ചിത്രങ്ങളുമായിരുന്നു. ഇതിന് പിന്നാലെയാണ് ചിന്ദ്രകാന്ത് ആത്മഹത്യ ചെയ്തത്.

'ത്രിനയനി' എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ചന്ദ്രകാന്തും പവിത്രയും തമ്മില്‍ പരിചയപ്പെടുന്നതും ഇഷ്ടത്തിലാകുന്നതും. ഈ സമയം ചന്ദ്രകാന്തിന് മറ്റൊരു ഭാര്യയും മക്കളുമുണ്ട്. വിവാഹിതനാണെങ്കിലും ചന്ദ്രകാന്ത് പവിത്രയുമായുള്ള ബന്ധം തുടര്‍ന്നു പോന്നു. ഇത് മനസിലാക്കിയതോടെ ഭാര്യ ശില്‍പ ചന്ദ്രകാന്തുമായി അകല്‍ച്ചയിലായിരുന്നു.

Read more about: serial actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X