For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കറുപ്പ് നിറം ഇങ്ങനെ മാറ്റാന്‍ പറ്റുമോ? ഷാരൂഖ് ഖാന്റെ മകളുടെ പുത്തന്‍ വീഡിയോ കണ്ട് പരിഹസിച്ച് വിമര്‍ശകര്‍

  |

  ബോളിവുഡ് സുന്ദരി സുഹാന ഖാന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. നെറ്റ്ഫ്‌ളിക്‌സിലെ 'ദി ആര്‍ച്ചീസ്' എന്ന ചിത്രത്തിലൂടെയാണ് സുഹാനയുടെ അഭിനയത്തിലെ അരങ്ങേറ്റം. ഇതിന്റെ ചിത്രീകരണം തുടങ്ങിയത് മുതല്‍ താരപുത്രി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഇതിനകം ബോളിവുഡിലേക്ക് എത്തിയ താരപുത്രിമാരെക്കാളും സ്വീകാര്യത സുഹാനയ്ക്ക് ലഭിച്ചിരുന്നു.

  വലിയൊരു ആരാധക പിന്‍ബലമുള്ള താരപുത്രിയാണെങ്കിലും കളിയാക്കലുകളും പരിഹാസവുമൊക്കെ സുഹാനയ്ക്ക് സ്ഥിരമായി കിട്ടാറുണ്ട്. കഴിഞ്ഞ ദിവസം കാജല്‍ ആനന്ദിന്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ സുഹാനയുടെ വീഡിയോ പുറത്ത് വന്നതോടെ പരിഹസിക്കുന്നവരുടെ എണ്ണം കൂടിയിരിക്കുകയാണ്.. വിശദമായി വായിക്കാം..

  Also Read: വിജയും അച്ഛനും തമ്മില്‍ വഴക്കായത് ഭാര്യ സംഗീത കാരണം? അച്ഛനെ എല്ലാത്തില്‍ നിന്നും പിന്മാറ്റിയത് നടനും ഭാര്യയും

  നടി റാണി മുഖര്‍ജി മുതല്‍ നിരവധി സെലിബ്രിറ്റികളാണ് കാജല്‍ ആനന്ദിന്റെ പിറന്നാളാഘോഷത്തിന് എത്തിയത്. അമ്മ ഗൗരി ഖാനൊപ്പം സുഹാനയും ചടങ്ങിലേക്ക് എത്തി. എന്നാല്‍ താരപുത്രിയുടെ സ്റ്റൈലും വസ്ത്രധാരണവുമടക്കം പലതും കളിയാക്കലുകള്‍ക്ക് കാരണമായിരിക്കുകയാണ്. മുന്‍പും സുഹാന നിരന്തരം ബോഡി ഷെയിമുങ്ങുകള്‍ നേരിട്ടിരുന്നു. ഇതിനെതിരെ പിതാവും നടനുമായ ഷാരൂഖ് ഖാന്‍ പ്രതികരിച്ചതും ശ്രദ്ധേയമായിരുന്നു.

  Also Read: ബിഗ് ബോസില്‍ പിആര്‍ വര്‍ക്ക് നടക്കുന്നുണ്ട്; അല്ലെങ്കിൽ ഷോ മുന്നോട്ട് പോകില്ല, കാരണം പറഞ്ഞ് ധന്യ മേരി വര്‍ഗീസ്


  ഇപ്പോള്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്ന താരപുത്രിയുടെ വീഡിയോയാണ് വൈറലാവുന്നത്. കറുത്ത നിറത്തില്‍ ചെറിയ ബോഡി കോണ്‍ വസ്ത്രമാണ് പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ സുഹാന ധരിച്ചത്. മനോഹരമായ മേക്കപ്പും താരപുത്രിയെ കൂടുതല്‍ സുന്ദരിയാക്കി. എന്നത്തെയും പോലെ പ്രസരിപ്പോട് കൂടിയാണ് താരപുത്രി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതും. കഴിഞ്ഞ രാത്രിയില്‍ ഷാരൂഖ് ഖാന്റെ മകളെ അത്രയും ഹോട്ട് ലുക്കിലാണ് കണ്ടതെന്ന് പറഞ്ഞാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെട്ടത്.

  എന്നാല്‍ വീഡിയോയുടെ താഴെ വന്ന കമന്റുകള്‍ നല്ല രീതിയിലായിരുന്നില്ല. ബ്ലീച്ച് ചെയ്തതോടെ കറുപ്പ് പോകുമെന്ന് മനസിലായത് സുഹാനയെ കണ്ടപ്പോഴാണെന്നാണ് ഒരാള്‍ കമന്റിട്ടിരിക്കന്നത്. നെപ്പോ പ്രൊഡക്ടാണ് പോകുന്നതെന്ന് മറ്റൊരാള്‍ പറയുന്നു. പിതാവിന്റെ താരമൂല്യത്തിലൂടെ ബോളിവുഡിലേക്ക് എത്തുന്നു എന്ന പേര് നേരത്തെ തന്നെ സുഹാനയ്ക്ക് ലഭിച്ചിരുന്നു. താരങ്ങള്‍ക്ക് ശേഷം അവരുടെ മക്കള്‍ക്ക് അധികാരം നല്‍കുന്ന സ്വജനപക്ഷപാതം ബോളിവുഡിലുണ്ടെന്നാണ് പൊതുവേയുള്ള ആരോപണം.

  പഠനത്തിന് ശേഷം മകളുടെ ആഗ്രഹപ്രകാരം അഭിനയത്തിലേക്ക് എത്തുമെന്ന് മുന്‍പ് ഷാരൂഖ് ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനും ഏറെ മുന്‍പ് മുതല്‍ സുഹാനയുടെ യാത്രകളും പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തുന്നതുമൊക്കെ വാര്‍ത്തയില്‍ നിറയുന്നത് പതിവാണ്. പുതിയ സിനിമയുടെ റിലീസിന് മുന്നോടിയായി പലതരം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. അതില്‍ സുഹാനയുടെ പ്രണയകഥയും ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

  ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകന്‍ അഗസ്ത്യ നന്ദ നവേലിയുടെ പേരിനൊപ്പമാണ് സുഹാനയുടെ പേരും പൊങ്ങി വന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കാന്‍ എത്തിയതിന് പിന്നാലെ പ്രണയത്തിലായെന്ന തരത്തില്‍ കിംവദന്തി പ്രചരിച്ചത്. എന്നാല്‍ ഇനിയും ഈ വിഷയത്തില്‍ പ്രതികരിക്കാതെ മാറി നടക്കുകയാണ് താരകുടുംബം.

  English summary
  Shah Rukh Khan's Daughter Suhana Khan Gets Body Shaming After Her New Video Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X