For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മത്സരാര്‍ഥികൾക്ക് ചുംബനത്തിനൊപ്പം കടിയും; നടി ഷംന കാസിമിനെതിരെ വിമര്‍ശനവുമായി ഒരു കൂട്ടം ആളുകള്‍

  |

  നടിയും നര്‍ത്തകിയുമായ ഷംന കാസിമിന്റെ വിവാഹാലോചനയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങള്‍ നടന്നിരുന്നു. ഇപ്പോഴിതാ മറ്റൊരു വിമര്‍ശനം കൂടി ഷംനയുടെ പേരിലേക്ക് എത്തിയിരിക്കുകയാണ്. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിക്കാറുള്ള നടി ടെലിവിഷന്‍ പരിപാടികളിലും സജീവമാണ്. അത്തരത്തില്‍ തെലുങ്കിലെ പ്രശ്‌സതമായ ഡാന്‍സ് റിയാലിറ്റി ഷോ യില്‍ വിധി കര്‍ത്താവായി എത്തിയിരിക്കുന്നത് ഷംനയാണ്.

  Recommended Video

  Criticism against actress shamna kassim after biting reality show contestant

  ഈ പരിപാടിയില്‍ നിന്നും പുറത്ത് വന്ന വീഡിയോയില്‍ ഷംന മത്സരാര്‍ഥികളെ ചുംബിക്കുകയും കളിവില്‍ കടിക്കുകയുമൊക്കെ ചെയ്തിരുന്നു. ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരുപോലെ ചുംബിച്ചെങ്കിലും ഈ വീഡിയോ വൈറലാവുകയായിരുന്നു. ഇതോടെ നടിയെ വിമര്‍ശിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് വന്നു. വിഷയത്തില്‍ നടി ഇനിയും പ്രതികരിച്ചിട്ടില്ലെങ്കിലും കേരളത്തിലും വാര്‍ത്ത ശ്രദ്ധേയമാവുകയാണ്. വീഡിയോയുടെ പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ വായിക്കാം...

  shamna-kasim

  തെലുങ്കില്‍ ഇടിവി എച്ച്ഡി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ധീ 13 കിംഗ്‌സ് ആന്‍ഡ് ക്വീന്‍സ് എന്ന പരിപാടിയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് ഷംന കാസിം. റിയാലിറ്റി ഷോ യില്‍ കിടിലം പ്രകടനം കാഴ്ച വെച്ച് പ്രേക്ഷകരെയും വിധികര്‍ത്താക്കളെയും ഒരുപോലെ ഞെട്ടിച്ച മത്സരാര്‍ഥികളും ഉണ്ടായിരുന്നു. അത്തരത്തില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഏറ്റവും മികവുറ്റ പ്രകടനം കാഴ്ച വെച്ച മത്സരാര്‍ഥികളെ ചേര്‍ത്ത് പിടിച്ച് ഷംന ചുംബനം കൊടുക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും കവിളില്‍ കടിക്കുന്ന ദൃശ്യം കൂടി വൈറലായതോടെയാണ് ഒട്ടേറെ പേര്‍ വിമര്‍ശനവുമായി എത്തിയത്.

  shamna-kasim

  സന്തോഷം വന്നിട്ടാണെങ്കിലും ഷംനയുടെ വികാര പ്രകടനം ലേശം അതിര് കടന്ന് പോയില്ലേ എന്നാണ് എല്ലാവര്‍ക്കും ചോദിക്കാനുള്ളത്. എന്നാല്‍ അതിലൊരു തെറ്റും കാണാനില്ലെന്നും കടപസദാചാരം കൊണ്ട് നടന്നിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഷംനയെ അനുകൂലിച്ച് കൊണ്ടും ആരാധകരെത്തുകയാണ്. ഒരു റിയാലിറ്റി ഷോ വേദിയില്‍ വിധികര്‍ത്താവ് മത്സരാര്‍ത്ഥിയോട് സ്‌നേഹം പ്രകടിപ്പിക്കുന്നത് സ്വഭാവികമാണ്. മലയാളത്തിലടക്കം എല്ലാ ഭാഷകളിലും അങ്ങനെ ഒക്കെ തന്നെയാണ്. എന്നാല്‍ ഷംനയുടെ ഈ പ്രവര്‍ത്തി ഒട്ടും ശരിയായില്ലെന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. ഇത് കുറച്ച് കടന്ന കൈയ്യായി പോയെന്നൊക്കെയാണ് വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ ആരാധകര്‍ കുറിച്ചിരിക്കുന്നത്.

  ഗോഷ്ടി കാണിച്ചു ജീവിക്കുന്നവരായി സിനിമാക്കാരേ ഇവിടെയും കണ്ടോ? തിയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് വിനയന്‍

  shamna-kasim

  ഇതിനും മുന്‍പും സമാനമായ രീതിയില്‍ ഷംനയ്‌ക്കെതിരെ ആരോപണം വന്നിരുന്നു. ഇതേ റിയാലിറ്റി ഷോ യില്‍ തന്നെ കഴിഞ്ഞ വര്‍ഷവും ഷംന പങ്കെടുത്തിരുന്നു. മത്സരാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി അവര്‍ക്ക് ചുംബനം കൊടുക്കുന്ന ഷംനയുടെ വീഡിയോ ആയിരുന്നു അന്നും വൈറലായത്. ഷംനയ്ക്ക് പുറമേ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി പ്രിയാമണിയാണ് ഈ പരിപാടിയിലെ മറ്റൊരു വിധികര്‍ത്താവായി എത്തുന്നത്. മുന്‍പ് മലയാളത്തിലെ ഡാന്‍സ് റിയാലിറ്റി ഷോ യിലെ സജീവ സാന്നിധ്യമായിരുന്നു പ്രിയാമണി.

  റിമിയുടെ വളര്‍ച്ച അടുത്ത് നിന്ന് കണ്ട വ്യക്തിയാണ്, ദിവസംതോറും ചെറുപ്പമായി വരുന്നു, റിമിയ്ക്ക് ആശംസകൾ

  മലയാളത്തിന് പുറമേ തമിഴ്, തെുലങ്ക്, കന്നഡ അടക്കം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷാ ചിത്രങ്ങളിലും സജീവമായി അഭിനയിക്കാറുള്ള നടിയാണ് ഷംന കാസിം. കുറച്ച് കാലങ്ങളായി മലയാള സിനിമയെക്കാളും ഷംന സജീവമായിരിക്കുന്നത് തെലുങ്കിലും തമിഴിലുമായിരുന്നു. ദൃശ്യം 2 വിന്റെ തെലുങ്ക് പതിപ്പ് അടക്കം നിരവധി സിനിമകളാണ് നടിയുടേതായി വരാനിരിക്കുന്നത്. ഇതിനൊപ്പമാണ് ടെലിവിഷന്‍ ഷോ കളിലും ഷംന പങ്കെടുക്കുന്നത്. കന്നഡത്തില്‍ 'ജോഷ്' എന്ന ചിത്രത്തിലൂടെയാണ് ഷംന കാസിം അരങ്ങേറ്റം നടത്തിയത്. കന്നഡ സിനിമ ഉള്‍പ്പെടെ ഏഴോളം പ്രോജക്ടുകളാണ് ഇനി നടിയുടേതായി വരാനിരിക്കുന്നത്.

  വൈറൽ വീഡിയോ കാണാം

  English summary
  Shamna Kasim Latest Video Goes Viral From Telugu Reality Show Dhee 13 Kings vs Queens
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X