മകൻ്റെ അപകടമറിഞ്ഞ് ചിത്രീകരണം നിര്‍ത്തി നാഗര്‍ജുന പാഞ്ഞെത്തി! അഖിലിന് പറ്റിയ അപകടത്തെ പറ്റി സംവിധായകന്‍
തെലുങ്കിലെ സൂപ്പര്‍താരം നാഗാര്‍ജുനയുടെയും നടി അമലയുടെയും പ്രിയപ്പെട്ട പുത്രനാണ് അഖില്‍ അക്കിനേനി. ഇന്ന് തെലുങ്കിലെ തന്നെ ശ്രദ്ധേയനായ യുവനടനായി അഖില്‍ മാറി കഴിഞ്ഞു. 2015 ല്‍ അഖില്‍ എന്ന സിനിമയിലൂടെ തന്നെയാണ് താരപുത്രന്‍ വെള്ളിത്തിരയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്നത്.
അവിടുന്നിങ്ങോട്ട് വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളു എങ്കിലും പ്രേക്ഷക പ്രശംസ നേടാന്‍ താരത്തിന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഖിലിനെ ചുറ്റിപ്പറ്റിയുള്ള ചില കഥകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ ശിവ നാഗേശ്വര റാവുവിന്റെ സംവിധാനത്തിലുള്ള ചിത്രത്തിലാണ് അഖില്‍ അക്കിനേനി ആദ്യമായി അഭിനയിക്കുന്നത്.

1995 ല്‍ പുറത്തിറങ്ങിയ സിസിന്ദ്രി എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ബാലതാരത്തെ അവതരിപ്പിച്ചത് അഖിലായിരുന്നു. കേവലം ഒരു വയസിന്റെ അടുത്ത് പ്രായമുള്ളപ്പോഴാണ് താരപുത്രന്‍ സിനിമയില്‍ അഭിനയിച്ചത്. എന്നാല്‍ ചിത്രീകരണത്തിനിടെ ലൊക്കേഷനില്‍ വച്ച് അഖിലിനൊരു അപകടം സംഭവിക്കുകയായിരുന്നു.
അടുത്തിടെ ഒരു അഭിമുഖത്തില്‍ ഈ ചിത്രത്തെ കുറിച്ച് സംസാരിക്കവേയാണ് സംവിധായകന്‍ ശിവ നാഗേശ്വര റാവു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെ പറ്റി തുറന്ന് സംസാരിച്ചത്. മാത്രമല്ല അഖിലിനെ കുറിച്ചോര്‍ത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളായ നാഗാര്‍ജുനയ്ക്കും അമലയ്ക്കും എത്ര ടെന്‍ഷന്‍ ഉണ്ടായിരുന്നു എന്നതിനെ പറ്റിയും അദ്ദേഹം വിശദീകരിച്ചിരിക്കുകയാണ്.
അന്ന് സിനിമയുടെ ചിത്രീകരണത്തിനായി അഖിലിനെ കൊണ്ട് വന്നപ്പോള്‍ എല്ലാവരും നല്ല കരുതലായിരുന്നു. അദ്ദേഹം കുഞ്ഞായിരുന്നതിനാല്‍ എല്ലാം സൂക്ഷിച്ചു നോക്കിയാണ് ചെയ്തിരുന്നത്. സെറ്റിലേക്ക് അമല വന്നില്ലെങ്കില്‍ കാര്യസ്ഥയായിട്ടുള്ള പെണ്‍കുട്ടി വരുമായിരുന്നു. മാത്രമല്ല നാഗാര്‍ജുന അദ്ദേഹത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട തിരക്കിലുമായിരുന്നു.
ഇടയ്ക്ക് അഖില്‍ സെറ്റില്‍ ഇരുന്ന് കളിക്കുകയാണ്. കെയര്‍ ടേക്കറായി വന്ന പെണ്‍കുട്ടി ചില ജോലികള്‍ക്കായി അവിടെ നിന്നും മാറി പോയി. അവിടെയൊരു ടീപോയ് ഉണ്ടായിരുന്നു. കളിക്കിടയില്‍ അഖിലിന്റെ കൈയ്യിലിരുന്ന പന്ത് ഉരുണ്ട് അതിന്റെ അടിയിലേക്ക് പോയി. ഇത് ശ്രദ്ധിക്കാതെ വന്ന കുട്ടി അതില്‍ തട്ടി വീണു.

വലിയ അപകടമൊന്നും സംഭവിച്ചിട്ടില്ലെങ്കിലും കണ്ണിനു സമീപം ചെറിയൊരു പോറല്‍ ഉണ്ടായി. ചോരയൊലിക്കുന്ന മുറിവ് പോലുമില്ല. വളരെ ചെറിയ മുറിവാണെങ്കിലും ഉടന്‍ തന്നെ ഫോണുകള്‍ നാഗാര്‍ജുനയുടെ വീട്ടിലേക്ക് പോയി. ഷൂട്ടിങ്ങിലായിരുന്നെങ്കിലും നാഗാര്‍ജുന വളരെ തിരക്കിട്ട് ഒരു കാറില്‍ അങ്ങോട്ട് വന്നു.
വീട്ടില്‍ നിന്നും മറ്റൊരു കാറിലാണ് അമല വന്നത്. ഇതോടെ നാഗാര്‍ജുന തീര്‍ച്ചയായും നിങ്ങളെ വഴക്ക് പറയും. ആരും ഓടിപ്പോകരുത്. അടിയും വാങ്ങി പോയാല്‍ പ്രശ്‌നം തീരും. കാണാതെ ഓടിപ്പോയാല്‍ അവന്റെ ദേഷ്യം കൂടുമെന്ന് ഞാന്‍ എന്റെ അസിസ്റ്റന്റ് ഡയറക്ടര്‍മാരോട് പറഞ്ഞു.
അങ്ങനെ വലിയ ടെന്‍ഷിനില്‍ വന്ന നാഗാര്‍ജുനയും അമലയും അഖിലിനെ കൂട്ടിക്കൊണ്ടുപോയി. നാഗാര്‍ജുനയുടെ സുഹൃത്ത് സതീഷും അവിടെയെത്തിയിരുന്നു. പിരിമുറുക്കമുള്ള അന്തരീക്ഷത്തെ സതീഷാണ് തണുപ്പിച്ചത്. ഇത്രയും ടെന്‍ഷന്റെ ആവശ്യമെന്താണെന്നും കുട്ടിയെ തല്ലാന്‍ പറ്റുമോ എന്നൊക്കെ അദ്ദേഹം ചോദിച്ചു. കാര്യമായി ഒന്നും സംഭവിക്കാത്തതിനാല്‍ നാഗയും അമലയും കൂടുതലൊന്നും പറഞ്ഞില്ല.
ഇനി അഖിലിന് സീരിയസായി എന്തെങ്കിലുമായിരുന്നു അന്ന് സംഭവിച്ചിരുന്നതെങ്കില്‍ അവിടുത്തെ സ്ഥിതി എന്തായിരിക്കുമെന്ന് പറയാനാവില്ല. അവിടുത്തെ ഷൂട്ടിംഗ് നിര്‍ത്തിയതില്‍ അത്ഭുതമില്ലെന്നും നാഗാര്‍ജുനയുടെ സുഹൃത്ത് സതീഷ് ദൈവത്തെപ്പോലെയാണ് വന്നതെന്ന് ശിവ നാഗേശ്വര റാവു പറയുന്നു.


Click it and Unblock the Notifications