വിവാഹ ചടങ്ങുകൾ എട്ട് മണിക്കൂർ!; കല്യാണ പെണ്ണ് ശോഭിത ഷോപ്പിം​ഗിൽ; താര വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങൾ

തെലുങ്ക് സിനിമാ ലോകത്ത് മറ്റൊരു താര വിവാഹം കൂടി നടക്കാൻ പോകുകയാണ്. നാ​ഗ ചൈതന്യയും ശോഭിത ധുലിപാലയുമാണ് വിവാഹിതരാകുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഡിസംബർ നാലിനാണ് ഇരുവരുടെയും വിവാഹം. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയുമായുള്ള ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞത് സിനിമാ ലോകത്ത് വലിയ ചർച്ചയായതാണ്. ഇത് ഇപ്പോഴും അവസാനിച്ചിട്ടില്ല. ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുമ്പോൾ നാ​ഗ ചൈതന്യക്ക് പ്രതീക്ഷകളേറെയാണ്.

കുഞ്ഞുങ്ങൾക്കും ഭാര്യക്കുമൊപ്പം സന്തോഷകരമായ കുടുംബ ജീവിതമാണ് നാ​ഗ ചൈതന്യ ആ​ഗ്രഹിക്കുന്നത്. പരമ്പരാ​ഗത മൂല്യങ്ങൾക്ക് പ്രാധാന്യം നൽകുന്നവരാണ് ശോഭിതയും നാ​ഗ ചൈതന്യയും. ഇരുവരുടെയും വിവാഹ ചടങ്ങുകളെക്കുറിച്ചുള്ള വിവരമാണിപ്പോൾ പുറത്ത് വരുന്നത്. പരമ്പരാ​ഗത ബ്രാഹ്മണ ആചാര പ്രകാരമായിരിക്കും വിവാഹമെന്നാണ് പുറത്ത് വരുന്ന വിവരം.

Sobhita Dhulipala  Naga Chaitanya

തെലുങ്ക് ബ്രാഹ്മണ രീതി പ്രകാരമുള്ള എട്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന വിവാഹമായിരിക്കും. തങ്ങളുടെ പരമ്പരാ​ഗത രീതികൾ‌ക്കുള്ള ആദരസൂചകമായാണ് ഈ ചടങ്ങുകളോടെ ഇവർ വിവാഹം ചെയ്യുന്നത്. യഥാർത്ഥ സ്വർണത്തിന്റെ നൂലിഴകളുള്ള കാഞ്ചീവരം സാരിയാണ് വിവാഹത്തിന് ശോഭിത ധരിക്കുകയെന്നും സൂചനയുണ്ട്. വിവാഹ വസ്ത്രം ഡിസൈൻ ചെയ്യാൻ പ്രമുഖ ഡിസൈനർമാരെ ശോഭിത സമീപിച്ചിട്ടില്ല. അമ്മയ്ക്കൊപ്പം ലോക്കൽ ഷോപ്പുകളിൽ നിന്നും നടി ഫാബ്രിക്കുകൾ വാങ്ങുന്നുണ്ടെന്ന് നേരത്തെ വാർത്ത വന്നിരുന്നു.

അന്നപൂർണ സ്റ്റുഡിയോസിൽ വെച്ചായിരിക്കും വിവാഹം. നാ​ഗ ചൈതന്യയുടെ മുത്തശ്ശൻ സ്ഥാപിച്ച സ്റ്റുഡിയോ ആണിത്. കഴിഞ്ഞ ദിവസം നൽകിയ അഭിമുഖത്തിൽ നാ​ഗ ചൈതന്യ വിവാഹത്തെക്കുറിച്ച് സംസാരിക്കുകയുണ്ടായി. സന്തോഷവും ഒപ്പം ചെറിയ പേടിയും ഉണ്ടെന്ന് നടൻ തുറന്ന് പറഞ്ഞു. തന്റെ മനസിലെ വിടവ് നികത്തുന്ന വ്യക്തിയാണ് ശോഭിതയെന്നും തന്നെ മനോഹരമായി മനസിലാക്കുന്നെന്നും നാ​ഗ ചൈതന്യ കഴിഞ്ഞ ദിവസം പറഞ്ഞു.

Sobhita Dhulipala  Naga Chaitanya

വിവാഹവും അമ്മയാകുന്നതും തന്റെ സ്വപ്നമായിരുന്നെന്നാണ് ശോഭിത ധുലിപാല നേരത്തെ പറഞ്ഞത്. സമാന്തയുടെ ആരാധകർ ശോഭിതയെയും നാ​ഗ ചൈതന്യയെയും കുറ്റപ്പെടുത്തുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സമാന്ത കടന്ന് പോകുന്നത്. വേർപിരിയലിന് ശേഷം മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ‌ കണ്ടീഷൻ ബാധിച്ചു.

പുതിയ അഭിമുഖത്തിൽ നാ​ഗ ചൈതന്യയുമായി വേർപിരിഞ്ഞതിനെക്കുറിച്ച് സമാന്ത സംസാരിക്കുന്നുണ്ട്. വേർപിരിയുമ്പോൾ ക‌ടുത്ത വേ​ദന തോന്നിയിരുന്നെന്ന് നടി തുറന്ന് പറഞ്ഞു. പിന്നീ‌ട് അത് ഉൾക്കൊണ്ടു. ഞാൻ വിവാഹമോചിതയാണ് എന്ന് സ്വയം ഉൾക്കൊണ്ടു. എന്നാൽ അതിനർത്ഥം ഒരു മൂലയിലിരുന്ന് കരയണം എന്നോ വീണ്ടും ജീവിക്കാനുള്ള ധൈര്യം കാണിക്കരുതെന്നോ അല്ലെന്നും നടി ചൂണ്ടിക്കാട്ടി.

തന്റെ വിവാഹ വസ്ത്രം റി ഡിസൈൻ ചെയ്ത് ഉപയോ​ഗിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു നടി. പ്രതികാരമെന്നോണമല്ല താനങ്ങനെ ചെയ്തതെന്നും സമാന്ത വ്യക്തമാക്കി. വിവാഹ മോചനത്തിന് പിന്നാലെ തനിക്കെതിരെ കടുത്ത അധിക്ഷേപങ്ങൾ സോഷ്യൽ മീഡിയയിൽ വന്നെന്നും നടി ചൂണ്ടിക്കാട്ടി

More from Filmibeat

Read more about: sobhita dhulipala
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X