അമ്മയാകാൻ ആ​ഗ്രഹിക്കുന്നു, വിവാഹം സ്വപ്നമെന്ന് ശോഭിത; അന്ന് സമാന്ത കുടുംബിനിയാകാൻ ഒരുങ്ങിയപ്പോൾ

അടുത്ത കാലത്ത് സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ വിവാഹ നിശ്ചയമാണ് നാ​ഗ ചൈതന്യയുടേതും ശോഭിത ധുലിപാലയുടെയും. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ചടങ്ങ് നടന്നത്. അടുത്ത വർഷം ഇരുവരും വിവാഹിതരാകുമെന്നാണ് വിവരം. നാ​ഗ ചൈതന്യയുടെ രണ്ടാം വിവാഹമാണിത്. നടി സമാന്തയാണ് നടന്റെ മുൻ ഭാര്യ. 2017 ൽ വിവാഹിതരായ ഇരുവരും 2021 ൽ പിരിയുകയായിരുന്നു. ആരാധകരെ ഏറെ നിരാശപ്പെടുത്തിയ വേർപിരിയലാണിത്.

അത്രമാത്രം ആഘോഷിക്കപ്പെട്ട താര ദമ്പതികളായിരുന്നു സമാന്തയും നാ​ഗ ചൈതന്യയും. വിവാഹ മോചനത്തിന് ശേഷം ​കുറച്ച് മാസങ്ങൾക്കുള്ളിൽ നാ​ഗ ചൈതന്യ ശോഭിതയുമായി അടുത്തു. ഇപ്പോഴിതാ തന്റെ വിവാഹത്തത്തെക്കുറിച്ച് ആദ്യമായി മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുകയാണ് ശോഭിത. മാതൃത്വം അനുഭവിക്കണമെന്ന് എനിക്ക് എപ്പോഴും ആ​ഗ്രഹമുണ്ടായിരുന്നു. ഞാനതിൽ വളരെ ക്ലിയർ ആയിരുന്നു. വിവാഹം ചെയ്ത് ജീവിക്കുന്നത് ഞാൻ സങ്കൽപ്പിച്ചിട്ടുണ്ട്.

Sobhita Dhulipala  Naga Chaitanya  Samantha

തെലുങ്ക് സംസ്കാരം ഇത്തരം ചടങ്ങുകളിൽ വേണമെന്ന് എനിക്കുണ്ടായിരുന്നു. എന്റെ പാരമ്പര്യത്തോടും മാതാപിതാക്കളോടും വലിയ അടുപ്പമുണ്ട്. അതേസമയം ഒന്നും പ്ലാൻ ചെയ്തിരുന്നില്ലെന്നും ശോഭിത പറയുന്നു. വിവാ​ഹ നിശ്ചയം അവിസ്മരണീയമാക്കണമെന്ന് താൻ ചിന്തിച്ചിട്ടില്ലെന്നും ശോഭിത പറയുന്നു. ഒരുപാട് പ്രതീക്ഷയും സ്വപ്നങ്ങളുമായല്ല വിവാഹ നിശ്ചയത്തിന് ഞാൻ നിന്നത്. വളരെ ശാന്തവും ഇന്റിമേറ്റുമായ ചടങ്ങായിരുന്നു അതെന്നും നടി വ്യക്തമാക്കി.

ഒരു ബന്ധം നിലനിർത്താൻ തനിക്ക് പ്രത്യേക നിബന്ധനകളൊന്നും ഇല്ലെന്നും ശോഭിത പറയുന്നു. ഇക്കാര്യങ്ങൾ ഉണ്ടെങ്കിൽ അപ്രൂവ് ചെയ്യും, ഇല്ലെങ്കിൽ പിൻവലിക്കും എന്ന സമീപനം എനിക്കില്ല. അങ്ങനെയല്ല ഞാൻ ഇമോഷനുകളെയും ബന്ധങ്ങളെയും സമീപിക്കുന്നില്ല. റിലേഷൻഷിപ്പിൽ മാത്രമല്ല, സൗഹൃദങ്ങളിൽ പോലും. എല്ലാ ഇമോഷനുകളും അനുഭവിക്കേണ്ടതുണ്ടെന്നും ശോഭിത പറയുന്നു.

Sobhita Dhulipala  Naga Chaitanya  Samantha

​ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ശോഭിത മനസ് തുറന്നത്. സോഷ്യൽ മീഡിയയിൽ ശോഭിതയ്ക്ക് നേരെ കടുത്ത സൈബറാക്രമണം നടക്കുന്നുണ്ട്. ശോഭിതയാണ് സമാന്ത-നാ​ഗ ചൈതന്യ വിവാഹ ബന്ധത്തിൽ പ്രശ്നമായതെന്നാണ് ചിലരുടെ വാദം. അതേസമയം റിപ്പോർട്ടുകൾ പ്രകാരം വിവാഹ ബന്ധം പിരിഞ്ഞ ശേഷമാണ് ശോഭിതയുമായി നാ​ഗ ചൈതന്യ അടുക്കുന്നത്.

കമ്മിറ്റ് ചെയ്ത സിനിമകൾ പൂർത്തിയാക്കി അമ്മയായി കുടുംബ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു സമാന്ത. എന്നാൽ ഇതിനിടെയാണ് വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾ കടുത്തത്. ശാകുന്തളം എന്ന സിനിമ പൂർത്തിയാക്കിയ ശേഷം കരിയറിൽ നിന്നും ഇടവേളയെടുക്കാനായിരുന്നു സമാന്തയുടെ തീരുമാനം. ഇതേക്കുറിച്ച് ശാകുന്തളത്തിന്റെ നിർമാതാവിനോട് പറഞ്ഞതുമാണ്.

എന്നാൽ നടി ആ​ഗ്രഹിച്ചത് പോലെയല്ല പിന്നീടുണ്ടായത്. ബന്ധം പിരിഞ്ഞ ശേഷം കരിയറിലെ തിരക്കുകളിലേക്ക് സമാന്ത നീങ്ങി. ഇതിനിടെ മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ താരത്തെ ബാധിച്ചു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങുകയാണ് സമാന്ത. കരിയറിൽ നാ​ഗ ചൈതന്യക്കും മുകളിലാണ് സമാന്തയുടെ താര മൂല്യം. വിവാഹ ശേഷം നടിയുടെ കരിയറിൽ വലിയ കുതിച്ച് ചാട്ടമുണ്ടായി. ഈ ഘട്ടത്തിൽ നാ​ഗ ചൈതന്യക്ക് തുടരെ പരാജയ സിനിമകൾ വന്നു. സമാന്തയുടെ താരമൂല്യമാണ് നാ​ഗ ചൈതന്യയെ അലോസരപ്പെടുത്തിയതെന്ന് അഭ്യൂഹങ്ങൾ വന്നിട്ടുണ്ട്. എന്നാൽ ബന്ധം പിരിഞ്ഞതിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X