ഇന്ത്യയില്‍ ഏറ്റവും കൂടതുല്‍ പ്രതിഫലം വാങ്ങുന്ന നായകൻ പ്രഭാസ്; ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത് കോടികള്‍
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്കാണ് നടന്‍ പ്രഭാസ് വളര്‍ന്നത്. രണ്ട് ഭാഗങ്ങളിലായി ഒരുക്കി ബാഹുബലിയ്ക്ക് വേണ്ടി താരം നടത്തിയ ത്യാഗവും കഷ്ടപ്പാടുകളും ജനപ്രീതിയാര്‍ജിച്ചിരുന്നു. ഈ പ്രയ്തനങ്ങളുടെ ഫലമായി ഇന്ത്യയിലെ ഏറ്റവും മുന്‍നിര നായകന്മാരില്‍ ഒരാളായി വളരാനും പ്രഭാസിന് സാധിച്ചു.
തെലുങ്കില്‍ ചോക്ലേറ്റ് ഹിറോയായി അഭിനയിച്ചിരുന്ന പ്രഭാസിന്റെ കരിയര്‍ മാറ്റി മറിച്ചത് ബാഹുബലിയായിരുന്നു. ഇന്ത്യയില്‍ നിന്നും ആയിരം കോടി ക്ലബ്ബിലെത്തിയ ആദ്യമായി മാറിയതോടെ പ്രതിഫലത്തിന്റെ കാര്യത്തിലും പ്രഭാസ് വലിയ ഉയരങ്ങളിലെത്തി. താരം ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്ന പ്രതിഫലം എത്രത്തോളമുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണിപ്പോള്‍.

പ്രമുഖ മാധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം പ്രഭാസ് തന്റെ പ്രതിഫലം വീണ്ടും വര്‍ദ്ധിപ്പിച്ചുവെന്നാണ്. നൂറ് കോടിയാണ് നിലവില്‍ താരത്തിന് ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഒരു നായകന്‍ വാങ്ങുന്ന ഏറ്റവും വലിയ തുകകളില്‍ ഒന്നായി ഇത് മാറി. തെലുങ്കിലും ഒന്നാം സ്ഥാനം പ്രഭാസിന് തന്നെയാണ്. മുംബൈയിലെ വലിയ പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്ന് പ്രഭാസിന് നൂറ് കോടി നല്‍കിയതായിട്ടാണ് വിവരം.
ഹോട്ട് ആൻഡ് സ്റ്റൈലിഷ് ലുക്കിൽ നടി അക്ഷര ഗൌഡ, ചിത്രങ്ങൾ കാണാം
നിലവില്‍ ഒരുപാട് സിനിമകള്‍ ഏറ്റെടുത്ത താരം തിരക്കുകളില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ്. പൂജ ഹെഡ്‌ഹെയ്‌ക്കൊപ്പം നായകനായിട്ടെത്തുന്ന രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസ് അഭിനയിക്കുന്നത്. പാന്‍ ഇന്ത്യന്‍ മൂവിയായി ഒരുക്കുന്ന ചിത്രത്തിലും നൂറ് കോടി പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന് അറിയുന്നു. രാധകൃഷ്ണ കുമാര്‍ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ഇതിന് ശേഷം പ്രഭാസ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രവും വരാനിരിക്കുകാണ്. നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു സയന്‍സ് ത്രില്ലര്‍ സിനിമയാണ്. ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി ദീപിക പദുക്കോണ്‍ എത്തുന്നു. അമിതാഭ് ബച്ചനാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ഈ സിനിമയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ലഭിക്കുമെന്നും പ്രതീക്ഷിക്കാം.


Click it and Unblock the Notifications











