ഇരുവരും പ്രണയത്തില്‍ തന്നെ! രശ്മികയുടെ പിറന്നാളാഘോഷിക്കാന്‍ വിജയ്‌യും യുഎഇയില്‍?ചിത്രങ്ങള്‍ വൈറല്‍
തെലുഗു താരങ്ങളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പല തവണ പുറത്തുവന്നിരുന്നു. പല അഭിമുഖങ്ങളിലും രണ്ട് പേരും നേരിടേണ്ടി വന്നിട്ടുള്ള ചോദ്യമാണ് പ്രണയത്തെയും വിവാഹത്തെയും കുറിച്ച്. എന്നാല്‍ രണ്ട് പേരും ഇതുവരെ മറുപടിയൊന്നും തന്നെ പറഞ്ഞിരുന്നില്ല.
അടുത്തിലെ ഫാമിലി സ്റ്റാറിന്റെ പ്രമോഷനിടെ ഒരു അഭിമുഖത്തില്‍ ആരുമായെങ്കിലും റിലേഷനിലാണോ എന്ന ചോദ്യത്തിന് അതെ, ഞാന്‍ അച്ഛനുമായും അമ്മയുമായും സഹോദരനുമായും നിങ്ങളെല്ലാവരുമായും ഞാന്‍ പലതരം ബന്ധങ്ങളിലല്ലേ എന്ന തമാശ രൂപേണയുള്ള മറുപടിയാണ് നല്‍കിയത്. എന്നാല്‍ അടുത്തിടെ തന്നെ താരം തനിക്ക് പെട്ടെന്ന് വിവാഹം കഴിക്കാനും ഒരു അച്ഛനാകാനും താത്പര്യമുണ്ടെന്നും പറഞ്ഞിരുന്നു.

ഇപ്പോഴും ആരാധകരും സോഷ്യല്‍ മീഡിയയും ഇരുവരും പ്രണയത്തിലാണോ എന്ന് ഉറ്റുനോക്കുന്നുണ്ട്. പുഷ്പ 2: ദ റൂളിന്റെ ഷൂട്ടിംഗ് തിരക്കുളിലാണ് രശ്മിക. വിജയ് ദേവരകൊണ്ടയാകട്ടെ തന്റെ പുതിയ ചിത്രമായ ഫാമിലി സ്റ്റാറിന്റെ പ്രമോഷന്‍ തിരക്കുകളിലുമാണ്. ഏപ്രില്‍ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാല്‍ അതേ ദിവസം തേെന്നയാണ് രശ്മിക മന്ദാനയുടെ പിറന്നാളും.
പിറന്നാളാഘോഷിക്കാന്‍ താന്‍ ഇത്തവണ അബുദബിയിലേക്കാണ് പോകുന്നതെന്ന് താരം നേരത്തെ തന്നെ അറിയിച്ചിരുന്നു. യു.എ.ഇയിലെത്തിയതിന്റെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. യുഎഇയില്‍ രശ്മിക താമസിക്കുന്ന സ്ഥലത്തെ ഭംഗി വിളിച്ചോതുന്ന തരത്തില്‍ ഒരു മയിലിന്റെ ചിത്രം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി രശ്മിക പോസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ വിജയ് ദേവരകൊണ്ടയും തന്റെ പുതിയ ചിത്രം ഫാമിലി സ്റ്റാറുമായി ബന്ധപ്പെട്ട ഒരു വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറിയായി പോസ്റ്റ് ചെയ്തിരുന്നു. ഈ രണ്ട് സ്‌റ്റോറികളിലുമുള്ള സാമ്യം കണ്ടെത്തുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. രശ്മികയുടെ സ്‌റ്റോറിയിലെ ചിത്രവും വിജയ് ദേവരകൊണ്ടയുടെ വീഡിയയോയിലെ പശ്ചാത്തലങ്ങളും തമ്മിലെ സാമ്യത ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകര്‍ ഇവര്‍ തമ്മില്‍ ഡേറ്റിംഗിലാണെന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്നത്.

വിജയ് ദേവരകൊണ്ട ഇട്ട വീഡിയോ സ്‌റ്റോറിയുടെ പശ്ചാത്തലത്തില്‍ രശ്മി പങ്കുവെച്ച അതേ പശ്ചാത്തലവും മയിലിനെയും കണ്ടതാണ് ആളുകളില്‍ സംശയമുണര്‍ത്തിയത്. ഇരുവരും തമ്മില്‍ ഈ വര്‍ഷം ആദ്യം തന്നെ വിവാഹ നിശ്ചയമുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ നേരത്തെ പ്രചരിച്ചിരുന്നു. ഫെബ്രുവരിയില്‍ വിവാഹ നിശ്ചയം നടക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍. എന്നാല്‍ താന്‍ ഫെബ്രുവരിയില്‍ എന്‍ഗേജ്ഡ് ആകുന്നില്ലെന്ന വിവരം പങ്കുവെച്ച് വിജയ് തന്നെ രംഗത്തെത്തിയിരുന്നു.
മീഡിയയ്ക്ക് എല്ലാ വര്‍ഷവും എന്നെ വിവാഹം കഴിപ്പിക്കാനാണ് താത്പര്യം എന്ന് വിജയ് വിമര്‍ശാത്മകമായി പറയുകയും ചെയ്തിരുന്നു. ഈ റൂമര്‍ എല്ലാ കൊല്ലവും കേള്‍ക്കുന്നുണ്ടെന്നും അന്ന് വിജയ് പറഞ്ഞിരുന്നു. അതേസമയം അടുത്ത ദിവസം തന്റെ സിനിമ റിലീസ് ആകുന്നതിനിടെ ആ തിരക്കുകളില്‍ നിന്നെല്ലാം വിട്ട് വിജയ് ദേവരകൊണ്ട രശ്മിക മന്ദാനയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണെന്നാണ് പലരും പറയുന്ന വിവരം.


Click it and Unblock the Notifications











