For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭർത്താവിന് വേണ്ടി രഹസ്യമായൊരു ടാറ്റു ചെയ്തിരുന്നു; നടി സാമന്ത ഒളിപ്പിച്ച് വെച്ച ആ രഹസ്യം വീണ്ടും പുറത്ത്

  |

  ആഴ്ചകളായി തെന്നിന്ത്യന്‍ താരദമ്പതിമാരായ നാഗചൈതന്യയും സാമന്തയും വേര്‍പിരിയുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നു. പലതും ഗോസിപ്പാണെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. എങ്കിലും താരദമ്പതിമാരോ അവരുടെ അടുത്ത സുഹൃത്തുക്കളെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിട്ടില്ല. ആയതിനാല്‍ അഭ്യൂഹങ്ങള്‍ നിര്‍ത്താതെ തുടരുകയാണ്.

  ഇതോടെ സാമന്തയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ചിത്രങ്ങളും മുന്‍പ് നടി പറഞ്ഞിരുന്നതുമായ കാര്യങ്ങളെല്ലാം പാപ്പരാസികള്‍ ആഘോഷമാക്കി. ഏറ്റവുമൊടുവിലായി സാമന്തയുടെ ടാറ്റുവിനെ കുറിച്ചുള്ള രസകരമായ ചില വിവരണങ്ങളാണ് പുറത്ത് വരുന്നത്. അധികമാര്‍ക്കും അറിയില്ലെങ്കിലും ഭര്‍ത്താവിന് വേണ്ടി രഹസ്യമായി നടിയൊരു ടാറ്റു ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. ഇതേ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാം.

  samantha

  നാഗചൈതന്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവിന് വേണ്ടി നടിയൊരു ടാറ്റു സമ്മാനിച്ചിരുന്നു. നടിയുടെ വലത് വശത്തുള്ള വാരി എല്ലില്‍ ചൈ എന്ന് ടാറ്റുവിലൂടെ എഴുതിയിട്ടുണ്ടെന്നാണ് ചിലരുടെ കണ്ടുപിടുത്തം. സീ സിനി അവാര്‍ഡ് തമിഴ് 2020 ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സാമന്ത തന്റെ രഹസ്യ ടാറ്റു പുറംലോകത്തെ കാണിക്കുന്നത്. പീച്ച് നിറമുള്ള സാരിയില്‍ അതീവ സുന്ദരിയായിട്ടാണ് അന്ന് ചടങ്ങിലേക്ക് നടി എത്തിയത്. ബ്ലൗസിന്റെ ഇറക്കം കഴിഞ്ഞതിന് ശേഷമാണ് സാരി ഉടുത്തിരുന്നതും. ഇതിനിടയിലാണ് ആ ടാറ്റു പുറത്ത് കാണാവുന്നത്. ഒരു ലവ് ഇമോജി ഇട്ട് സാമന്ത ഈ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിടുകയും ചെയ്തു.

  വാരിയെല്ലില്‍ മാത്രമല്ല മറ്റ് പലയിടങ്ങളിലും സാമന്ത ടാറ്റു അടിച്ചിട്ടുണ്ട്. ഈ ചിത്രങ്ങളെല്ലാം മുന്‍പ് പുറത്ത് വരികയും ചെയ്തു. ഞാന്‍ ജീവിക്കുന്നത് എന്റെ ഏറ്റവും മികച്ച ജീവിതത്തിലാണ്. അവസാനം വരെ ഞാന്‍ മറച്ച് പിടിച്ചിരുന്ന ഒരേയൊരു ടാറ്റു ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്. ചൈ അക്കിനേനി എന്റെ ഭര്‍ത്താവ്. അതാണ് എന്റെ ലോകം എന്നുമായിരുന്നു മുന്‍പ് പങ്കുവെച്ച ചിത്രങ്ങള്‍ക്ക് സാമന്ത നല്‍കിയ ക്യാപ്ഷന്‍. അന്നും നടിയുടെ ചിത്രങ്ങള്‍ വലിയ രീതിയില്‍ വൈറലായെങ്കിലും ഇപ്പോഴാണ് വാര്‍ത്തകളില്‍ നിറയുന്നത്.

  samantha

  വിവാഹമോചന വാർത്തകൾ ഒരു വഴിക്ക് നടക്കുന്നുണ്ടെങ്കിലും അതൊന്നും ഗൌനിക്കാതെ തിരക്കുകളിലാണ് സാമന്ത. അടുത്തിടെ കിടലിനൊരു ഫോട്ടോഷൂട്ടും നടി നടത്തിയിരുന്നു. ആ ചിത്രങ്ങളിലും നടിയുടെ ശരീത്ത് ചൈ എന്നെഴുതിയ ടാറ്റു കാണാം. ഇരുവരും പിരിയാൻ തീരുമാനിച്ചെങ്കിൽ ആ ടാറ്റു കൂടി മായ്ച്ച് കളയില്ലേ എന്ന ചോദ്യവും ഉയർന്ന് വരുന്നുണ്ട്. ചിലപ്പോൾ ടാറ്റുവിലെ അക്ഷരങ്ങൾ മാറ്റി വേറെ ആക്കാനും സാധ്യതയുണ്ട്.

  ഞാനൊരുപാട് മാറി പോയെന്ന് പറയുന്നു; എന്നെ മോശം പറഞ്ഞ് സന്തോഷിക്കുന്നെങ്കിൽ അങ്ങനെയാവട്ടേന്ന് അമൃത സുരേഷ്

  Samantha slaps paparazzis' for spreading divorce rumors | FilmiBeat Malayalam

  2017 ഒക്ടോബറിലായിരുന്നു നാഗ ചൈതന്യയും സാമന്തയും വിവാഹിതരാവുന്നത്. ഹൈദരബാദില്‍ വെച്ച് നടത്തിയ ചടങ്ങ് രണ്ട് ദിവസത്തോളം നീണ്ട് നിന്നതായിരുന്നു. ഹിന്ദു, ക്രിസ്ത്യന്‍ ആചാരപ്രകാരം രണ്ട് ലുക്കിലാണ് അന്ന് താരവിവാഹം നടക്കുന്നത്. ഏറെ കാലം പ്രണയത്തിലായിരുന്ന താരങ്ങള്‍ രണ്ട് വീട്ടുകാരുടെയും സമ്മതപ്രകാരമാണ് വിവാഹിതരായത്. തെന്നിന്ത്യന്‍ സിനിമാലോകത്ത് നിന്ന് പ്രമുഖരടക്കം ഇതില്‍ പങ്കെടുക്കുകയും ചെയ്തു. ശേഷം ഭര്‍ത്താവിനൊപ്പം സന്തോഷത്തിലായിരുന്നു സാമന്ത. സിനിമാ ചിത്രീകരണത്തിന്റെ ഇടവേളകളില്‍ ഇരുവരും യാത്ര പോവുന്നതും പതിവായിരുന്നു.

  വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം സ്വന്തം പേര് മാറ്റി ഭര്‍ത്താവിന്റെ കുടുംബപേര് കൂടി സാമന്ത ചേര്‍ത്തിരുന്നു. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ കുടുംബ പേരായ അക്കിനേനി എന്നത് സാമന്ത മാറ്റി. ഇതോടെയാണ് വിവാഹമോചനത്തിന്റെ വക്കിലേക്ക് ഇരുവരും എത്തിയെന്ന സംശയങ്ങള്‍ക്ക് തുടക്കമാവുന്നത്. പല തരത്തില്‍ വാര്‍ത്തകള്‍ വന്നെങ്കിലും ഇനിയും താരങ്ങള്‍ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം നാലാം വിവാഹ വാര്‍ഷികമായത് കൊണ്ട് അതിനുള്ളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്.

  English summary
  Social Media Discuss Actress Samantha Hidden Tattoos Goes Viral Again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X