അന്ന് നൂറ് കോടി പൊടിച്ച നടൻ ഇത്രയെങ്കിലും ആഢംബരം കാണിക്കണ്ടേ?; ജൂനിയർ എൻടിആറിന് എല്ലാം സ്പെഷ്യൽ!
സിനിമകൾ സജീവമായി തുടങ്ങിയതോടെയാണ് പ്രേക്ഷകരിൽ താര ആരാധന വന്ന് തുടങ്ങിയത്. ലോകം അഡ്വാൻസ്ഡാകും മുമ്പും സോഷ്യൽമീഡിയകൾ വരും മുമ്പും ഓട്ടോഗ്രാഫ് വാങ്ങിയും ലൊക്കേഷനുകളിൽ പോയി നേരിട്ട് കണ്ടുമൊക്കെയാണ് ആളുകൾ താരങ്ങളോടുള്ള ആരാധന അറിയിച്ചിരുന്നത്. എന്നാലിപ്പോൾ താരങ്ങളുടെ ജീവിതരീതിയും സ്റ്റൈലും അടക്കം എല്ലാം ആരാധകരും അനുകരിച്ച് തുടങ്ങി. താരങ്ങൾ എന്ത് പരീക്ഷിച്ചാലും അത് എവിടെ നിന്നാണ് എന്ന് അന്വേഷിച്ച് പോകാനും ബഡ്ജറ്റിന് ഒതുങ്ങതാണെങ്കിൽ വാങ്ങി പരീക്ഷിക്കാൻ പോലും ആരാധകർ തയ്യാറാകാറുണ്ട്.
ഒരിടയ്ക്ക് ആലിയ ഭട്ടിന് ഇഷ്ടപ്പെട്ട കേക്ക് കണ്ടെത്തി പിടിച്ച് രുചിക്കുന്നത് ആരാധകർക്ക് ഹരമായിരുന്നു. ഇന്ത്യയിലെ യുട്യൂബേഴ്സും മലയാളത്തിലെ ചില താരങ്ങളും വരെ ആലിയ ഭട്ടിന് പ്രിയപ്പെട്ട കേക്ക് തപ്പി ലണ്ടനിലേക്ക് വരെ പോയിരുന്നു.

ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻടിആറാണ് തെന്നിന്ത്യൻ ആരാധകർക്കിടിൽ ചർച്ച വിഷയം. അതിന് കാരണം താരം അടുത്തിടെ പങ്കെടുത്ത ഒരു ചടങ്ങിൽ നിന്നുള്ള ഫോട്ടോകളും വീഡിയോകളുമാണ്. തെലുങ്കിൽ അടുത്തിടെ റിലീസ് ചെയ്ത് ഹിറ്റായ സിനിമയാണ് മാഡ് സ്‌ക്വയർ.
കല്യാൺ ശങ്കർ എഴുതി സംവിധാനം ചെയ്ത സിനിമയിൽ പ്രധാന റോളുകൾ ചെയ്തത് ഹാരിക സൂര്യദേവര, സായ് സൗജന്യ, എസ്. നാഗ വംശി എന്നിവരാണ്. സിനിമയുടെ സക്സസ് പാർട്ടിയിലെ സ്പെഷ്യൽ ഗസ്റ്റ് ജൂനിയർ എൻടിആർ ആയിരുന്നു. ചടങ്ങിനിടെ ഒരു പാനീയം ജൂനിയർ എൻടിആർ കുടിക്കുന്നത് കാണാം. പച്ച നിറത്തിലുള്ള പാനീയമാണ് നടന് സംഘാടകർ നൽകിയത്.
തുടക്കത്തിൽ പെപ്സി, കൊക്കക്കോള, സ്പ്രൈറ്റ് ഇനത്തിൽ പെടുന്ന പാനീയം എന്തെങ്കിലും ആകുമെന്നാണ് ആരാധകർ കരുതിയത്. മറ്റ് ചിലർ എനർജി ഡ‍്രിങ്കാണോയെന്നും തെറ്റിദ്ധരിച്ചിരുന്നു. നടൻ പരസ്യമായി മദ്യപിക്കുകയാണോ എന്നായിരുന്നു മറ്റ് ചിലരുടെ സംശയം. അവസാനം ആരാധകർ തന്നെ നടന്റെ സ്പെഷ്യൽ ഡ്രിങ്ക് എന്താണെന്ന് കണ്ടുപിടിച്ചു.
പച്ച കുപ്പിയിലെ പാനീയത്തിൽ Perrier എന്ന് എഴുതിയിരുന്നു. ആ ക്ലുവെച്ചാണ് നടന്റെ സ്പെഷ്യൽ ഡ്രിങ്ക് എന്താണെന്ന് ആരാധകർ കണ്ടുപിടിച്ചത്. Perrier എന്ന കമ്പനിയുടെ കാർബണേറ്റഡ് മിനറൽ വാട്ടറാണ് എൻടിആർ കുടിച്ചത്. ഗാർഡ് ഡിപ്പാർട്ട്‌മെന്റിൽ സ്ഥിതി ചെയ്യുന്ന വെർഗീസിലെ അതിന്റെ ഉറവിടത്തിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത കുപ്പിവെള്ളത്തിന്റെ ഒരു ഫ്രഞ്ച് ബ്രാൻഡാണ് Perrier. അത് വെറും വെള്ളമാണ്. Perrier ഒരു ഫ്രഞ്ച് കമ്പനിയാണ്. 1992 മുതൽ ഈ ബ്രാന്റ് വിപണിയിൽ ലഭ്യമാണ്.

നിലവിൽ 140 രാജ്യങ്ങളിൽ ഈ മിനറൽ വാട്ടർ വിൽക്കപ്പെടുന്നു. ഈ മിനറൽ വാട്ടർ 330 മില്ലി കുപ്പികളിൽ ലഭ്യമാണ്. ഈ കുപ്പിയുടെ വില ഏകദേശം 165 രൂപയാണ്. മാത്രമല്ല ഇത് സോഡ കുടിക്കുന്നതിന് സമാനമാണ്. ഈ മിനറൽ വാട്ടർ എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാണ്.
ആമസോൺ, ബിഗ് ബാസ്‌ക്കറ്റ്, സ്വിഗ്ഗി തുടങ്ങിയ ഓൺലൈൻ ആപ്പുകളിലും ഈ കാർബണേറ്റഡ് മിനറൽ വാട്ടർ ലഭ്യമാണ്. തെലുങ്കിലെ അതിസമ്പന്നനായ നടന്മാരിൽ ഒരാളാണ് ജൂനിയർ എൻടിആർ. അത്യാഢംബര വിവാഹങ്ങൾ ട്രെന്റാകും മുമ്പ് നൂറ് കോടിക്ക് മുകളിൽ പൊടിച്ച് വിവാഹിതനായ നടൻ കൂടിയാണ് താരം. എൻടിആർ വിലയേറിയ ധാരാളം വസ്തുക്കൾ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നുണ്ട്.
രണ്ട് മുതൽ മൂന്ന് കോടി വരെ വിലയുള്ള വാച്ചുകളും പത്ത് കോടിയിലധികം വിലയുള്ള കാറുകളും ലക്ഷക്കണക്കിന് വിലയുള്ള ഷൂസുകളും അതിൽ ഉൾപ്പെടുന്നു. ദേവരയാണ് അവസാനം താരം അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ.


Click it and Unblock the Notifications











