സമാന്തയെ വഴക്ക് പറഞ്ഞവര്‍ ശോഭിതയുടെ വൃത്തികേട് എങ്ങനെ സഹിക്കും? കുടുംബത്തിന് ചീത്തപ്പേരാകും!
തെന്നിന്ത്യന്‍ സിനമയിലും ബോളിവുഡിലുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള താരസുന്ദരിയാണ് ശോഭിത ധൂലിപാല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ശോഭിത. തെലുങ്ക് സിനിമയിലെ മുന്‍നിര താരം നാഗ ചൈതന്യയും ശോഭിതയും തമ്മിലുള്ള വിവാഹം ഈയ്യടുത്താണ് നടന്നത്. ഇതോടെ തെലുങ്ക് പ്രമുഖ താരകുടുംബമായ അക്കിനേനി കുടുംബത്തിന്റെ മരുമകളുമായി മാറിയിരിക്കുകയാണ് ശോഭിത.
ശോഭിതയുടേയും നാഗ ചൈതന്യയുടേയും വിവാഹം വലിയ വര്‍ത്തയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. നേരത്തെ നടി സമാന്തയും നാഗ ചൈതന്യയും വിവാഹിതരായിരുന്നു. ഈ ബന്ധം അവസാനിപ്പിച്ചതിന് ശേഷമാണ് ശോഭിതയെ നാഗ ചൈതന്യ വിവാഹം കഴിക്കുന്നത്.

ഇതിനിടെ ഇപ്പോഴിതാ ശോഭിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രങ്ങള്‍ വൈറലായി മാറുകയാണ്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് ശോഭിത. മോഡലിംഗിലൂടെ സിനിമയിലെത്തിയ ശോഭിത തന്റെ ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വൈറലായി മാറാറുണ്ട്. അത്തരത്തിലൊരു ഫോട്ടോഷൂട്ടാണ് താരം ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്.
നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. താരത്തിന്റെ ഹോട്ട് ലുക്കിന് ആരാധകര്‍ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്. വിവാഹിതയായ ശേഷവും ഇത്തരം ഫോട്ടോഷൂട്ടുകള്‍ പങ്കുവെക്കുന്നത് എന്തിനാണെന്നും ഭര്‍ത്താവിന് വിഷമമാകില്ലേയെന്നുമാണ് ചിലര്‍ ചോദിക്കുന്നത്. അക്കിനേനി കുടുംബത്തിന്റെ മരുമകള്‍ ഇങ്ങനെ ശരീരം കാണിച്ച് നടന്നാല്‍ അത് കുടുംബത്തിന് മാനക്കേടാകുമെന്നും ചിലര്‍ പറയുന്നു.
അതേസമയം ചിലര്‍ സമാന്തയുമായി ശോഭിതയെ താരതമ്യം ചെയ്യുന്നുണ്ട്. നേരത്തെ സമാന്ത ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാതിരുന്നത് കുടുംബത്തിന്റെ എതിര്‍പ്പു കാരണമായിരുന്നു. എന്നിട്ട് ഇപ്പോള്‍ എങ്ങനെയാണ് ശോഭിതയെ ഇങ്ങനെ ഗ്ലാമറായി ഫോട്ടോഷൂട്ട് ചെയ്യാന്‍ അനുവദിക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്. സമാന്തയെ കുടുംബത്തില്‍ നിന്നും പുറത്താക്കിയ ശേഷം സ്വീകരിച്ചവള്‍ കുടുംബത്തിന്റെ മാനം കളയുമെന്നും ചിലര്‍ പറയുന്നുണ്ട്.
രമണ്‍ രാഘവ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിലെത്തുന്നത്. പിന്നീട് തെലുങ്കില്‍ ഗുണ്ടാചാരി എന്ന സൂപ്പര്‍ ഹിറ്റിലും നായികയായി. അതേസമയം ശോഭിത താരമാകുന്നത് ഒടിടിയിലൂടെയാണ്. ആമസോണ്‍ പ്രൈമിന്റെ മെയ്ഡ് ഇന്‍ ഹെവന്‍ സീരീസിലൂടെയാണ് ശോഭിത താരമാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. പൊന്നിയിന്‍ സെല്‍വനിലൂടെയാണ് തമിഴില്‍ കയ്യടി നേടുന്നത്. മൂത്തോന്‍, കുറുപ്പ് എന്നീ ചിത്രങ്ങളിലൂടെയാണ് മലയാളത്തിലെത്തുന്നത്.

വലിയ ചര്‍ച്ചയായി മാറിയ വിവാഹ മോചനമായിരുന്നു സമാന്തയുടേയും നാഗ ചൈതന്യയുടേയും. ഓണ്‍ സ്‌ക്രീനിലേയും ഓഫ് സ്‌ക്രീനിലേയും ജനപ്രീയ ജോഡിയായിരുന്നു ഇരുവരും. നാല് വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് ഇരുവരും പിരിയുന്നത്. എന്നാല്‍ എന്താണ് തങ്ങള്‍ പിരിയാനുള്ള കാരണമെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. അതുകൊണ്ട് തന്നെ പല തരത്തിലുള്ള കഥകളും ഗോസിപ്പ് എഴുത്തുകാര്‍ മെനഞ്ഞിരുന്നു.
അതേസമയം ബോളിവുഡില്‍ സജീവമായി മാറിയിരിക്കുകയാണ് സമാന്ത. ആമസോണ്‍ പ്രൈമിന്റെ സിറ്റഡല്‍ സീരീസിലാണ് സമാന്ത ഒടുവിലായി അഭിനയിച്ചത്. നിരവധി സിനിമകളും സീരീസുമൊക്കെ സമാന്തയുടേതായി അണിയറയിലുണ്ട്.


Click it and Unblock the Notifications