ശോഭിതയുടെ സ്റ്റൈലിസ്റ്റ് സാമന്ത ഫാൻ, ഭാര്യയെ കുറിച്ച് ആകുലപ്പെടുന്നേയില്ലെന്നത് വ്യക്തം; ‌ചായ്-ശോഭിത വീഡിയോ!

രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് നാ​ഗചൈതന്യ അക്കിനേനിയും ശോഭിത ധൂലിപാലയും വിവാഹിതരായത്. എന്നാൽ ഭൂരിഭാ​ഗം സിനിമാ പ്രേമികൾക്കും ഇരുവരും ഒന്നിക്കുന്നതിനോട് താൽപര്യമില്ലായിരുന്നു. സാമന്തയുടെ ദാമ്പത്യ ജീവിതം തകർത്ത് പങ്കാളിയെ സ്വന്തമാക്കിയ ദുഷ്ടയായ സ്ത്രീയുടെ രൂപമാണ് തെന്നിന്ത്യയിലെ ഒരു വിഭാ​ഗം പ്രേക്ഷകരുടെ മനസിൽ ശോഭിതയ്ക്ക്. ഇപ്പോഴും നടിയുടെ വീഡിയോകളിലെല്ലാം ആ വെറുപ്പ് കമന്റ്സായി ആളുകൾ കുറിക്കാറുണ്ട്.

ഇപ്പോഴിതാ നാ​ഗചൈതന്യയുടേയും ശോഭിതയുടേയും പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വേവ്സ് സമ്മിറ്റ് 2025 ഉച്ചക്കോടിയില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു താരദമ്പതികൾ. തെന്നിന്ത്യയിൽ നിന്നും രജിനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാൽ, അമല തുടങ്ങി ഒട്ടേറെ താരങ്ങൾ പങ്കെടുത്തിരുന്നു.

Naga Chaitanya Sobhita Dhulipala

അമിതാഭ് ബച്ചന്‍, ഹേമമാലിനി, അക്ഷയ് കുമാര്‍, മിഥുന്‍ ചക്രവര്‍ത്തി തുടങ്ങിയ താരങ്ങളാണ് ബോളിവുഡിൽ നിന്നും എത്തിയത്. കറുത്ത സ്യൂട്ടിൽ പുത്തൻ ഹെയർസ്റ്റൈലിൽ സ്റ്റൈലിഷായാണ് നാ​ഗചൈതന്യ എത്തിയത്. ഹെവി സ്റ്റോൺ വർക്കുള്ള കറുപ്പ് സാരിയും ഹൈ നെക്ക് ബ്ലൗസുമായിരുന്നു ശോഭിത ധൂലിപാലയുടെ വേഷം. സാരിക്ക് മാച്ചാകുന്ന തരത്തിലുള്ള നെക്ക് പീസും വളകളും കമ്മലുമാണ് നടി ധരിച്ചിരുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ബൺ ഹെയർ സ്റ്റൈൽ ചെയ്ത് മുല്ലപ്പൂവും ചൂടി നെറുകയിൽ സിന്ദൂരവും ചാർത്തിയിരുന്നു. പൊതുവേദികളിൽ വളരെ വിരളമായി മാത്രമാണ് ശോഭിത സിന്ദൂര ചാർത്തി പ്രത്യക്ഷപ്പെടാറുള്ളത്. എന്നാൽ വേവ്സ് സമ്മിറ്റ് 2025ൽ പങ്കെടുക്കാൻ നടി തെരഞ്ഞെടുത്ത ഔട്ട്ഫിറ്റും ഹെയർസ്റ്റൈലും നടിക്ക് ഒരു തരത്തിലും ഇണങ്ങുന്നതായിരുന്നില്ലെന്നായിരുന്നു കമന്റുകൾ.

സാരിയും ബൺ ഹെയർസ്റ്റൈലും ശോഭിതയുടെ മുഖത്ത് കൂടുതൽ പ്രായം തോന്നിപ്പിക്കുന്നുവെന്നായിരുന്നു ഒരു കമന്റ്. ശോഭിതയുടെ സ്റ്റൈലിസ്റ്റ് സാമന്തയുടെ ഫാനാണെന്നത് നടിയുടെ പുതിയ ലുക്കിൽ നിന്നും വ്യക്തമാണെന്നായിരുന്നു മറ്റ് ചിലർ തമാശ രൂപേണ കുറിച്ചത്. നാ​ഗചൈതന്യ സാമന്തയേക്കാൾ ബെറ്ററായി എന്താണ് ശോഭിതയിൽ കണ്ടത്?, ​നാ​ഗചൈതന്യയ്ക്കൊപ്പം ശോഭിത നിൽക്കുമ്പോൾ അമ്മയേയും മകനേയും പോലെ തോന്നുന്നു, സ്യൂട്ടിൽ മകനെക്കാൾ ചെറുപ്പം അച്ഛൻ‌ നാ​ഗാർജുന തന്നെ എന്നിങ്ങനെയും കമന്റുകളുണ്ട്.

നാ​ഗചൈതന്യയ്ക്ക് ഏറ്റവും മാച്ച് സാമന്തയാണെന്നും നടനൊപ്പം നിൽക്കുമ്പോൾ സാമന്തയുടെ മുഖത്ത് ഒരു ഭാര്യയുടെ സൗന്ദര്യം കാണാമായിരുന്നുവെന്നുമെല്ലാം കമന്റുകളുണ്ട്. ഭാര്യയെ കുറിച്ച് ആകുലപ്പെടുന്നേയില്ലെന്നത് നാ​ഗചൈതന്യയുടെ പെരുമാറ്റത്തിൽ വ്യക്തമാണെന്നും ചിലർ കുറിച്ചു.

Naga Chaitanya Sobhita Dhulipala

ശോഭിത ധൂലിപാലയും നാ​ഗചൈതന്യയും ഒരു തരത്തിലും കെമിസ്ട്രി തോന്നാത്ത കപ്പിളാണെന്നും ആരാധകർക്ക് അഭിപ്രായമുണ്ട്. നടിക്ക് നേരെ വരുന്ന അധിക്ഷേപ കമന്റുകൾ നാ​ഗചൈതന്യയുടേയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ശോഭിത ഇത്രത്തോളം വെറുപ്പ് അർഹിക്കുന്നില്ലെന്നാണ് മുമ്പൊരിക്കൽ നടൻ പറഞ്ഞത്.

വിവാ​ഹമോചനം ഒരു രാത്രികൊണ്ട് എടുത്ത തീരുമാനമല്ലെന്നും പിന്നെയും എന്നോടെന്തിനാണ് കുറ്റവാളിയെ പോലെ ആളുകൾ പെരുമാറുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ഹേറ്റ് കമന്റുകളോട് പ്രതികരിച്ച് നാ​ഗചൈതന്യ ചോദിച്ചിരുന്നു. ഇപ്പോഴുള്ള ജീവിതത്തിൽ താൻ വളരെ സന്തോഷവാനാണെന്നും നാഗചൈതന്യ പറഞ്ഞിരുന്നു. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു നാ​ഗചൈതന്യ-ശോഭിത വിവാഹം. 2017ൽ വിവാഹിതരായ ഇരുവരും ദാമ്പത്യം നാലാം വർഷത്തിലേക്ക് കടക്കും മുമ്പ് വേർപിരിഞ്ഞു.

നാ​ഗചൈതന്യ പുതിയ ജീവിതത്തിലേക്ക് കടന്നുവെങ്കിലും സാമന്ത ഇപ്പോഴും നാ​ഗചൈതന്യയിൽ സ്റ്റക്കാണ്. കരിയറിന് മാത്രമാണ് സാമന്ത ഇപ്പോൾ പ്രാധാന്യം നൽകുന്നത്. ബോളിവുഡിലാണ് നടി ഇപ്പോൾ സജീവം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X