പൂജ ഹെഗ്‌ഡെയുടെ പിന്നാലെ ആ നേട്ടം കൈവരിച്ച് സാമന്തയും, ആ മനോഹരമായ യാത്ര പങ്കുവെച്ച് നടി
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത അക്കിനോനി. കോളിവുഡിലൂടെയാണ് താരം സിനിമയിൽ എത്തിയതെങ്കിലും തെലുങ്കിലാണ് നടി കൂടുതൽ സജീവം. വളരെ ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം സൃഷ്ടിക്കുകയായിരുന്നു. സിനിമയിൽ പോലെ തന്നെ സോഷ്യൽ മീഡിയയിലും നടി സജീവ സാന്നിധ്യമാണ്. സിനിമ വിശേഷങ്ങളും വീട്ടുവിശേഷങ്ങളും നടി സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ പുതിയൊരു നേട്ടം കൈ വരിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ 11 മില്യൺ ഫോളോവേഴ്സിനെ നേടിയിരിക്കുകയാണ് താരം. തന്റെ മനോഹരമായ സിനിമ യാത്ര പങ്കുവെച്ച് കൊണ്ടായിരുന്നു സന്തോഷ വാർത്ത പങ്കുവെച്ചത്. കൂടാതെ തന്നെ പിന്തുണച്ചവർക്ക് നന്ദിയുംതാരം അറിയിച്ചിട്ടുണ്ട്. 2010 ൽ 20111 വരെയുള്ള മനോഹരമായ സിനിമ ഓർമകൾ കോർത്തിണക്കി കൊണ്ടുള്ള വീഡിയോ ആണ് സാമന്ത പങ്കുവെത്. നടിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇനിയും ഉയരത്തിലെത്തട്ടെ എന്ന് ആശംസിച്ച് പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്.
മികച്ച അഭിനേത്രി മാത്രമല്ല നല്ല ഒന്നാന്തരം കർഷക കൂടിയാണ് സാമന്ത. നടിയുടെ വീട്ടിലെ അടുക്കള തോട്ടവും സോഷ്യൽ മീഡിയയിൽ ഹോട്ട് ടോപ്പിക്കാണ്. നടി തന്നെയാണ് ഇവർ കൃഷി ചെയ്യുന്നതും. വിളവെടുപ്പിന്റേയും കൃഷി ചെയ്യുന്നതിന്റേയും ചിത്രങ്ങൾ സാമന്ത സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. രസവളങ്ങൾ ഉപയോഗിക്കാതെ ജൈവവളങ്ങളാണ് തന്റെ അടുക്കളത്തോട്ടത്തിൽ ഉപയോഗിക്കുന്നത്. കൂടാതെ കൃഷി ചെയ്യുന്ന രീതിയും പ്രേക്ഷകർക്കായി പങ്കുവെച്ച് കൊണ്ട് നടി എത്തിയിരുന്നു. സാമന്തയുടെ പച്ചക്കറി കൃഷി തെന്നിന്ത്യൻ സിനിമ ലോകത്ത് വൻ ചർച്ച വിഷയമാണ്. താരത്തെ അഭിനന്ദിച്ച് താരങ്ങൾ ഉൾപ്പെടെ എത്തിയിരുന്നു.
സാമന്തയുടേത് മാത്രമല്ല ദിവസങ്ങൾക്ക് മുമ്പ് നടി പൂജ ഹെഗ്ഡെയും ഇൻസ്റ്റഗ്രാമിൽ 11 മില്യൺ ഫോളോവേഴ്സിനെ സ്വന്തമാക്കിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് ആയിരുന്നു പൂജയുടേത്. സാമന്തയുമായുള്ള പ്രശ്നം ആരാധകർക്കിടയിൽ വലിയ ചർച്ചയായിരുന്നു. രണ്ട് കാലും പൊക്കി നിൽക്കുന്ന വിക്ടറി സിമ്പലോട് കൂടിയ ചിത്രം പങ്കവെച്ച് കൊണ്ടാണ് പൂജ 11 മില്യൺ എന്ന സന്തോഷം പങ്കുവെച്ചത്.
അല്ലു അർജുൻ പൂജ ഹെഗ്‌ഡെ പ്രധാന വേഷത്തിലെത്തിയ 'അല വൈകുണ്ഠപുറമാലോ' എന്ന ചിത്രത്തിലെ 'ബുട്ട ബൊമ്മ' എന്ന ഗാനം വൈറലായിരുന്നു. തെന്നിന്ത്യയിൽ മാത്രമല്ല അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാല് മാസം കൊണ്ട് 264 മില്യൺ പേരാണ് ഈ ഗാനം യൂട്യൂബ് വഴി കണ്ടിരിക്കുന്നത്. ടോളിവുഡിൽ ഏറ്റവും അധികം ആളുകൾ കണ്ട ഗാനം ബുട്ട ബൊമ്മ യാണ്. ഈ ഗാനത്തെ കുറിച്ചും നടി പങ്കുവെച്ച് പോസ്റ്റിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications