പ്രഭാസിനേയും സാഹോയേയും കുറിച്ച് ചോദിച്ചപ്പോള്‍ ശ്രദ്ധ കപൂര്‍ ചെയ്തത്? ചങ്ക് തകര്‍ന്ന് ആരാധകര്‍!
ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയുടെ ശ്രദ്ധ ഒന്നടങ്കം കവര്‍ന്നെടുക്കുകയായിരുന്നു പ്രഭാസ്. നിരവധി അവസരങ്ങളായിരുന്നു അദ്ദേഹം ഈ സിനിമയ്ക്കായി വേണ്ടെന്ന് വെച്ചത്. ശാരീരികമായ തയ്യാറെടുപ്പുകളും അദ്ദേഹം നടത്തിയിരുന്നു. ആദ്യഭാഗം ഗംഭീര വിജയമായി മാറിയതോടെയാണ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കിയത്. ബാഹുബലി സീരീസിന് പിന്നാലെയായി പ്രഭാസിന് ആരാധകപിന്തുണയും വര്‍ധിക്കുകയായിരുന്നു. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ നിരവധി റെക്കോര്‍ഡുകളായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. പ്രഭാസിന്റെ അടുത്ത വിസ്മയമായി എത്തുന്ന സിനിമ ഏതാണെന്ന ചര്‍ച്ചയായിരുന്നു പിന്നീട് നടന്നത്.
സാഹോയുമായി താനെത്തുമെന്ന് അദ്ദേഹം വ്യക്തമാക്കിയതിന് പിന്നാലെയായി ആരാധകരെല്ലാം ഈ ചിത്രത്തെ ഏറ്റെടുത്തിരുന്നു. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടായിരുന്നു തരംഗമായി മാറിയതും. തെലുങ്കിന് പുറമേ മലയാളം, തമിഴ് പതിപ്പുകളും ഒരുങ്ങിയിരുന്നു. വന്‍പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും സിനിമ നിരാശപ്പെടുത്തിയെന്നായിരുന്നു ഒരുവിഭാഗം പറഞ്ഞത്. അടുത്തിടെ ഒരഭിമുഖത്തിനിടയില്‍ ഈ സിനിമയുമായി ബന്ധപ്പെട്ട അനുഭവത്തെക്കുറിച്ച് ശ്രദ്ധ കപൂറിനോട് ചോദിച്ചിരുന്നു.

പ്രഭാസിന്റെ നായികയായി ആരാണ് എത്തുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകളും തുടക്കം മുതലേ അരങ്ങേറിയിരുന്നു. സാഹോയ്‌ക്കൊപ്പം നില്‍ക്കുന്ന കഥാപാത്രത്തെയായിരുന്നു ശ്രദ്ധ അവതരിപ്പിച്ചത്. പോലീസ് ഓഫീസറായുള്ള വരവില്‍ ആരാധകരും ആകാംക്ഷയിലായിരുന്നു. അമൃത നായര്‍ എന്ന മലയാളിയായാണ് താരം എത്തിയത്. ശക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. പ്രഭാസിനൊപ്പമുള്ള പ്രണയരംഗങ്ങള്‍ക്കും ഗാനത്തിനും മികച്ച സ്വീകരണമാണ് ലഭിച്ചത്.

മികച്ച അവസരമായിരുന്നുവെങ്കിലും വിചാരിച്ചത്ര ശ്രദ്ധ നേടാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ബാഹുബലിയെ മലര്‍ത്തിയടിക്കുന്ന തരത്തിലായിരിക്കുമോ ഇത്തവണത്തെ വരവെന്നായിരുന്നു ചര്‍ച്ചകള്‍. ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷനാണ് സ്വന്തമാക്കിയതെങ്കിലും റെക്കോര്‍ഡുകള്‍ തൂത്തെറിയാന്‍ ഈ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല.

അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയപ്പോള്‍ ശ്രദ്ധ കപൂറിനോട് ചിത്രത്തെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. പ്രഭാസിനൊപ്പം സാഹോയില്‍ പ്രവര്‍ത്തിച്ചതിനുള്ള ചോദ്യം വന്നപ്പോള്‍ താരം പ്രതികരിക്കാതെ ഇരിക്കുകയായിരുന്നു. വളരെ പ്രതീക്ഷയോടെയായിരുന്നു അവതാരക ഇതേക്കുറിച്ച് ചോദിച്ചത്. വിഷയം മാറ്റാനുള്ള ശ്രമമായിരുന്നു താരം നടത്തിയത്.

പ്രഭാസിനൊപ്പമുള്ള റൊമാന്റിക് രംഗങ്ങള്‍ക്ക് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ഇവരുടെ കെമിസ്ട്രിയില്‍ പ്രേക്ഷകരും സന്തോഷിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് താരം ഇതേക്കുറിച്ചുള്ള ചോദ്യം ഒഴിവാക്കിയതെന്നാണ് ആരാധകരുടെ ചോദ്യം. സമൂഹ മാധ്യമങ്ങളിലൂടെ അഭിമുഖത്തിന്റെ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ സിനിമയില്‍ താരവും അതൃപ്തിയിലാണോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

കരിയറിലെ വലിയ ചിത്രമായിരുന്നിട്ട് കൂടിയും ശ്രദ്ധ കപൂര്‍ സാഹോയെക്കുറിച്ച് മിണ്ടാത്തതിന്റെ നിരാശ പങ്കുവെച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ സിനിമ സ്വീകരിക്കുന്നതിന് മുന്നോടിയായി പ്രഭാസ് തന്നെ സമീപിച്ചിരുന്നുവെങ്കില്‍ കൃത്യമായ നിര്‍ദേശം നല്‍കിയേനെയെന്നായിരുന്നു രാജമൗലി പറഞ്ഞത്. ഇത്തരം സിനിമകളല്ല ഇപ്പോള്‍ ചെയ്യേണ്ടതെന്നും റൊമാന്റിക് ചിത്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഇമേജ് മാറ്റിയെടുക്കാനുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Click it and Unblock the Notifications











